വില്‍പനക്കാരിയും ഞാനും.
കഥ..
മുതലാളിയുടെ കടയിലെ വില്‍പനക്കാരി മാത്രമായിരുന്നു പെണ്‍കുട്ടി. ഇരുപതുകാരി. വെളുത്തു മെലിഞ്ഞ സുന്ദരി.. സ്വപ്നം മയങ്ങുന്ന നീലക്കണ്ണുകള്‍... എന്തിനെ കുറിച്ചാണ് അവള്‍ സ്വപ്നം കാണുന്നത്?ഞാന്‍ ആശ്ചര്യപ്പെട്ടു.
അപ്പോള്‍ ഉപഭോക്‌താവ് കയറി വന്നു.
യുവാവ്. സുന്ദരന്‍.. ധനികന്‍...സ്വര്‍ണമാല..മോതിരം..കൈച്ചങ്ങല..പുകയുന്ന വിദേശ സിഗററ്റ്..ചുറ്റും പരക്കുന്ന ഫോറിന്‍ സുഗന്ധം..
മുതലാളി ആതിഥേയനായി. ആചാരോപചാരങ്ങള്‍ക്ക് കുറവൊന്നുമുണ്ടായില്ല. മുതലാളി ഉപഭോക്‌താവിനെ കൈ പിടിച്ചാനയിച്ചു. വീരാളിപ്പട്ട് വിരിച്ച ഉപധാനത്തില്‍ ഇരുത്തി. ചാമരം വീശാന്‍ വില്‍പനക്കാരിയോട് ആജ്ഞാപിച്ചു. പാനീയം വാങ്ങാന്‍ താന്‍ തന്നെ പുറത്തു പോയി.
യുവാവ് വില്‍പനക്കാരിയെ നോക്കി വശ്യമായി പുഞ്ചിരിച്ചു.
തേനില്‍ കുഴച്ച വാക്കുകള്‍ ഉരുവിട്ടു.
പാവം വില്‍പനക്കാരി.
അവളുടെ കൈത്തണ്ടയിലെ രോമങ്ങല്‍ എഴുന്നു നില്‍ക്കുന്നത് ഗൂഢസ്മിതത്തോടെ ഉപഭോക്‌താവ് കണ്ടു.
ഏതു കളിയിലും താന്‍ ജയിച്ചിട്ടല്ലേ ഉള്ളൂ. ജയിയ്ക്കാനായി ജയിച്ചവനാണ് താന്‍. എങ്ങിനെ കരുക്കള്‍ നീക്കണമെന്ന് ആരും പഠിപ്പിയ്ക്കേണ്ട കാര്യമില്ല...
. പിന്നെ..
വെറും കൈയോടെ മുതലാളി തിരിച്ചെത്തി..ശീതളപാനീയത്തിണ്റ്റെ വില്‍പന സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു..
അല്ലെങ്കില്‍ ഏതു മുതലാളിയാണ് ഗുണഭോക്‌താവിനു വേണ്ടി പണം ചിലവഴിച്ചിട്ടുള്ളത്?..
മുതലാളി പണപ്പെട്ടിയ്ക്ക് പിന്നില്‍ ഇരുന്നു.. ഗുണഭോക്‌താവ് മുന്നിലും.. കൊടുക്കലും വാങ്ങലും അവര്‍ തമ്മിലായിരുന്നു..
നഷ്ടപ്പെടുത്തിയത് വില്‍പനക്കാരിയായിരുന്നല്ലോ..
തുറന്നിരുന്നിട്ടും ഒന്നും കാണാതിരുന്ന നീലക്കണ്ണുകളില്‍ എരിഞ്ഞടങ്ങിയ സ്വപ്നങ്ങളുടെ ചാരമായിരുന്നു എന്ന് ആദ്യമായി ഞാനറിഞ്ഞു..
ഒരു കിലോ കോഴിമാംസത്തിന്‍ വില അന്‍പത് രൂപ..
ഒരു കിലോ മനുഷ്യമാംസത്തിനോ...?
Saturday, October 20, 2007
വേട്ട
കോളിളക്കം സൃഷ്ടിച്ച സന്യാസിനീ വധത്തെക്കുറിച്ച് വിവരം ശേരി യ്ക്കുന്നതിനാണ് ഞാന്‍ ഈ ഉള്‍നാടന്‍ പട്ടണത്തില്‍ വന്നത്. ഇതിനു മുമ്പ് ഒരിയ്ക്കലെങ്കിലും ഈ സ്ഥലപ്പേര് പത്രത്തില്‍ കണ്ടതായി ഓര്‍ക്കു ന്നില്ല. ബാഹ്യലോകവുമായി ഒരു ബന്ധവുമില്ലെന്ന് തോന്നിയ്ക്കുന്ന ചുറ്റുപാടുകള്‍.
സന്യാസിനി വധിയ്ക്കപ്പെട്ടു..ആരാല്‍..?...എന്തിന്.. ?ഉത്തരം കിട്ടാത്ത ചോദ്യം. മനക്കണ്ണില്‍ തെളിയുന്ന കുറെ സ്‌ത്രീമുങ്ങള്‍
നിലവിളിയ്ക്കുന്ന, നെഞ്ചത്തടിയ്ക്കുന്ന ഭാര്യമാര്‍.,.. അമ്മമാര്‍, സഹോദരിമാര്‍.. ഉലഞ്ഞ മുടിയും,സിന്ദൂരം മാഞ്ഞ നെറ്റിയും.
തീ പടരുന്ന ഉടയാടകള്‍. അവ്യക്‌തമായ ഒരാരവം... ജാഥയാണോ?
നിശ്ശബ്ദമായ ഈ പ്രകൃതിയ്ക്ക് ചേരുന്നതല്ലല്ലോ ഈ ജാഥകള്‍.
ദൂരെ കാണുന്ന ചെറുകുന്നുകള്‍ക്ക് മേലെ കട്ടിയില്‍ പുക ഉയരുന്നു.
താറിടാത്ത വെട്ടുവഴി. അറ്റത്ത് കൂര്‍ത്ത ശിരങ്ങളുമായി ഉണങ്ങി നില്‍ക്കുന്ന വടവൃക്ഷം.
സമയം കഴിയുന്തോറും ആരവം അടുത്തെത്തി. ആക്രോശങ്ങളും പുലഭ്യങ്ങളും ഉയര്‍ന്നു.
വഴി നിറഞ്ഞ് വരുന്ന ആള്‍ ക്കൂട്ടം. മുന്നില്‍ മാന്യമായി വസ്‌ത്രം ധരിച്ച ഒരു സുന്ദരി. തലയില്‍ കീറക്കടലാസ് ചുരുട്ടിയുണ്ടാക്കിയ തൊപ്പി. കരികൊണ്ട് മുത്തും വസ്‌ത്രങ്ങളിലും കോറി വരഞ്ഞിരിയ്ക്കുന്നു.
ആള്‍ക്കൂട്ടം ഞാന്‍ നില്‍ക്കു ന്നതിന് തൊട്ടടുത്തെത്തി.
ഇപ്പോള്‍ സുന്ദരി എണ്റ്റെ നേരെ മുമ്പിലാണ്. നിസ്സഹായമായ നോട്ടം എണ്റ്റെ നേര്‍ക്ക് യാചനയായി നീണ്ടുവന്നു,.അത് എണ്റ്റെ ഉള്ളില്‍ എവിടെയോ കൊളുത്തി വലിച്ചു. ആ കണ്ണുകളിലെ ഭീതിയും ആശങ്കയും എണ്റ്റെ മനസ്സിനെ സ്പര്‍ശിച്ചു. അറിയാതെയെങ്കിലും സന്യാസിനിയും ഇവളും തമ്മില്‍ ഒരു താരതമ്യ ത്തിന് മനസ്സ് മുതിര്‍ന്നു.
'വേട്ടയാടപ്പെടുന്ന സ്‌ത്രീത്വം. ' മനസ്സിലെ താളുകളില്‍ ഒരു ടൈറ്റില്‍ തെളിഞ്ഞു. വാക്കുകള്‍ അനുസ്യൂ തം വാചകങ്ങളായി വാര്‍ന്നു വീണു.
സന്യാസിനിയുടെ അന്ത്യനിമിഷ ങ്ങള്‍......
അവള്‍ ധരിച്ചിരുന്ന ഒരു ചെരിപ്പ് അകത്തെ മുറിയില്‍ നിന്നും ഒരെണ്ണം കിണറ്റിന്‍ കരയില്‍ നിന്നുമാണല്ലോ കണ്ടെടുത്തത്.
ഫ്രിഡ്ജില്‍ നിന്നും വെള്ളമെടുക്കാന്‍ പോയവള്‍ എങ്ങിനെ കിണറ്റിന്‍ കരയിലെത്തി ?.......
എണ്റ്റെ ശ്രദ്ധ വീണ്ടും മുന്നിലെ ദൃശ്യത്തിലെത്തി.
ആള്‍ക്കൂട്ടം വടവൃ ക്ഷത്തിണ്റ്റെ പൊട്ടിപ്പൊളിഞ്ഞ തറയ്ക്ക് മുന്നിലെത്തി നിന്നു. ആരൊ ക്കെയോ ചേര്‍ന്ന് യുവതിയെ വലിച്ചിഴച്ച് മണ്ഡപത്തില്‍ കയറ്റി. അത്യപൂ ര്‍വമായ ഒരു സംഭവത്തിന് സാക്ഷിയാവുകയാണ് ഞാന്‍.
നല്ലൊരു സ്കൂപ്പിനുള്ള സാധ്യത. മനസ്സ് ആലസ്യം വിട്ടുണര്‍ന്നു.പേനയും പാഡും കയ്യിലെടുത്തു.
ക്ഷുരകന്‍മാരെന്ന് തോന്നിച്ച രണ്ടു പേര്‍ വേദിയില്‍ കയറി. മൂന്നു പേര്‍ യുവതിയെ ബലമായി പിടിച്ചു നിര്‍ത്തി. കത്രിക ചലിച്ചു. ശിരസ്സിലെ കൂര്‍മ്പന്‍ തൊപ്പിയ്ക്കൊപ്പം മുടിച്ചുരുളുകള്‍ മുറി ഞ്ഞു വീഴുകയായി.
നിമിഷങ്ങള്‍ക്കകം മുണ്ഡനം ചെയ്യപ്പെട്ട ശിരസ്സുമായി തടിച്ചു കൂടിയ പുരുഷാരത്തിനു മുമ്പില്‍ വേദിയില്‍ പരിഹാസപാത്ര മായി അവള്‍ നിന്നു. ധരിച്ചിരുന്ന വെള്ള വസ്‌ത്രത്തില്‍ കറുത്ത മുടി നാരുകള്‍ വിചിത്ര ചിത്രങ്ങള്‍ വരഞ്ഞു. വല്ലാത്ത രൂപമായിരുന്നു അവ ളുടേത്.
കറുത്ത അങ്കിയ്ക്കു മുകളില്‍ ചെമ്പട്ട് പുതച്ച് ചെങ്കോലുമായി നേതാവെന്ന് തോന്നിയ്ക്കുന്ന ഒരാള്‍ വേദിയില്‍ കയറി. സദസ്സ് നിശ്ശ ബ്ദമായി. അധികാരി സംസാരിയ്ക്കാന്‍ തുടങ്ങി. "പാവനമായ നമ്മുടെ സ്കാരത്തെ,ആചാരാനുഷ്ഠാനങ്ങളെ ഇവള്‍ കളങ്കപ്പെടുത്തി .
ഇവളെ മരിയ്ക്കും വരെ കല്ലെറിഞ്ഞ് കൊല്ലാനാണ് പൊന്നു തമ്പുരാന്‍ വിധിച്ചിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെട്ട ആറു പേര്‍ ഇവിടെ എത്തിയിട്ടുണ്ട്. അവരുടെ ഊഴം കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ക്കാണ് ഭാഗ്യം. "
ഹര്‍ഷാരവം മുഴങ്ങി.
ഞാന്‍ ആ മുത്ത് നോക്കി. നിര്‍വികാരവും നിര്‍ഭീകവുമാണ് ആ മും .
മഹത്തായ ലക്ഷ്യത്തിന് വേണ്ടി ആത്മ ബലി അര്‍പ്പിയ്ക്കുന്ന ചാവേറിണ്റ്റെ നിസ്സംഗത ആ മു ത്ത് പ്രകടമായിരുന്നു. ശിക്ഷ നല്‍കാന്‍ നിയുക്‌തരായവര്‍ ഓരോരുത്തരായി വേദിയിലേയ്ക്ക് കയറി.വ്യത്യസ്‌ത മതങ്ങളെ പ്രതിനിധീകരിയ്ക്കുന്ന മൂന്ന് പുരോഹിതന്‍മാര്‍, മധ്യവയസ്കരായ ഒരു സ്‌ത്രീയും പുരുഷനും. സുന്ദരനായ ഒരു യുവാവായിരുന്നു ആറാമന്‍.
അയാളെ കണ്ട മാത്രയില്‍ അവളുടെ മു ത്തെ നിര്‍വികാരത പ്രതീക്ഷയ്ക്ക് വഴി മാറികൊടുക്കുന്നത് എനിയ്ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു..
അയാളെ പരിചയപ്പെടുത്തിക്കൊണ്ട് അധികാരി തുടങ്ങി:
ഇത് ഇവളുടെ കഴുത്തില്‍ താലി ചാര്‍ത്തിയ പ്രഭു.ഇദ്ദേഹത്തെയും സ്വന്തം മക്കളെയും മറന്ന് അന്യപുരുഷന്‍മാരുമായി നമുക്കറിയാത്ത ഭാഷയില്‍ ഇവള്‍ ആശയ വിനിമയം നടത്തി...
അധികാരിയുടെ വാക്കുകള്‍ കുപ്പിച്ചില്ലുകളായി വീണു തകര്‍ന്നു. ചോരയൊലിയ്ക്കുന്നത് അവളുടെ ദേഹത്തില്‍ നിന്നോ മനസ്സില്‍ നിന്നോ..ഞാന്‍ സംശയിച്ചു.
യുവാവ് ഇപ്പോള്‍ അവളുടെ നേരെ മുന്നിലാണ്. ഒരിയ്ക്കല്‍ ഭാര്യയായിരുന്നവളെ ഇത്രയും ആളുകളുടെ മുന്നില്‍ വച്ച് കല്ലെറിയുവാനുള്ള മനക്കരുത്ത് ഏതായാലും അയാള്‍ക്ക് ഉണ്ടാവില്ല. ഞാന്‍ കരുതി.പ്രതീക്ഷാനിര്‍ഭര മായ കണ്ണുകള്‍ ..അയാളുടെ ചലനങ്ങളില്‍ ജാഗരൂകമായി നില്‍ക്കുകയാണ് എല്ലാവരുടെയും ശ്രദ്ധ. സംശയലേശമന്യേ ആ മനുഷ്യന്‍ കരിങ്കല്‍ക്കുന്തം വലിച്ചെറിഞ്ഞു ......ഒരിയ്ക്കല്‍ ഭാര്യയായിരുന്നവളുടെ നെഞ്ചിലേയ്ക്ക്.
മുറിപ്പെട്ട സ്നേഹവിശ്വാസങ്ങള്‍ കണ്ണീരായി. നെഞ്ഞു പിളര്‍ന്ന് വിലാപം ചുവന്നു. ആദ്യമായി നെഞ്ചില്‍ ഇടം നല്‍കിയവനാല്‍ തന്നെ അത് തകര്‍ക്കപ്പെടുക...!. വിധി തന്നെ.
അവര ലക്ഷ്യം നിറവേറ്റിയ ചാരിതാര്‍ഥ്യത്തോടെ പ്രഭു
ഴോട്ടിറങ്ങി.
പൊടുന്നനെ കുറുക്കന്‍മാരുടെ ഓരി ഉയര്‍ന്നു.കുറ്റിക്കാടുകള്‍ ഇളകി.
'സമുദായ സ്നേഹി'യുടേതായിരുന്നു രണ്ടാമൂഴം. മെലിഞ്ഞ് അല്‍പം ഉള്ളിലേയ്ക്ക് വളഞ്ഞ മദ്ധ്യവയസ്കനായിരുന്നു അയാള്‍. വല്ലാതെ വെറി പിടിച്ച ഒരു മട്ടുണ്ടായിരുന്നു അയാളുടെ മു ത്ത്.
കുറ്റപത്രം വായിയ്ക്കപ്പെട്ടു. "മനസ്സ് അനാവശ്യമായ ഒരാഡംബരമാണ്. ലളിതജീവിതം നയിയ്ക്കുന്നവരാണ് നാം.ആ നമ്മോട് മനസ്സ് എന്ന അനാവശ്യമായ അലങ്കാരതോടെ ജീവിയ്ക്കാന്‍ ഇവള്‍ ആവശ്യപ്പെട്ടു. നിരാഡംബരമായ നമ്മുടെ ജീവിതരീതി മാറ്റി മറിച്ച് വിപ്‌ളവം കൊണ്ടു വരാന്‍ ഇവള്‍ ശ്രമിച്ചു. അതിന് ഈ ശിക്ഷ മതിയാവില്ല.
വീണ്ടും രക്‌താഭിഷേകം. പാതിവ്രത്യ സംരക്ഷക സമിതി പ്രസിഡണ്റ്റായ മദ്ധ്യ വയസ്കയുടേ തായിരുന്നു മൂന്നാമൂഴം.സ്ഥൂല ശരീരം പട്ടിലും പൊന്നിലും പൊതിഞ്ഞ് അവര്‍ വേദിയില്‍ കയറി.
കുറ്റപത്രം വീണ്ടും വായിയ്ക്കപ്പെട്ടു. എല്ലാ നല്ല കാര്യങ്ങളേയും പോലെ ജീവിത പങ്കാളിയേയും പങ്കു വയ്ക്കണം എന്ന നമ്മുടെ മഹനീയ ആദര്‍ശം പാപം നിറഞ്ഞതാണെന്നും അത് ഒഴിവാക്കേണ്ടതാണെന്നും ഇവള്‍ പ്രസംഗിച്ചു.പങ്കാളിയെ ഒറ്റയ്ക്ക് അനുഭവിയ്ക്കണം എന്ന് പറയുക വഴി ഒരു ജനതയെ മുഴുവനായി സ്വാര്‍ഥലോലുപരാക്കാനാണ് ഇവള്‍ ശ്രമിച്ചത്.ആയതിനാല്‍......
വാക്കുകള്‍ അസ്‌ത്രങ്ങളായി പറന്നു തമ്മിലടിച്ച് അഗ്നിശകലങ്ങള്‍ പറന്നു. ആ അഗ്നിയില്‍ എനിയ്ക്ക് കാഴ്ച നഷ്ടപ്പെടുന്നതായി തോന്നി. നെറ്റിയില്‍ മൂന്നാം തിരുക്കണ്ണായി ഒരു ചോരപ്പുഴ. ജീവനോടെ തൊലിയുരിയ്ക്കപ്പെടുന്ന വേട്ടമൃഗം...അല്ല അതിനേക്കാള്‍ ദയനീയമാണ് ഈ അവസ്ഥ.
ബലിമൃഗത്തിന് ഒരു നിമിഷത്തെ വേദനയെ ഉള്ളൂ.
ഒറ്റ വെട്ട്..തല വേറെ ..ഉടല്‍ വേറെ..കഴിഞ്ഞു..ഇതോ.. ഇഞ്ചിഞ്ചായി പീഡിപ്പിച്ച് കൊല്ലുക!
അരുതേ എന്ന് വിലക്കാന്‍ ഒരു പുരുഷ കേസരിയും ഇല്ല.
പെണ്ണായിപ്പിറന്നവളെ പീഡിപ്പിയ്ക്കാന്‍ കൂട്ടു നില്‍ക്കുന്നത് പെണ്ണു തന്നെ.
കീറിയ വസ്‌ത്രശകലങ്ങള്‍ക്കിടയില്‍ കൂടി കാണപ്പെടുന്ന സ്നിഗ്ദതകള്‍..
ഇരയെ കണ്ട വന്യ മൃഗം ഇരയുടെ ഇറച്ചി കണ്ട് കൊതിയോടെ നൊട്ടി നുണയ്ക്കുന്നതിണ്റ്റെ ശബ്ദം എനിയ്ക്ക് കേള്‍ക്കാം.
ജനം വരികയായി.....കയ്യില്‍ കൂര്‍ത്ത ശിലാണ്ഡങ്ങളുമായി. ....തിരമാല പോലെ ആര്‍ത്തലച്ച് .....പതഞ്ഞു പതഞ്ഞ്.. ആകാശം മുട്ടെ ഉയര്‍ന്ന് ...
ഓരോ അലച്ചാര്‍ത്തിലും കൂര്‍ത്ത കല്ലുകള്‍ ...
വാദ്യഘോഷങ്ങള്‍ ഉച്ചത്തിലായി.
കിരാത നൃത്തമാടുന്ന കോലങ്ങള്‍..
ഹീ..ഹീ..ഹിറേയ്.
ഈശ്വരാ ഇവര്‍ ഇപ്പോള്‍ എണ്റ്റെ നേര്‍ക്കാണല്ലോ വരുന്നത് ....................

Monday, August 20, 2007
അമ്മ
സ്വീകരണമുറിയില്‍ ഫാനിനടിയില്‍ ഇരുന്ന് മകനും കുട്ടികള്‍ക്കും ഒപ്പം ടി.വി. കാണുകയായിരുന്നു അമ്മ. മകണ്റ്റെ കുട്ടികള്‍ കൈ കൊട്ടുകയും ആര്‍ത്തു ചിരിയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ചെറിയവന്‍ അമ്മയുടെ മേല്‍മുണ്ടിണ്റ്റെ കോന്തല പിടിച്ച് വലിച്ചു കൊണ്ട് പറഞ്ഞു:
"അച്'മ്മേ ഞാന്‍ പറഞ്ഞതല്ലേ ഇപ്പോ സുരേഷ് ഗോപി വന്‍ണ്ട്ട് സായികുമാറിനെ ചമ്മന്ത്യാക്കുംന്ന്".
മൂത്തവന്‍ വിട്ടുകൊടുത്തില്ല:
"അല്ലാട്ടോ അച്'മ്മേ ഞാനാ പറഞ്ഞത് സുരേഷ് ഗോപി വരുംന്ന്. "
നല്ല രസമുള്ള സിനിമയാണെന്ന് അമ്മയ്ക്ക് മനസ്സിലായി. കണ്ണട വച്ചിരുന്നെങ്കിലും അത്ര നന്നായി കാണുന്നുണ്ടായിരുന്നില്ല
ഒരു മൂടല്‍ പോലെ.
അത് മകനോട് പറയാന്‍ പോയില്ല. പറഞ്ഞാല്‍ അവന്‍ പിന്നേം പുതിയ കണ്ണട വാങ്ങിക്കൊണ്ടു വരും. കുഴപ്പം കണ്ണടയുടേതല്ല അമ്മയുടെ വയസ്സിണ്റ്റേതാണ് എന്ന് അവനോട് പറഞ്ഞാലോ എന്ന് അമ്മയ്ക്ക് തോന്നി.
അടുക്കളയില്‍ നിന്നും മരുമകള്‍ മെഴുക്കുപുരട്ടി വറുത്തിടുന്നതിണ്റ്റെ മണം.വായില്‍ വെള്ളമൂറി. പണ്ടിനാലേയുള്ള ശീലമാണ്. കൂട്ടാന്‍ വറുത്തിടുമ്പോള്‍ തന്നെ ഒന്ന് സ്വാദ് നോക്കല്. ഇപ്പോഴായതില്‍ പിന്നെ എല്ലാത്തിനും റേഷനാണ്. ഇന്നാള് ഒരിയ് ക്കല്‍ അമ്മയ്ക്ക് വയറിളക്കം വന്നു. മുരിങ്ങയിലയും പരിപ്പും കൂട്ടാന്‍ കൂട്ടിയിട്ടാണ്. പണ്ടേ വയറ്റിന് പിടിയ്ക്കാത്ത ഒരു സാധനമാണ് മുരിങ്ങയില. എന്നാ തിന്ന്ണ നേരത്ത് ആ കാര്യം അങ്ക്ട് ഓര്‍മേല് വന്നുവോ..ഇല്ല താനും. ചൂട്ടോടെ മരുമകള്‍ കോരി ഒഴിച്ചോണ്ടിരുന്നു. കഴിച്ചതധികമായെന്ന് അമ്മയ്ക്ക് അപ്പോ തന്നെ തോന്നി. രാത്രീല് ഒരൊറക്കം കഴിഞ്ഞപ്പോ വയറ്റീന്ന് പോകാന്‍ തൊടങ്ങി. കിടക്കുന്ന മുറി യോട് ചേര്‍ന്നിട്ടന്നെ കുളിമുറീം കക്കൂസും ഉണ്ടായത് ഭാഗ്യായി. എന്നിട്ടു തന്നെ വശംകെട്ടു. കട്ടിലീന്ന് കുളിമുറീലിയ്ക്കും തിരിച്ചും ഒരഞ്ചാറു തവണ നടക്കേണ്ടി വന്നു. ഒടുക്കത്തെ പ്രാവശ്യം മുണ്ടീക്കൂടി തന്ന്യങ്ക്ട് പോയി. മകന്‍ രാത്രീല് തന്നെ പോയി കാറ് വിളിച്ചോണ്ട് വന്നു. ആശുപത്രീല് കെടത്തി ഗുളുക്കോസ് രണ്ട് കുപ്പി കേറ്റി. അമ്മയ്ക്ക് സങ്കടം തോന്നി. മരുമകള്‍ക്ക് തന്നെക്കുറിച്ച് എന്ത് തോന്നീട്ട് ണ്ടാവും എന്നോര്‍ത്തിട്ട് നാണക്കേടും തോന്നി. രണ്ടീസം ആശുപത്രീല് കെടക്കണ്ടി വന്നു. അതീ പിന്നെ മരുമകള്‍ ഒന്ന് പിടിച്ചിട്ടേ അമ്മയ്ക്ക് എന്തും കൊടുക്കൂ. അതില്‍ അമ്മയ്ക്കൊട്ട് പരിഭവം ഇല്ല താനും. പണ്ടത്തെ പോലെയാണോ .ആരെ ങ്കിലും ഉണ്ടോ സഹായത്തിന്.
അമ്മയുടെ മനക്കണ്ണില്‍ പണ്ട് താന്‍ വീട്ടുകാര്യം നോക്കിയിരുന്ന നാളുകള്‍. വീടിനകത്തും പുറത്തും നിറയെ പണിക്കാര്‍. സ്ഥിരം പണിക്കാരാണ്. രണ്ടു നേരം ഭക്ഷണം കൊടുക്കും എന്നതു കൊണ്ട് പണിക്കാര്‍ക്ക് ഒരു കാലത്തും ബുദ്ധിമുട്ട ണ്ടി വന്നിട്ടില്ല. പത്ത് പെറ്റതു കൊണ്ടെന്താ മക്കളെ നോക്കാന്‍ ആളില്യാണ്ട് ഒര് കാലത്തും വെഷമംണ്ടായിട്ടില്ല.
തിമിരം ബാധിച്ച കണ്ണുകള്‍ക്ക് മുന്നില്‍ തറവാട്ടിലെ മുറ്റത്ത് കൂമ്പാരം കൂടി കെടക്കുന്ന തേങ്ങയും, അടയ്ക്കയുംമല പോലെ നെല്‍ക്കൂനകള്‍. പെണ്ണുങ്ങള്‍ വൈക്കോല്‍ തല്ലുന്നു. വൈക്കോല്‍ വടികള്‍ വൈക്കോലില്‍ ഊക്കില്‍ വന്നു വീഴുന്നതിണ്റ്റെ ആയം ഇപ്പോഴും കേള്‍ക്കുന്നതു പോലെ. ചുട്ട വെയിലത്ത് ഉണങ്ങുന്ന വയ്ക്കോലിണ്റ്റെ ഗന്ധം അമ്മയുടെ മൂക്കിലേയ്ക്ക് അടിച്ച് കയറി. അമ്മയ്ക്ക് നഷ്ടപ്പെട്ട ഉന്‍മേഷം തിരിച്ച് കിട്ടുന്നതു പോലെ...
മുറ്റത്തിനപ്പുറം തൊഴുത്ത് നിറയെ പശുക്കള്‍. തമ്മില്‍ തല്ല് കൂടുന്ന പോത്തങ്ങളു ടെ കൊമ്പുകള്‍ കൂട്ടിമുട്ടുന്ന ശബ്ദം അമ്മ കേട്ടു വ്യക്‌തമായി. കാലത്ത് ഒരു വയര്‍ പഴങ്കഞ്ഞിയും അകത്താക്കി കന്നിനെ *ഭരണിപ്പച്ചയിലേയ്ക്ക് തീറ്റാന്‍ കൊണ്ടു പോകുന്ന ചെര്‍മച്ചെക്കണ്റ്റെ മ്പേ..മ്പേ..ശബ്ദം. ഏതായിരുന്നു ചെക്കന്‍? താമീട്യോ വെള്ളേട്യോ. തന്തമാര് പാടത്തും തള്ളമാര് പറമ്പിലും പുരേലും. ചെ ക്കമ്മാര് കന്നിനെ മേയ്ക്കും പണിയ്ക്ക് ആളാകുന്നതുവരെ.. ഒന്നിനൊക്കോണം പോന്ന വാലിയക്കാരനായീന്ന് ചെക്കണ്റ്റെ അച്'നും മൊതലാളിയ്ക്കും തോന്നി യാല്‍ ചെക്കന്‍ പിറ്റേന്ന് മുതല്‍ പാടത്തേയ്ക്ക് ഇറങ്ങുകയായി. അടുക്കളയെ ലക്ഷ്യമാക്കിയാണ് അമ്മ എണീറ്റത്. കസേര പിന്നോക്കം നീക്കിയ തും..പക്ഷെ..
അമ്മ ചാടിപ്പിടഞ്ഞ് എണീയ്ക്കാന്‍ നോക്കി. പക്ഷെ കഴിഞ്ഞില്ല. അമ്മ വല്ലാതെ പേടിച്ചു പോയി എന്ന് മകന് മനസ്സിലായി.
"സാരല്യ, അമ്മ എണീറ്റേ".
മകന്‍ അമ്മയെ കൈ പിടിച്ച് എണീപ്പിയ്ക്കാന്‍ ശ്രമിച്ചു. വെട്ടിയിട്ട വാഴത്തട പോ ലെ അമ്മ നിലത്തേയ്ക്ക് തന്നെ കുഴഞ്ഞ് വീണു.
നല്ല പൊക്കവും അതിനൊത്ത ശരീരവുമുള്ള അമ്മയെ ഒറ്റയ്ക്ക് പിടിച്ചുയര്‍ത്തുവാ ന്‍ ചെറിയ ശരീരമുള്ള മകന് കഴിഞ്ഞില്ല.
കുട്ടികള്‍ വിളിച്ചുകൂവി:
"അമ്മേ, അച്'മ്മ വീണു. ഓടി വായോ. "
പാത്രം കഴുകുകയായിരുന്ന മരുമകള്‍ പാത്രം സിങ്കില്‍ തന്നെ ഇട്ടിട്ട് ഓടി വന്നു. രണ്ടു പേരും കൂടി അമ്മയെ താങ്ങിയെടുത്ത് കട്ടിലിലേയ്ക്ക് കിടത്തി.... ആശുപത്രിക്കിടക്കയില്‍ മണല്‍ക്കിഴി കെട്ടി കിടക്കുന്ന അമ്മയെ നോക്കി മൂത്ത മകന്‍ ചിന്തിച്ചു:
'കണക്കായിപ്പോയി. ഞാനും എണ്റ്റെ ഭാര്യയും നോക്കിയത് വേണ്ട പോലെ ആയി ല്ല്യാന്നുള്ള പരാതി ആയിരുന്നല്ലോ തള്ളയ്ക്ക്. ഇപ്പോ നോക്ക്യല്ലോ എളേമോനും മരുമോളും. ഇനി ഈ ജന്‍മത്ത് എണീറ്റ് നടക്കാമെന്നുള്ള മോഹം വേണ്ട. ഓപ്പറേറ്റ് ചെയ്‌ത് തൊടേടകത്ത് ഇരിമ്പു കമ്പിട്ട് നടത്താന്‍ പോകുന്നൂത്രേ വയസ്സ് പത്തും മുപ്പതുമല്ല, എണ്‍പത്തി ആറാ. ഈ പ്രായത്തിലോ ഇനി ഓപ്പറേറ്റ് ചെയ്യാന്‍ പോണത്. ഇതു വരെ ഭരിച്ചില്ലേ ഇനി ഇത്തിരി വിശ്രമാവാം. '
മൂത്ത മരുമകളുടെ ചിന്തയും മറ്റൊന്നായിരുന്നില്ല. 'അറ്റാച്ച്ഡ് ബാത്‌റൂമും സ്പോഞ്ചിണ്റ്റെ കെടയ്ക്കേം ഉള്ളോടത്തിയ്ക്ക് പോന്നിട്ടെ ന്തായി. കെടക്കാറയില്ലേ നടുവൊടിഞ്ഞ്. ഇപ്പോഴൊക്കെ ദൈവം അപ്ളയ്ക്ക് അപ്ളാ മറുപടി കൊടുക്ക്ണേ. '
ഡോക്ടര്‍ റൌണ്ട്സിന് വന്നപ്പോള്‍ വീണ്ടും ചോദിച്ചു:"മിസ്റ്റര്‍ രവി എന്ത് തീരുമാനിച്ചു? ഓപ്പറേഷന്‍ മാത്രമാണ് ഒരേ ഒരു പോംവഴി. ഓപ്പറേറ്റ് ചെയ്യുകയാനെണെങ്കില്‍ ഒരു ഒന്നര രണ്ട് മാസം എക്സര്‍സൈസ് കൂടി*മച്ചാട് റേഞ്ചിലെ ഒരു മല. ചെയ്യിച്ചാല്‍ നിങ്ങളുടെ അമ്മ നടക്കാന്‍ തുടങ്ങും. അക്കാര്യത്തില്‍ ഒരു ഡൌട്ടും വേണ്ട. ഓപ്പറേറ്റ് ചെയ്‌തില്ലാന്നുണ്ടെങ്കില്‍ ശേഷിച്ച കാലം നടക്കുക എന്നത് ഒരു സ്വപ്നം മാത്രമാകും. "
മകന്‍ ധര്‍മസങ്കടത്തിലായി. "നിനക്ക് തൊള്ളേത്തോന്ന്യോണം കീറി മുറിയ്ക്കാന്‍ അമ്മ നിണ്റ്റേത് മാത്രാണ്‍ന്ന് കര്‌തിയോ? അമ്മയ്ക്ക് വയസ്സ് ഒന്നും രണ്ടുമല്ല എണ്‍പത്തി ആറാ.. ബോധം കെടു ത്തീട്ട് ഓപ്പറേറ്റ് ചീത്ട്ട് ബോധം തിരിച്ച് കിട്ടീല്ല്യെങ്കില്‍ത്തെ കഥ ആലോചിച്ച്ട്ട് ണ്ടോ നീയ്. "
ചേട്ടന്‍മാരും ചേച്ചിമാരും രവിയെ ഒന്നായി തിന്നാന്‍ വന്നു. അങ്ങനെ അവനവണ്റ്റെ ഉള്ളില്‍ നിന്നുയരുന്ന കുറ്റബോധത്തിന് മറയിടാമെന്ന് അവര്‍ കരുതി. അമ്മയോടു ള്ള ആഴമേറിയ സ്നേഹമായിരുന്നില്ലല്ലോ അവരെക്കൊണ്ട് അങ്ങനെ പറയിച്ചത്. അമ്മ അവരുടെ അഭിപ്രായങ്ങളെല്ലാം കേട്ട് ഒന്നും മിണ്ടാതെ കിടന്നു. ഇതുപോലെ ഒരിയ്ക്കല്‍ വീണ് നടുവൊടിഞ്ഞ് ശേഷിച്ച കാലം മുഴുവന്‍ കട്ടിലില്‍ കിടക്കേണ്ടി വന്ന തണ്റ്റെ ഏടത്തിയെ ഓര്‍ത്തു.
പാവം ഏടത്തി. അമ്പത്തഞ്ചാമത്തെ വയസ്സിലാണ് വീണത്. പിന്നെ എണീറ്റിട്ടില്ല. ഏടത്തിയ്ക്ക് ഏട്ടനുണ്ടായിരുന്നല്ലോ നല്ല കാര്യപ്രാപ്‌തീല്. ഏടത്തിയെ വെഷമം എന്താണെന്ന് അറിയിയ്ക്കാണ്ട് പൊന്നു പോലെ തന്നെ നോക്ക്വേം ചീതു. അതു പോലെയാണോ തണ്റ്റെ അവസ്ഥ. തറവാട്‌വീട് മക്കള്‍ പൊളിച്ചു കളഞ്ഞ് പുതിയ വീട് വച്ചു. അമ്മ ഓരോ മക്കളുടേയും കൂടെ മുമ്മൂന്ന് മാസം താമസിക്കണമെന്ന് വ്യവസ്ഥ ചെയ്‌തു. ആസ്ഥാനം നഷ്ടപ്പെട്ട് തെണ്ടി നടക്കേണ്ട അവസ്ഥ. അതു കൊണ്ടാവാം തന്നെ ആര്‍ക്കും ഒരു വിലയും ഇല്ലാതായി.
വയസ്സായ അമ്മമാരും അച്'ന്‍മാരും മരണം വരെ സ്വന്തം തറവാട്ടില്‍ നില്‍ക്കുന്ന താണ് എല്ലായിടത്തേയും പതിവ്.. തറവാട് സാധാരണയായി ഇളയ മക്കള്‍ക്കായി രിയ്ക്കും. അമ്മയും അച്'നും അവര്‍ക്കൊപ്പം ജീവിയ്ക്കുന്നു. അവരെ കാണാനും കുശലം അന്വേഷിയ്ക്കാനും മറ്റു മക്കള്‍ ഇടയ്ക്കിടയ്ക്ക് തറവാട്ടില്‍ എത്തുന്നു. മരിയ്ക്കുമ്പോള്‍ ആ പറമ്പീത്തന്നെ അടക്കുന്നു.. സ്വന്തം തറവാട്ടില്‍ ജീവിയ്ക്കുന്ന അച്'നും അമ്മയ്ക്കും കിട്ടുന്ന സ്ഥാനവും മാനവും.
തനിയ്ക്കും ഉണ്ടായിരുന്നു ഇതൊക്കെ.
ഇപ്പോഴിതാ വീണ് കാലൊടിയുകയും ചെയ്‌തു. ആരുണ്ട് തന്നെ നോക്കാന്‍?. മരുമകള്‍ വലിയ വീട്ടിലെ പെണ്‍കുട്ടി. ഉദ്യോഗസ്ഥ. തന്നെ നോക്കുമെന്ന് വിചാരി യ്ക്കുന്നതു അതിമോഹമാണ്,് അമ്മ ഉള്ളില്‍ പറഞ്ഞു. ദൈവത്തോട് പ്രാര്‍ഥിച്ചു, രവിയ്ക്ക് നല്ലത് തോന്നണേ, ഓപ്പറേഷന്‍ നടത്താന്‍ ഡോക്ടറോട് പറയണേ. അമ്മയുടെ പ്രാര്‍ഥന ദൈവം കേട്ടു.
സ്വതേ ശാന്തനാണെങ്കിലും ഇത്തവണ അയാള്‍ തണ്റ്റെ ചേട്ടന്‍മാരേയും ചേച്ചിമാരേ യും എതിര്‍ക്കാന്‍ തീരുമാനിച്ചു.നല്ല ആരോഗ്യവതിയായി ചുറുചുറുക്കോടെ തണ്റ്റെ വീട്ടിലേയ്ക്ക് കയറി വന്ന അമ്മ അതുപോലെ തന്നെ വേണം പോകാനും എന്ന യാള്‍ ആഗ്രഹിച്ചു. ദൈവത്തോട് പ്രാര്‍ഥിയ്ക്കുകയും ചെയ്‌തു. ജീവിതത്തില്‍ ആദ്യ മായി അയാള്‍ ഒരു വഴിപാട് നേര്‍ന്നു, അമ്മയ്ക്ക് വേണ്ടി. തണ്റ്റെ രണ്ട് മക്കള്‍ക്ക് വേണ്ടിയോ ഭാര്യയ്ക്ക് വേണ്ടിയോ അന്നുവരെ അയാള്‍ ഒരു വഴിപാട് നേരുകയോ അമ്പലത്തില്‍ പോകുകയോ ചെയ്‌തിട്ടില്ല. മേല് വെള്ളം മുക്കിത്തുടയ്ക്കാന്‍ വന്ന നേര്‍സ് അമ്മയോട് പകുതി തമാശയിലും പകുതി കാര്യത്തിലും പറഞ്ഞു:
"കര്‍ത്താവേ ഈ അമ്മാമയ്ക്ക് എത്ര മുടിയാ. നരച്ചില്ലായിര്‍ന്നെങ്കി ഞാന്‍ മുറിച്ചെ ടുത്തേനെ. ഇപ്പോ ഇത്രേം മുടി. അപ്പോ അമ്മാമയുടെ ചെറുപ്പത്തില് എത്ര മുടിയു ണ്ടായിരുന്നിരിയ്ക്കണം. "
അതു കേട്ടപ്പോള്‍.. തുമ്പ് കെട്ടിയിട്ട മുടിയുമായി ഉത്രാളിക്കാവില്‍ പോയിരുന്ന കാലം അമ്മയുടെ സ്മൃതിപഥത്തില്‍ തെളിഞ്ഞു വന്നു. കൂടെ കൂട്ടുകാരികള്‍ ഉണ്ടാകും. മും ഉയര്‍ത്താതെയാകും നടക്കുക. അതുകൊണ്ടു തന്നെ ആല്‍ത്തറ യില്‍ കാറ്റ് കൊള്ളാന്‍ ഇരിയ്ക്കാറുള്ള ആണുങ്ങള്‍ ആരൊക്കെയാണെന്ന് അറിയി ല്ലായിരുന്നു. അക്കൂട്ടത്തില്‍ കൊളമ്പില്‍ പോയി എടുക്കച്ചുമട് പെട്ടികള്‍ നെറയെ പൊന്നുമായി മടങ്ങി വന്ന, കുട്ടിരാമേട്ടന്‍ ഉണ്ടായിരുന്നു എന്ന് ആ തറവാട്ടിലെ കാര്‍ന്നോന്‍മാര് തന്നെ പെണ്ണ് ചോദിച്ചു വന്നപ്പോഴേ അറിഞ്ഞുള്ളൂ. അങ്ങനെ താന്‍ പൂത്ത പണമുള്ള ആളിണ്റ്റെ ഭാര്യയായി. എട്ട് മക്കളാവുന്നതുവരെ വേറൊര് പെണ്ണി ണ്റ്റെ മുത്ത് നോക്കാതിരുന്ന ആള്‍ പിന്നെപ്പിന്നെ.....
"അമ്മാമേ.. ഈ മുടീല് തേയ്ക്കാന്‍ എന്തുമാത്രം എണ്ണ വേണ്ടി വരും? അമ്മാമേടെ അച്'നുമമ്മേം മുടിഞ്ഞിട്ടുണ്ടാവ്വല്ലോ"
നേര്‍സിണ്റ്റെ കിന്നാരം അമ്മയില്‍ വീണ്ടും പഴയ ഓര്‍മകളുടെ കുത്തൊഴുക്കിന് കാരണമായി..
കൂട്ടുകാരികളുമൊത്തുള്ള അമ്പലക്കുളത്തിലെ കുളി..
അന്നത്തെ കൂട്ടുകാരികള്‍..
താഴത്തേലെ നാരായണി,
പൂക്കുന്നത്തെ യശോദ,
ഞാറ്റുവെട്ടീലെ മീനാക്ഷി..
ഇപ്പോ ആരൊക്കെ ബാക്കിയുണ്ടാകും അമ്മ ആലോചിച്ചു നോക്കി. താനായിരുന്നു കൂട്ടത്തില്‍ ഇളയത്. കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ മുടിയുള്ളതും, തലയില്‍ തേയ് ക്കാന്‍ ഏറ്റവും കുറച്ച് എണ്ണകിട്ടുന്നതും തനിയ്ക്കായിരുന്നു. അതു തന്നെ ആഴ്ച്ച യില്‍ രണ്ടു ദിവസം മാത്രം. ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും.
ഒഴക്ക് എണ്ണ. മുടീല് ഒന്ന് തൊട്ട് പെരട്ടാനും കൂടി തെകയില്ല. അച്'ന്‍ നേരത്തെ മരിച്ചതു കൊണ്ട് വീട്ടില്‍ കാര്യം നോക്കുന്നത് അമ്മയും ഏടത്തിയും കൂടിയാണ്. മതിയാകുവോളം എണ്ണ തരാത്തതിന് എപ്പഴും അമ്മയും ഏടത്തിയുമായി വഴക്കുണ്ടാക്കും. ഏടത്തിയ്ക്ക് ഒട്ടും മുടിയില്ല. തണ്റ്റെ മുടി മുട്ടിറങ്ങികിടക്കും. താന്‍ ഏടത്തിയെ കളിയാക്കും. വേണ്ടത്ര എണ്ണ തരാത്തത് കുശുമ്പോണ്ടാണെന്ന് പറയും. മുട്ടിറങ്ങിക്കിടക്കുന്ന മുടിയുള്ള പെണ്ണ് യക്ഷിയാണ്..
ജീവിതത്തില്‍ നിരാശ വന്ന പെണ്ണുങ്ങളാണ് കെട്ടിത്തൂങ്ങിയും വെഷം കഴിച്ചും മരിച്ച് യക്ഷികളാവുന്നത്. യക്ഷികളെപ്പോലെ മുട്ടിറങ്ങി കിടക്കുന്ന മുടിയുള്ള സുന്ദരികളുടെയും ജീവിതത്തില്‍ സന്തോഷം എന്നത് ഉണ്ടാവില്ല. ഏടത്തിയുടെ സ്ഥിരം പല്ലവിയാണ്. ഏടത്തിയ്ക്ക് മുടി ഇല്ലാത്തേണ്റ്റെ കുശുമ്പോണ്ടാണെന്നാണ് താന്‍ പറയുക. അല്ലായിരുന്നു. ഏടത്തി പറഞ്ഞത് വാസ്‌തവമായിരുന്നു.ഏടത്തി മഹാഭാഗ്യ വതിയായിരുന്നു. ഒന്നിനും പറ്റാതെ നടുവൊടിഞ്ഞുള്ള കിടപ്പായിട്ടും മരിയ്ക്കു വോളം ഏട്ടണ്റ്റെയും മക്കളുടേയും സ്നേഹം അനുഭവിച്ചു.തണ്റ്റെ കുട്ടികളുടെ അച്'നോളം പണക്കാരനായിരുന്നില്ല ഏട്ടന്‍. എന്നിട്ടും ഒന്നിനും കുറവില്ലാതെ എല്ലാവിധ സു സൌകര്യങ്ങളോടെ മരിയ്ക്കുംവരെ കഴിയാനുള്ള മഹാഭാഗ്യം ഏടത്തിയ്ക്ക് കിട്ടി. .തനിയ്ക്കോ ? തണ്റ്റെ മക്കളുടെ അച്'ന്‍ ലക്ഷപ്രഭു ആയിരുന്നു. പറഞ്ഞിട്ടെന്ത് കാര്യം. കല്യാണം കഴിഞ്ഞ് എട്ട് മക്കളായിക്കഴിഞ്ഞ പ്പോള്‍ ജീവിതത്തിണ്റ്റെ കറുത്ത വശങ്ങള്‍ താന്‍ കാണാന്‍ തുടങ്ങി. ആദ്യത്തെ ഏതാനും വര്‍ഷങ്ങള്‍ മാത്രം താന്‍ ഭര്‍ത്താവിണ്റ്റെ സ്നേഹം അറിഞ്ഞു. പിന്നീട ങ്ങോട്ട് അവഗണയും വെറുപ്പുമല്ലാതെ എന്താണ് ഭര്‍ത്താവ് നല്‍കിയത്? ജീവിത ത്തില്‍ സമാധാനവും സന്തോഷവും എന്താണെന്ന് അറിഞ്ഞില്ല. ആദ്യമൊക്കെ അമ്മ കരഞ്ഞ് സങ്കടം തീര്‍ക്കാന്‍ നോക്കി. പിന്നെ അത് വെറുതെയാണ് എന്ന് മനസ്സിലാക്കി കരച്ചില്‍ നിര്‍ത്തി..
അമ്മ മയങ്ങുകയായിരുന്നു മരുന്നിണ്റ്റെ ശക്‌തിയില്‍. എന്തായിരുന്നു അമ്മ കാണിച്ചു കൂട്ടിയത്? മകന് അവിശ്വസനീയമായി തോന്നി. മൂന്നാഴ്ച്ചയ്ക്ക് മേലായിരുന്നു അമ്മ കുളിച്ചിട്ട്. അമ്മയുടെ എടുക്കച്ചുമട് തലമുടി ജട പിടിച്ചു. പേന്‍ നിറഞ്ഞു. നാറ്റം അടിച്ച് മുറിയിലേയ്ക്ക് കടക്കാന്‍ തന്നെ പറ്റാതായി. അങ്ങനെയാണ് മുടി മുറിയ്ക്കാന്‍ തീരുമാനിച്ചത്. മുടി മുറിയ്ക്കാന്‍ അമ്മ തെല്ലും കൂട്ടാക്കിയില്ല. ഈ പ്രായത്തില്‍ ഇങ്ങിനെ ഒരു പ്രതിരോധം ആരും പ്രതീക്ഷിച്ചതല്ല. അമ്മയുടെ ജീവിത ത്തില്‍ എന്തെല്ലാം ദുരന്തങ്ങള്‍ക്ക് മകന്‍ സാക്ഷിയായിരുന്നു. അന്നൊന്നും അമ്മ അടി തെറ്റിയപോലെ പൊട്ടിക്കരയുന്നത് മകന്‍ കണ്ടിട്ടില്ല. തണ്റ്റെ ഇളയ അനിയന്‍ പെട്ടെന്നുള്ള രോഗം ബാധിച്ച് മരിച്ച ദിവസം പോലും അമ്മ പിടിച്ച് നിന്നതാണ് കണ്ടിട്ടുള്ളത്. കൈ പോലെ, കാല്‍ പോലെ ചെവിയോ മൂക്കോ പോലെ സജീവമായ ഒരവയവമായി രുന്നോ അമ്മയ്ക്ക് തണ്റ്റെ മുടി ? കുട്ടിക്കാലത്ത് കേട്ട കഥയിലെ പോലെ ഏഴു കടലും ഏഴു മലയും കടന്ന് അമ്മയുടെ ജീവണ്റ്റെ കിളി ഒളിച്ചിരുന്ന കാടായിരുന്നുവോ മുടിക്കെട്ട്? അമ്മ പലപ്പോഴും വേദന സഹിയ്ക്കാനാകാതെ നിലവിളിച്ചു. തുടയെല്ലിന് ചിന്നലാ യിരുന്നു. എണീയ്ക്കാനോ തിരിയാനോ ഒന്നിനും പറ്റില്ലായിരുന്നു. കിടക്കയില്‍ ഇരുന്ന് ബെഡ്പാനിലേയ്ക്ക് മൂത്രം ഒഴിയ്ക്കുകയും കക്കൂസില്‍ ഇരിയ്ക്കുകയും ചെയ്യുമ്പോള്‍ അമ്മ കണ്ണീരൊഴുക്കി. അമ്മയുടെ കാര്യങ്ങള്‍ നടത്താന്‍ ചേച്ചിമാര്‍ നാലാളുണ്ടായാലും പോരാത്ത അവസ്ഥ. രാത്രിയില്‍ നിലത്ത് പായ വിരിച്ച് നാല് ചേച്ചിമാരും കിടന്നു. അയാള്‍ സന്ദര്‍ശകര്‍ക്ക് ഇട്ടിട്ടുള്ള ബെഞ്ചിലും കിടന്നു. ഉറ ങ്ങാന്‍ തീരെ പറ്റിയിരുന്നില്ല. അമ്മയ്ക്ക് പകല്‍ നല്ല ഉറക്കവും രാത്രിയില്‍ നല്ല ഉണര്‍വും ആയിരുന്നു. രാത്രിയില്‍ അമ്മ മക്കളോട് പഴയ കഥകള്‍ പറഞ്ഞു കൊ ണ്ടിരിയ്ക്കും. പകുതി ഉറക്കത്തില്‍ മക്കള്‍ മൂളിക്കൊണ്ടിരിയ്ക്കും. അയാള്‍ക്ക് വീണ്ടും തണ്റ്റെ കുട്ടിക്കാലം തിരിച്ചു കിട്ടിയ ഒരു പ്രതീതി. ആശുപത്രിയില്‍ വേദ നയുടെ മദ്ധ്യത്തിലും ഒരല്‍പം സന്തോഷത്തിണ്റ്റെ നിമിഷങ്ങള്‍. പണ്ട് നടുവകത്ത് പായില്‍ ചേച്ചിമാരുടെയും ചേട്ടന്‍മാരുടേയും ഇടയില്‍ കഥയും കടംകഥയും ഒക്കെ പറഞ്ഞ് ഉറങ്ങിയിരുന്ന നാളുകള്‍ തിരിച്ചു കിട്ടിയ പോലെ.
"മിസ്റ്റര്‍ രവി, ഞങ്ങളാലാവുന്നതെല്ലാം ചെയ്‌തിട്ടുണ്ട്. ഇനി അമ്മയെ കൊണ്ടു പോകാം.നാലാഴ്ച്ചയെങ്കിലും പിടിയ്ക്കും അമ്മ നോര്‍മല്‍ സ്റ്റേജിലേയ്ക്ക് തിരിച്ച് വരാന്‍. നിത്യം രണ്ടു നേരം ഒരര മണിക്കൂറെങ്കിലും പിടിച്ച് നടത്തണം. വേദനയു ണ്ടാവും എന്നതോണ്ട് മടിയുണ്ടാവും. വിട്ടു കൊടുക്കരുത്. മടിച്ചു നിന്നാല്‍ പിന്നെ നമ്മളീ ചെയ്‌തതിന് ഒരു പ്രയോജനവും ഉണ്ടാവില്ല. ഈ ചൂടില്‍ നടക്കാന്‍ തുട ങ്ങിയില്ലെങ്കില്‍ പിന്നെ അവര്‍ക്ക് നടക്കാന്‍ പറ്റീന്ന് വരില്ല.
എങ്ങിനെ?
മകന്‍ ഓര്‍ത്തത് അതായിരുന്നു. പിന്നെ ആശ്വസിച്ചു. നാലാണല്ലോ ചേച്ചിമാര്‍. ആരും ജോലിക്കാരുമല്ല. ഓരോരുത്തര്‍ വീതം ഓരോ ആഴ്ച്ച നിന്നാല്‍ മതി. തങ്ങ ള്‍ക്ക് ജോലിയ്ക്ക് പോകുകയും ചെയ്യാമല്ലോ. ഇപ്പോള്‍ തന്നെ ലീവെല്ലാം തീര്‍ന്നു. രണ്ടാളും ലോസ് ഓഫ് പേയിലാണ്. കടത്തിന്‍മേല്‍ വണ്ടി ഓടിയ്ക്കുന്നത് തീരെ ഇഷ്ടമല്ല. പക്ഷെ ചേച്ചിമാര്‍ അതിന് തയ്യാറവുമോ എന്നായി ഇപ്പോള്‍ അയാളുടെ സംശയം. ആദ്യത്തെ ആഴ്ച കഴിഞ്ഞപ്പോള്‍ ചേച്ചിമാരുടെ മുങ്ങളിലെ സൌഹൃദ ഭാവം മാറി പകരം ഇഷ്ടക്കേടും കുറ്റപ്പെടുത്തലും അസൌകര്യങ്ങളില്‍ അതൃപ്‌തി യും പുറത്തേയ്ക്ക് വന്നു തുടങ്ങി. അയാളുടെ ഭാര്യ കൊണ്ടു വരുന്ന ഭക്ഷണ ത്തിന് ഉപ്പില്ല എരിവ് പോരാ, അങ്ങിനെ നൂറ് കുറ്റങ്ങള്‍ കണ്ടു പിടിയ്ക്കാന്‍ ഓരോ ചേച്ചിമാരും മത്സരിയ്ക്കുന്നതു പോലെ.. ..
അമ്മ എല്ലാവരുടെതുമാണ്. അമ്മയുടെ ചികിത്സ എല്ലാവരും കൂടി ചെയ്യേണ്ടതു മാണ്.എന്നാല്‍.. .
നിനക്ക് കാശിന് എന്തെങ്കിലും അത്യാവശ്യം.. ?
ഒരു വെറും വാക്ക് പോലും ഊഹുംആരും, ചേട്ടന്‍മാരും ചേച്ചിമാരും, ചോദിച്ചില്ല.
താന്‍ മനഃപൂര്‍വം അമ്മയെ വീഴ്ത്തിയതാണ് എന്ന ഭാവത്തിലാണ് ഓരോരുത്തരും സംസാരിച്ചത്. അവരുടെ വാക്ക് കേള്‍ക്കാതെ ഓപ്പറേറ്റ് ചെയ്യിപ്പിയ്ക്കുകയും കൂടി ചെയ്‌തപ്പോള്‍ അവര്‍ക്ക് പറഞ്ഞു നില്‍ക്കാന്‍ നല്ലൊരു ഒഴിവുകഴിവുമായി. ഹോസ് പിറ്റലീന്ന് ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലെത്തിയ ദിവസം. ബെഡ്പാന്‍ വെച്ച് അമ്മയെ മൂത്രമൊഴിപ്പിയ്ക്കുകയായിരുന്നു മരുമകള്‍. മകന്‍ അമ്മയ്ക്ക് കൊടുക്കാനുള്ള മരു ന്ന് എടുക്കുകയായിരുന്നു. അപ്പോഴാണ് മൂത്ത ചേച്ചി പെട്ടി ഒതുക്കുന്നത് കണ്ടത്. ചോദ്യഭാവത്തില്‍ നോക്കിയ അയാളോട് അവര്‍ പറഞ്ഞു:
"പോകാതെ പറ്റില്ല. ഇതുവരെ നിണ്റ്റെ അളിയന്‍ ഒരു വിധത്തില്‍ കഴിച്ചു കൂട്ടുക യായിരുന്നു. എത്ര ദിവസം എന്നുവച്ചാ അനിയന്‍മാരുടെ വീടുകളില്‍ നിന്ന് ആഹാരം കഴിയ്ക്കുക. അമ്മയെ വീട്ടിലാക്കി കഴിഞ്ഞാല്‍ പോരണം എന്ന് നിണ്റ്റെ അളിയന്‍ പ്രത്യേകം പറഞ്ഞിരുന്നു. നൂറായിരം രോഗങ്ങള്‍ ഉള്ളയാള്‍. നിനക്ക് പറഞ്ഞാല്‍ മനസ്സിലാവ്വല്ലോ"
അയാള്‍ക്ക് പറയണം എന്നുണ്ടായിരുന്നു.സാധാരണ എല്ലായിടത്തും വയസ്സായ അച്'നമ്മമാര്‍ക്ക് രോഗം വന്നാ പെണ്‍മക്കളാ അടുത്ത് നിന്ന് ശുശ്രൂഷിയ്ക്ക്യ. പക്ഷെ ഒന്നും പറയാന്‍ അയാള്‍ക്ക് ശേഷി ഉണ്ടായില്ല. ചെറിയേച്ചി രണ്ടു മാസം കഴിഞ്ഞു വരുന്ന കുട്ടികളുടെ പരീക്ഷയുടെ കാരണം പറഞ്ഞ് ഓപ്പറേഷന്‍ കഴിഞ്ഞ അന്നു തന്നെ സ്ഥലം വിട്ടിരുന്നു.
"ആളുകള്‍ എന്താ വിചാരിയ്ക്ക്യാ എന്നു കരുതിയാ ഇത്ര നാള്‍ നിന്നത്"
ചെറിയേച്ചി ഇറങ്ങാന്‍ നേരത്ത് വലിയ ഒരു സൌജന്യമാണ് താന്‍ അമ്മയ്ക്ക് വേണ്ടി ചെയ്‌തത് എന്ന ഭാവത്തില്‍ പറഞ്ഞു. ആശുപത്രിയില്‍ നിന്നു തന്നെ കൊച്ചേച്ചിയും കുഞ്ഞേച്ചിയും യാത്ര പറഞ്ഞ് പോയിരുന്നു.
"ഇപ്പോ ആശുപത്രിയിലെ അത്യാവശ്യം കഴിഞ്ഞല്ലോ. ഇനി എക്സര്‍സൈസ് ചെയ്യി ച്ചാല്‍ മതി. അത് നീയും നിണ്റ്റെ ഭാര്യേം കൂടി ചെയ്യിച്ചാല്‍ മതി. അമ്മയ്ക്കീ ഗതി വര്‍ത്തിയത് വേറെ ആരുമല്ലല്ലോ. വല്യേട്ടന്‍ നോക്കീത് വേണ്ടോണം ആയില്യാന്ന് സ്ഥാപിയ്ക്കാനല്ലേ നീയ് അമ്മേ നിണ്റ്റോടയ്ക്ക് കൊണ്ടന്നത്. ആ കഥ്യൊന്നും പറേണില്യ. വല്യേട്ടനായിട്ടാ ആസ്പത്രീലിയ്ക്കന്നെ വന്നത്".
ഒന്നും മിണ്ടാതെ കേട്ടു. എന്താണ് മിണ്ടുക. അഥവാ മിണ്ടുമ്പോള്‍ മുറിവേല്‍പ്പിയ് ക്കേണ്ടി വരിക കൂടപ്പിറപ്പുകളെ ആണെന്നറിഞ്ഞ് സ്വയമേവ ആ ആക്രമണം അക്ഷോഭ്യനായി നേരിട്ടു. തണ്റ്റെ ഭാര്യയുടെ കണ്ണുകളില്‍ രണ്ട് മുഴുത്ത നീര്‍മണികള്‍ അതിനിടയിലും അയാള്‍ കണ്ടു. മനസ്സ് ആര്‍ദ്രമായി. തണ്റ്റെ അടുത്താവുമ്പോള്‍ ഓരോ നിസ്സാര സംഗതിയ്ക്കും തര്‍ക്കിച്ച് ഒരിയ്ക്കലും വിട്ട് കൊടുക്കാന്‍ നില്‍ക്കാത്ത പാര്‍ട്ടിയാണ്. എന്തായാലും ചേച്ചിമാരോട് തര്‍ക്കത്തിന് നില്‍ക്കാതെ നിശ്ശബ്ദയായി കേട്ടു നില്‍ ക്കുന്നുണ്ടല്ലൊ. അതേതായാലും നന്നായി. തണ്റ്റെ ഭാര്യയുടെ അതുവരെ കാണാത്ത ഒരു മും അയാള്‍ കാണുകയായിരുന്നു.
"ഇതന്നെ നിന്നത് ഇഷ്ടംണ്ടായിട്ടല്ല, ആള്‍ക്കാര് പറയില്ലേന്ന് കര്‌തീട്ടാ. വല്യേച്ചി യ്ക്ക് പ്രാരബ്ദമൊന്നൂല്യല്ലോ, ഇനി വല്യേച്ചി നിക്കും നിങ്കടെ അടുത്ത്". അപ്പോ ഒന്നും മിണ്ടാതെ നിന്ന ആളാണ് വീട്ടിലെത്തിയതും ഞാനൊന്നുമറിഞ്ഞില്ല എന്ന മട്ടില്‍ പെട്ടി ഒതുക്കി പോകാന്‍ തയ്യാറാകുന്നത്. ചേച്ചിമാര്‍ മൂന്നാളും പോയപ്പോള്‍ അയാള്‍ ആശ്വസിച്ചത് വല്യേച്ചി ഉണ്ടല്ലോ എന്ന് ഓര്‍ത്തിട്ടായിരുന്നു. വല്യേച്ചി മറ്റേ മൂന്നാളെ പോലെയല്ല. അമ്മയോട് വലിയ ഇഷ്ടമായിരുന്നു. അനങ്ങാന്‍ പറ്റാതെ ഈ കിടപ്പ് കിടക്കുന്ന അമ്മയെ ഇങ്ങിനെ ഇട്ട് വല്യേച്ചിയ്ക്ക് പോകാന്‍ കഴിയില്ല എന്ന വിശ്വാസത്തിനാണ് ഇപ്പോള്‍ ഇളക്കം തട്ടിയത്.
അയാള്‍ നിസ്സഹായനായി തണ്റ്റെ ഭാര്യയെ നോക്കി.. പാവം, അവള്‍ ഒരു ആസ്ത്മാ രോഗിയാണ്. സമയാസമയങ്ങളില്‍ മരുന്ന്, ഇന്‍ഹേലര്‍. വീട്ടിലെ കാര്യങ്ങളില്‍ തന്നെ പലപ്പോഴും താന്‍ കൂടി സഹായിക്കേണ്ടി വരാറുണ്ട്. മൂന്നിലും, ഒന്നിലും പഠിയ്ക്കുന്ന മക്കള്‍, പോരാത്തതിന് വികൃതികളും. കണ്ണൊന്ന് തെറ്റിയാല്‍ രണ്ടും കൂടി വീടു തന്നെ മറച്ചിടും. ഓഫീസില്‍ പോക്കും വീട്ടിലെ ജോലികളും .. അമ്മയെ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ പരിചരിയ്ക്കേണ്ടിയിരിയ്ക്കുന്നു. ഒരു ഹോം നേര്‍സിനെ വയ്ക്കാനുള്ള ധനസ്ഥിതി തനിയ്ക്ക് ഇല്ലതെ പോയതില്‍ അയാള്‍ പരിതപിച്ചു. അതുണ്ടായിരുന്നെങ്കില്‍ ആരുടേയും ഔദാര്യത്തിന് ഞാന്‍ നില്‍ക്കില്ലായിരുന്നു.
ഭാര്യ ശാന്തമായ കണ്ണുകളോടെ തണ്റ്റെ ഭര്‍ത്താവിനെ ഉഴിഞ്ഞു. ഒട്ടും ഭയപ്പെടേണ്ട, അമ്മയെ നമുക്ക് നോക്കാം എന്ന് പറയുമ്പോലെ. അയാള്‍ക്ക് വളരെ വേദന തോന്നി. എന്തു കൊണ്ടാണ് തണ്റ്റെ സഹോദരങ്ങള്‍ ഇത്ര സ്നേഹശൂന്യരായത്. അമ്മ മുലപ്പാലിനൊപ്പം പകര്‍ന്നു തന്ന സ്നേഹം എത്ര വേഗമാണ് എല്ലാവരും മറന്നത്. എന്തു കൊണ്ടാണ് തണ്റ്റെ ചേച്ചിമാര്‍ ഇങ്ങിനെ സംസാരിയ്ക്കുന്നത് എന്ന് അയാള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുമായിരുന്നില്ല. തന്നെ ഓര്‍ക്കണ്ട. പക്ഷെ ഇതെല്ലാം കേട്ട് പൂര്‍ണ്ണബോധത്തോടെ അമ്മ കിടക്കുന്നുണ്ട്. ഇതെല്ലാം കേള്‍ക്കുമ്പോള്‍ അമ്മയ്ക്ക് എത്ര വിഷമമുണ്ടാകും എന്ന് ആരും മനസ്സി ലാക്കുന്നില്ലല്ലോ. ആയ കാലത്ത് ഈ ചേച്ചിമാര്‍ക്കും അവരുടെ മക്കള്‍ക്കും വേണ്ടി അമ്മ എത്ര ബുദ്ധിമുട്ടുകള്‍ സഹിച്ചിട്ടുണ്ട്. പരസ്സഹായമില്ലാതെ ഒന്നിനും പറ്റാത്ത ഒരവസ്ഥയില്‍ എത്തിയപ്പോള്‍ അമ്മ എല്ലാവര്‍ക്കും ഒരു ബാധ്യതയും ബുദ്ധിമുട്ടു ണ്ടാക്കുന്ന ഒരു ശല്യക്കാരിയും ഒഴിവാക്കാന്‍ തിടുക്കപ്പെടേണ്ട ഒരചേതനവസ്‌തുവും ആയി. കഷ്ടപ്പാടിന് പ്രതിഫലമായി ഒന്നും കിട്ടുകയില്ലാത്ത ഒരു ജോലി ചെയ്യാന്‍ ആര്‍ക്കും താല്‍പര്യമില്ല. ആരും നോക്കേണ്ട. ഞാന്‍ നോക്കിക്കോളാം എണ്റ്റെ അമ്മയെ.അയാള്‍ ഉള്ളില്‍ പറഞ്ഞു.
നാല് മാസം.
രവീന്ദ്രന്‍ ഓര്‍ക്കുകയായിരുന്നു. ഭാര്യയുടെ യഥാര്‍ഥസത്ത എന്തെന്ന് തനിയ്ക്ക് വ്യക്‌തമാക്കിത്തന്ന നാല് മാസങ്ങള്‍. അമ്മയോട് മനസ്സാ നന്ദി പറഞ്ഞു. അതിനുള്ള അവസരം ഒരുക്കിത്തന്നതിന്. ഭാര്യയുടെ പല ശീലങ്ങളോടും മാനസികമായി ഒത്തു പോകാന്‍ കഴിഞ്ഞിരുന്നില്ല. തണ്റ്റേ വീട്ടിലേതുമായി ഒരു സാമ്യവുമില്ലാത്ത അന്തരീക്ഷമായിരുന്നു അവളുടെ വീട്ടില്‍. കൃഷിക്കാരായിരുന്നില്ല അവര്‍. ഉദ്യോഗസ്ഥരായിരുന്നു അവളുടെ അച്' നുമമ്മയും. അവളുടെ അച്'ന്‍ ഏകാധിപതി ആയിരുന്നില്ല. അമ്മയ്ക്കും മക്കള്‍ ക്കും അവരവരുടേതായ സ്ഥാനം ഉണ്ടായിരുന്നു. വീട്ടില്‍ അവളുടെ വാക്കിന് നല്ല വിലയുണ്ടായിരുന്നു. ഓര്‍മ വച്ചപ്പോള്‍ തൊട്ട് അച്'ന്‍ എന്ന ഏകാധിപതിയേയും മൂത്ത ഏട്ടന്‍മാരെയും പേടിച്ചായിരുന്നു താനും അമ്മയും ജീവിച്ചത്. തണ്റ്റെ ഭീതിയും പരിഭ്രമവും പലപ്പോഴും അവള്‍ പരിഹാസത്തിന് പാത്രമാക്കി. ചേട്ടന്‍മാരുടെ ഏകാധി പത്യവുമായി ഒത്തു പോകാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. ഓരോരുത്തരായി മാറിത്താമ സിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ അയാളും മാറിത്താമസിയ്ക്കാന്‍ മടിച്ചില്ല. അവളുടെ ബാലിശമായ ചില സ്വഭാവങ്ങള്‍ ചെറുതല്ലാത്ത പല സംഘര്‍ഷങ്ങള്‍ക്കും വഴി തെളിയിച്ചിട്ടുണ്ട്. ഒന്നും ഏതാനും മണിക്കൂറുകള്‍ വിട്ട് നീണ്ടു നിന്നിട്ടില്ല എന്നതു മാത്രമാണ് ആശ്വാസം. അവളുടെ അമ്മാമയുടെ പ്രായമായിരുന്നു തണ്റ്റെ അമ്മയ്ക്ക്. ആ നിലയ്ക്കും അവള്‍ ഇത്ര സ്നേഹത്തോടെ തണ്റ്റെ അമ്മയെ നോക്കുമെന്ന് കരുതാന്‍ സാഹചര്യങ്ങള്‍ അനുവദിച്ചില്ല. അതുകൊണ്ടു തന്നെ സംശയത്തോടു കൂടിയാണ് അവളുടെ ഒരോ നീക്കങ്ങളും വീക്ഷിച്ചത്. ഉണ്ടോ അവളുടെ കണ്ണുകളില്‍ അറപ്പിണ്റ്റെയും മടുപ്പിണ്റ്റെയും നിഴലാട്ടം? എത്ര ജാഗ്രതയോടെ നോക്കിയിട്ടും ഒരിയ്ക്കല്‍ പോലും ആ തെളിഞ്ഞ കണ്ണുകളില്‍ ഇഷ്ടക്കേടിണ്റ്റെ ഒരംശം പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒരു മടിയും കൂടാതെ അവള്‍ അമ്മയുടെ മലവും മൂത്രവും കോരി. രാത്രി അമ്മ കിടക്കുന്ന കട്ടിലിന് താഴെ പാ വിരിച്ചു കിടന്നു.
രാവിലെ അയാള്‍ അമ്മ കിടക്കുന്ന മുറിയില്‍ ചെല്ലുമ്പോള്‍ കാണുക ബെഡ്പാന്‍ കഴുകി വരുന്ന ഭാര്യയെ ആണ്. ഫിനോയിലിണ്റ്റെ മണത്തേക്കാള്‍ മുന്നിട്ട് നില്‍ക്കു ന്നുണ്ടായിരിയ്ക്കും മലത്തിണ്റ്റെ ദുര്‍ഗന്ധം. സ്വന്തം പെണ്‍മക്കളായി നാലു പേര്‍ ഉള്ളപ്പോള്‍ മരുമകളെ കൊണ്ട് തണ്റ്റെ മലം കോരിയ്ക്കുന്നതിണ്റ്റെ കുറ്റബോധ ത്തോടെ അമ്മ അയാളെ നോക്കും. ഉള്ളില്‍ കരുതും എനിയ്ക്ക് പോലും തീട്ടത്തിണ്റ്റെ നാറ്റം സഹിയ്ക്കാന്‍ കഴിയുന്നില്ലല്ലോ. ഇവള്‍ മും ഒന്ന് ചുളിയ്ക്കുക കൂടി ചെയ്യാതെ ..
അമ്മ കൂടുതല്‍ കൂടുതലായി ഉള്ളിലേയ്ക്ക് വലിയുന്നതായി അയാള്‍ കണ്ടു. കട്ടി ലിണ്റ്റെ കാല് ചാരി താടിയ്ക്ക് കൈയും കുത്തി ആഴമേറിയ ആലോചനയില്‍ ഇരിയ്ക്കുന്ന അമ്മയെ കണ്ട് അയാള്‍ ദുഃിച്ചു. ഈ എണ്‍പത്തിആറാം വയസ്സില്‍ ഒരമ്മ ഇങ്ങിനെ ദുഃിച്ചിരിയ്ക്കുന്നത് ആണ്‍മക്കള്‍ കൊള്ളരുതാത്തവരും സ്നേഹ ശൂന്യരും ക്രൂരന്‍മാരും ആയിട്ടാണെന്ന് ആരും പറയാതെ അയാള്‍ മനസ്സിലാക്കി. അയാള്‍ അമ്മയുടെ തോളത്ത് കൈ വച്ച് അമ്മയെ തന്നോട് അടുപ്പിച്ചിരുത്തി ചോദിയ്ക്കും:
"അമ്മ എന്താ ഇത്ര കാര്യായി ആലോചിയ്ക്കുന്നത്?"
അമ്മ അയാളെ തിമിരക്കണ്ണുകള്‍ കൊണ്ട് ശൂന്യമായ ഒരു നോട്ടം നോക്കും. പിന്നെ താടിയ്ക്ക് കൊടുത്ത കൈയെടുത്ത് ദുര്‍ബലമായ സ്വരത്തില്‍ പറയും:
"ഞാനിങ്ങനെ ഓരോന്ന് ..".
അപ്പോള്‍ അയാള്‍ അമ്മയെ വീണ്ടും നിര്‍ബന്ധിയ്ക്കും ,
"പറ എന്താ ആലോചിച്ചിരുന്നത്".
അപ്പോഴെയ്ക്കും അയാളുടെ വികൃതികള്‍ അച്'മ്മയുടെ കിടക്കയില്‍ ചാടിക്കയറും.
"അച്'മ്മേ കഥ പറയൂ..".
അമ്മയുടെ മൌഢ്യം മാറി സന്തോഷം ആകും. പിറകില്‍ അച്'മ്മയും മക്കളും ഭരണിപ്പച്ചയില്‍ കന്നിനെ മേയ്ക്കാന്‍ പോകുന്ന കുട്ടപ്പെഴ്ശ്ശണ്റ്റെയും കുങ്കുമ സാമിയുടേയും അകമലയില്‍ പുലിയിറങ്ങുന്നതിനെ ക്കുറിച്ചും കൊടികുത്തിമലയിലെ മാനിനേയും മയിലിനേയും കുറിച്ചും ഉള്ള എണ്ണമറ്റ കഥകളിലേയ്ക്ക് കടന്നിരിയ്ക്കും. അമ്മ സന്തോഷവതിയായി എന്നു കാണുമ്പോള്‍ അയാളുടെ മനസ്സ് നിറയും. ഇടയ്ക്ക് അയാള്‍ ഭാര്യയോട് ചോദിയ്ക്കും:
"നിനക്ക് വല്ലാത്ത ബുദ്ധിമുട്ടായി അല്ലേ. "
എന്ത് ബുദ്ധിമുട്ട്?. അമ്മയെ നോക്കുന്നത് ബുദ്ധിമുട്ടാണോ. നന്നായി കഥ. നമുക്കും ഇല്ലേ മക്കള്‍. വയസ്സാകുമ്പോള്‍ അവര്‍ നമ്മളെ നോക്കിയില്ലാന്ന് വിചാരിയ്ക്ക്വാ..എത്ര വെഷമമാകും നമുക്ക്".
നാല് മാസം. വിശ്രമം എന്നത് അവള്‍ അറിഞ്ഞിട്ടില്ല.
അയാള്‍ ജോലി കഴിഞ്ഞ് വരുമ്പോള്‍ കാണുക അമ്മയെ കൈ പിടിച്ച് നടത്തു ന്ന ഭാര്യയെ ആണ്. കുട്ടികള്‍ കൈ കൊട്ടി ചിരിച്ച് അച്'മ്മയെ നടക്കാന്‍ പ്രോ ത്സാഹിപ്പിയ്ക്കുന്നുണ്ടാകും.പിന്നെ അയാള്‍ നടത്താന്‍ തുടങ്ങും. ഇടയ്ക്ക് വിരുന്നുകാരായി ചേച്ചിമാരും ചേട്ടന്‍മാരും വന്നു. മുന്തിരിയും ഓറഞ്ചുമായി. തണ്റ്റെ വായില്‍ നിന്ന് ഒരു 'വയ്യാ' എന്ന വാക്ക് കേള്‍ക്കാന്‍, കഷ്ടപ്പാടിനെ പറ്റി യുള്ള പരിദേവനം കേള്‍ക്കാന്‍ വേണ്ടി അവര്‍ പലതും പറഞ്ഞു. ഉള്ളില്‍ നിറയു ന്ന അവജ്ഞയോടെ അവരെ വിരുന്നുകാരായി മാത്രം കണ്ടു.അവര്‍ക്ക് ജിലേബിയും പഴവും മിക്സ്ചറും ചായയും സല്‍ക്കരിച്ചു.
അമ്മ നടക്കാന്‍ തുടങ്ങി എന്ന് കണ്ട പ്പോള്‍ വലിയേട്ടനും ചെറിയേട്ടനും വന്നു. കൊണ്ടു പോകാന്‍. ഇനി ഒരിയ്ക്കലും അമ്മയെ ആരുടേയും ഔദാര്യത്തിന് വിട്ടു കൊടുക്കേണ്ടതില്ല എന്ന തീരുമാനത്തി ല്‍ എത്തുന്നതിന് ഒട്ടും ആലോചിയ്ക്കേണ്ടി വന്നില്ല. ഭാര്യയുടെ എല്ലാവിധ പിന്തുണയും അയാള്‍ക്കുണ്ടായിരുന്നു. ചെറിയവരെന്ന് കരുതിയ തണ്റ്റെ വികൃതിക്കുട്ടന്‍മാര്‍ പോലും
"അച്'ാ ഇനി അച്'മ്മയെ പറഞ്ഞയക്കേണ്ട. ഞങ്ങള്‍ക്ക് അച്'മ്മയെ വേണം" എന്ന് വാശി പിടിച്ചു.
വീണ്ടും ഒരു വൈകുന്നേരം. സ്വീകരണമുറിയില്‍ ഫാനിനു ചുവട്ടില്‍ മകനും കുട്ടികള്‍ക്കും ഒപ്പം ടി.വി. കാണുകയായീരുന്നു അമ്മ. കൂട്ടാന്‍ വറുത്തിട്ട് മരുമകള്‍ അമ്മയ്ക്ക് ചൂട്ടോടെ. ---------

കോഴിപ്പെരുമ
പശ്ചിമഘട്ടത്തിനുമപ്പുറത്തു നിന്നും പാലക്കാടന്‍ ചുരമിറങ്ങി അവര്‍ വന്നു.
മീനാക്ഷിപുരം വഴി,
ഗോവിന്ദാപുരം വഴി...
അവര്‍... എണ്ണമൈലികളും കാക്കക്കറുമ്പന്‍മാരും
എണ്ണത്തില്‍ അവര്‍ ഒരു നൂറ് തികയില്ലായിരുന്നു.സുപ്രസിദ്ധനായ അംബദമഹര്‍ഷിയുടെ മാനസ സന്താനങ്ങളായിരുന്നു അവര്‍.അവരുടെ വരവില്‍ നഗരം പുളകം പൂണ്ടു.
അവര്......
ദ്രാവിഡ വീര്യം സിരകളില്‍ ഒഴുകുന്ന അങ്കക്കോഴികള്‍.. നഗരചത്വരങ്ങ ളില്‍ കൂടി ചിറകടിച്ച് നീങ്ങി. പൂവന്‍മാര്‍ നീണ്ടു നിവര്‍ന്ന് സിംഹരാജ ണ്റ്റെ തലയെടുപ്പോടെ നീണ്ടു നിവര്‍ന്ന് ഉച്ചത്തില്‍ കൂവി. ആ കൂകലില്‍ നഗരത്തിണ്റ്റെ അസ്ഥിവാരം ഇളകി. ദ്രാവിഡക്കോഴികള്‍ക്കെല്ലാം ശിവ പ്പെരുമാളുടെ മൂന്നാം തിരുക്കണ്ണ് പോലെ കൊക്കിനോട് ചേര്‍ന്ന് ദീര്‍ഘ മായ ഒരു ഗോപിക്കുറി ഉണ്ടായിരുന്നു. എണ്ണമൈലികളും അങ്കക്കോഴി കളും നഗരജീവിതത്തിണ്റ്റെ താളം മാറ്റി മറിച്ചു. ആര്യരക്‌തം സിരകളില്‍ കൂടി ഒഴുകുന്ന നഗരവെള്ളപ്പൂവന്‍മാരും പിടകളും ദ്രാവിഡക്കോഴികളെ തീണ്ടപ്പാടകലെ നിര്‍ത്തി. പക്ഷെ ഉള്ളിണ്റ്റെ ഉള്ളില്‍ ആര്യക്കോഴികള്‍ ദ്രാവിഡ ക്കോഴികളെ മോഹിച്ചു. പ്രത്യേകിച്ചും പൂവന്‍മാര്‍ പിടകളെ.. എണ്ണക്കറുപ്പില്‍ കൊത്തിയെടുത്ത ആകാരവടിവും, അഴിച്ചിട്ടാല്‍ നിലം തൊടുന്ന വാലും മയ്യെഴുതിയ പോലെ ഉള്ള കണ്ണുകളും...തങ്ങളുടെ പിടകളുടെ വിളറിയ നിറവും തൊട്ടാല്‍ ഒടിഞ്ഞു വീഴുമ്പോലെ ഉള്ള ആരോഗ്യസ്ഥിതിയും അവര്‍ ഉള്ളാലെ വെറുത്തിരുന്നു. നാഗരികതയുടെ പുറം മോടിയ്ക്കുള്ളില്‍ ഒളിച്ചിരുന്ന മൃഗീയതകള്‍ വേഷഭൂഷകള്‍ അഴിച്ചു വച്ച് നഗ്നരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. എണ്ണമൈലികളുടെ അന്നനട കണ്ട് നഗരസൃഗാലന്‍മാര്‍ വെള്ളമിറക്കി. ജനയിതാവായ അംബധമഹര്‍ഷി അപകടത്തെക്കുറിച്ച് ദീര്‍ഘ ദര്‍ശനം ചെയ്‌തു. മുനി തണ്റ്റെ കമണ്ഡലുവില്‍ അല്‍പം വെള്ളമെടുത്ത് കോഴികളുടെ മേല്‍ തളിച്ചു.
അത്ഭുതം... ! അത്യത്ഭുതം.. !
എല്ലാ കോഴികളും നൊടിയിട കൊണ്ട് മനുഷ്യരായി മാറി.. നെറ്റിയില്‍ തിരുശേഷിപ്പായി ഗോപിക്കുറി നിലനിന്നു.നവമാനുഷര്‍ (നിലാവത്തഴിച്ചു വിട്ട മുന്‍ കുക്കുടങ്ങള്‍ )എന്തു ചെയ്യേണ്ടു എന്നറിയാ തെ നാലും കൂടിയ ചത്വരങ്ങളിലൂടെ അലയുന്നത് കണ്ടാറെ മഹര്‍ഷി ിന്നനായി.. എട്ടും പൊട്ടും തിരിയാത്ത കുക്കുട നാരികള്‍ ക്ഷുദ്ര നാഗരിക സൃഗാലന്‍മാരുടെ വലയില്‍ വീണാലോ?നാടു വാഴുന്ന മഹാരാജാവിന് തന്നോടുള്ള താത്പര്യം മുതലെടുക്കാന്‍ തന്നെ മഹര്‍ഷി തീരുമാനിച്ചു.അദ്ദേഹം മഹാരാജാവിനെ കണ്ട് സങ്കടം ഉണര്‍ത്തിച്ചു. തിരുമനസ്സെ..നാടും വീടും വിട്ട് അവിടത്തെ അഭയം പ്രാപിച്ച പരദേശിക ളായ ഈ അഗതികള്‍ക്ക് എന്തെങ്കിലും ജീവിതമാര്‍ഗം കല്‍പ്പിച്ചരുളി ച്ചെയ്‌താലും.
രാജാവ് ദര്‍ബാര്‍ കൂടിയ സമയമായിരുന്നു.പരദേശികളാണെങ്കിലും അവര്‍ ഇപ്പോള്‍ നമ്മുടെ പ്രജകളാണ്.അവരെ സഹായിയ്ക്കണം എന്ന കാര്യ ത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല. കാലാകാലങ്ങളില്‍ നട ത്തപ്പെടുന്ന തെരഞ്ഞെടുപ്പ് പരീക്ഷകളില്‍ എനിയ്ക്കും എണ്റ്റെ പാര്‍ട്ടി യ്ക്കും പരമാവധി വോട്ട് വാങ്ങിയ്ക്കാം എന്ന് ഓരോരുത്തരും മനപ്പായ സമുണ്ടു.ഗാഢമായ ആലോചനയ്ക്കും കടുക് കീറലിനും ശേഷം കാര്യാ ലയം ഒന്ന് തുറക്കാന്‍ ഉത്തരവുണ്ടായി. നെറ്റിയില്‍ ഗോപിക്കുറിയുമായി ജനിയ്ക്കുന്ന സകല മാനവരുടെയും സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ ഉന്നമനത്തിനായി ഒരു കാര്യാലയം.അവിടെ ഉദ്യോ ഗസ്ഥരായി ഇവരെത്തന്നെ നിയമിയ്ക്കാം തിരുവചനം വൈകാതെ ഓല യിലൂടെ പുറത്തിറങ്ങി. മണ്ണില്‍ കൊത്തിപ്പെറുക്കി പുഴുക്കളെ തിന്നാന്‍ മാത്രം വശമുള്ള ഇവറ്റ കാര്യാലയത്തിലെ കടലാസ് പണികള്‍ എങ്ങിനെ ചെയ്യും?മണ്ണില്‍ ചികയാനല്ലാതെ പേന പിടിയ്ക്കാന്‍ ഇവറ്റയുടെ വിരലു കള്‍ വഴങ്ങുമോ? അംബധ മഹര്‍ഷി ചിന്താക്രാന്തനായി. അദ്ദേഹം വീണ്ടും മഹാരാജാവിണ്റ്റെ സവിധത്തിലെത്തി. പ്രശ്നം ചക്രവ ര്‍ത്തി തിരുമനസ്സിനോട് ഉണര്‍ത്തിച്ചു. മഹാരാജാവിന് പ്രശ്നത്തിണ്റ്റെ ഗൌരവം മനസ്സിലായി. കുക്കുട ജന്‍മങ്ങളുടെ മാഹാത്മ്യം രാജാവിന് വെളിച്ചപ്പെട്ടു.സ്‌ത്രീ യോനിയിലൂടെ രക്‌തം ചിന്തി ക്ഷുദ്ര മാനവന്‍ പിറവി എടുക്കുന്നു.മഹാരാജാവായ ഈ ഞാന്‍ പോലും ഈ പോരായ്മയില്‍ നിന്നും വിമുക്‌തനല്ല. ഇവരോ ദൈവത്തിണ്റ്റെ സ്വന്തം പ്രജകളായി പിറവി എടുക്കുന്നു. ബാല്യം, കൌമാരം, എന്നീ അവസ്ഥകളില്‍ കൂടി കടന്നു പോകാതെ യൌവനത്തി ലേയ്ക്ക് നേരിട്ടവതരിയ്ക്കുന്നു.
പരീക്ഷ പാസ്സായാല്‍ മാത്രം കിട്ടുന്ന അര്‍ഹത ജ്ഞാനസ്നാന ജാതരാകയാല്‍ ഇവര്‍ക്ക് വേണ്ടതില്ല............... തീട്ടൂരം പുറത്തിറങ്ങാന്‍ താമസമുണ്ടായില്ല.
നാട് വാഴുന്ന മഹാരാജാവിനെ ദ്രാവിഡനായ ഒരു കള്ളസന്യാസി പെടാപ്പാട് പെടുത്തുന്നത് കണ്ടാറെ ആര്യശ്രേഷ്ടനായ പ്രധാനമന്‌ത്രി അസ്വ്സ്ഥനായിതിരുവുള്ളക്കേടുണ്ടാവരുത്.അടിയണ്റ്റെ പഴമനസ്സില്‍ ഒരു സന്ദേഹം. കാര്യാലയം തുറന്ന സ്ഥിതിയ്ക്ക് പ്രവര്‍ത്തി നടക്കേണ്ടായൊ. .ദേവജാതരെങ്കിലും ഇവര്‍ക്ക് എഴുത്തും വായനയും അറിയില്ലല്ലോ .പരീക്ഷ പാസ്സാവേണ്ട.പക്ഷേ പണി പഠിയാതെ പറ്റുമോ? പുണ്യാത്മാവായ അംബധ മഹര്‍ഷി വിചാരിച്ചാല്‍ ഈ യോഗ്യത ഇവര്‍ക്ക് നല്‍കുന്നതിനും ഇവരെ ജോലിയില്‍ മിടുക്കന്‍മാരാക്കുന്നതിനും ബുദ്ധിമുട്ടുണ്ടാവില്ല.
ഒരു മന്ത്രം ചൊല്ലുക,ഒരു കിണ്ടി വെള്ളം ഇവറ്റയുടെ തലയില്‍ തൂവുക..ഏതു പരീക്ഷയും ഒന്നാമതായി പാസ്സാകുവാന്‍ ഇവര്‍ക്കു കഴിയും...മഹര്‍ഷി വിചാരിച്ചാല്‍ മതി.അത് ശരി വയ്ക്കുന്ന മാതിരി മഹാരാജാവ് മഹര്‍ഷിയെ നോക്കി തല കുലുക്കി. പരീക്ഷായോഗ്യത മുതലായ കാര്യങ്ങള്‍ തണ്റ്റെ അധികാര പരിധിയ്ക്ക് പുറത്ത് വരുന്ന കാര്യങ്ങളാണ്.അത് മണത്തറിഞ്ഞിട്ടു തന്നെ ആണ് പ്രധാന മന്ത്രി ഇങ്ങിനെ ഒരു പ്രതിവിധി പറയുന്നത്. മഹര്‍ഷി ഉള്ളാലെ പല്ലിറുമ്മി. നീയാര്?നമ്മുടെ പദ്ധതികള്‍ക്ക് പാര വയ്ക്കാന്‍ വരുന്ന നീ ഇതിനുള്ളത് അനുഭവിയ്ക്കുക തന്നെ ചെയ്യും. മഹര്‍ഷി ഉള്ളില്‍ കുറിച്ചിട്ടു. എങ്കിലും പുറമേയ്ക്ക് മധുരമായി ഉവാച :അസാമാന്യ ധിഷണാ ശാലിയായ പ്രധാന മന്ത്രി തിരുമനസ്സ് വിചാരിച്ചാല്‍ ഇതിനൊരു പരിഹാരം എളുപ്പം കണ്ടുപിടിയ്ക്കാമല്ലോ...
പ്രധാനമന്ത്രി വെട്ടില്‍ വീണു. തിരുവായ്മൊഴി കേള്‍ക്കായി :
ഇതിനൊരു പരിഹാരമാര്‍ഗം ഉടനെ കണ്ടുപിടിച്ചേ മതിയാകൂ മന്ത്രി വര്യരേ.. ആലോചനകളും നിഗമനങ്ങളും പല നിലയില്‍ കാടു കയറി. ധിഷണാശാലിയായ പ്രധാനമന്ത്രിയും സാദാ ബുദ്ധിമാന്‍മാരായ സഹമന്ത്രിമാരും തോറ്റ് പിന്‍വാങ്ങി. വിദൂഷകന് ഒരു വഴി..പോംവഴി ...വീണു കിട്ടി.
പണി അറിയാവുന്ന പണിയാളന്‍മാരെ അയ്യഞ്ചു കൊല്ലത്തേയ്ക്ക് മറ്റു കാര്യാലയങ്ങളില്‍ നിന്നും വിരുന്നുകാരായി നിയമിയ്ക്കുക..ജോലി ഇവിടെ ശംബളവും ഇവിടെ...സമയം കഴിയുമ്പോള്‍ അവരെ തിരികെ പറഞ്ഞയച്ച് വേറെ ആളെ വയ്ക്കുക..
കോഴിപ്രജകള്‍ പണി പഠിച്ചു കഴിയുമ്പോള്‍ ഇവര്‍ക്ക് തിരികെ പോകാമല്ലോ.. ഹാ..എത്ര പ്രായോഗികമായ പരിഹാരം.. വിദൂഷകന് പട്ടും വളയും..ധൈഷണിക ശ്രേണിയിലേയ്ക്ക് സ്ഥാനക്കയറ്റം.. പ്രധാനമന്ത്രിയ്ക്ക് വിദൂഷക പദവിയിലേക്ക് റിവര്‍ഷന്‍.. ബുദ്ധി അംബധ മഹര്‍ഷിയുടേതായിരുന്നു. പ്രധാന മന്ത്രിയുടെ രോദനം വനരോദനമായി.
മഹാരാജണ്റ്റെ കണ്ണും കനവും ദ്രാവിഡ നാരിമാരുടെ അംഗലാവണ്യത്തിലായിരുന്നു. കാര്യാലയത്തിന് സ്വന്തമായി കെട്ടിടം പണിയാന്‍ പൊന്നു തമ്പുരാന്‍ നഗരത്തിണ്റ്റെ കണ്ണായ മൂലയില്‍ പത്ത് സെണ്റ്റ് സ്ഥലം നല്‍കി. കെട്ടിടമായി. കൂട്ടരും കോപ്പുമായി കൊട്ടും കുരവയുമായി കാര്യാലയം പ്രവര്‍ത്തനം തുടങ്ങി. പ്രത്യുപകാരമായി കോഴിത്തരുണികള്‍ മഹാരാജാവിന് ഊഴമിട്ട് കിടക്ക വിരിച്ചു. അന്തപ്പുരത്തിലെ തറവാടിത്തവും കുലമഹിമയും ഉണ്ടായിരുന്ന നൂറുകണക്കിന് സപത്നിമാരുടെ വിയര്‍പ്പിണ്റ്റെ പിത്ത ഗന്ധം മഹാരാജാവിണ്റ്റെ മനസ്സ് മടുപ്പിച്ചിരുന്നു.ദ്രാവിഡത്തിയുടെ മണ്ണിണ്റ്റെ മണമാര്‍ന്ന വിയര്‍പ്പു ഗന്ധം മഹാരാജാവിനെ മത്തു പിടിപ്പിച്ചു. രാജാവ് പ്രകൃതിയുടെ ജൈവകാമനകളിലേയ്ക്ക് രണ്ടാം ജന്‍മം നേടി. ജനം കൂട്ടം കൂട്ടമായി നഗരത്തിലേയ്ക്ക് പ്രവഹിച്ചു.തെക്ക് പാറശ്ശാല മുതല്‍ വടക്ക് ഗോകര്‍ണ്ണം വരെ ഉള്ള ദിക്കുകളില്‍ നിന്ന് ദ്രാവിഡക്കോഴികള്‍ കോഴിനട നടന്ന് നഗരത്തിലെത്തി.അംബധ മഹര്‍ഷി ജ്ഞാനസ്നാനത്തിരക്കുകളിലേയ്ക്ക് സമാധി വിട്ടുണര്‍ന്നു. ജ്ഞാനസ്നാനത്തിന് മാത്രമായി ഒരു ആയുര്‍വേദിക് ഓയില്‍ ബാത്തിങ്ങ് സലൂണ്‍.. കം..മസാജ് സെണ്റ്റര്‍ തുറക്കപ്പെട്ടു.അംബധ മഹര്‍ഷിയുടേതായതു കൊണ്ട് റെയിഡ് പോലെയുള്ള അലമ്പ് പരിപാടികളൊന്നും ഉണ്ടായിരുന്നില്ല.കോഴികള്‍ അങ്ങിനെ ജ്ഞാനസ്നാനപ്പെട്ട് കുക്കുട നാരികളും നരന്‍മാരുമായി.ജോഡി തിരിഞ്ഞ് പൊറുതി തുടങ്ങി.അങ്ങിനെ പോയാറെ പ്രമാദമായ ഒരു പ്രശ്നം പൊന്തി വന്നു. ഇത്രയും പേരുടെ പ്രശ്നം പരിഹരിയ്ക്കുന്നതിന് ഒരു കാര്യാലയം തന്നെ മതിയാകില്ല.അങ്ങിനെ പ്രധാന കാര്യാലയത്തിന് ശാാ കാര്യാലയത്തിന് ശാകളുണ്ടായി. തെക്കും,വടക്കും,തെക്കു കിഴക്കും പടിഞ്ഞാറും ശാാ കാര്യാലയങ്ങള്‍ തുറക്കപ്പെട്ടു.പൊന്നു തിരുമേനിയില്‍ നിന്നുള്ള ഔദാര്യം, .....കോഴിത്തരുണികളോടുള്ള പ്രേമവായ്പുമാകാം.....പണക്കിഴികളായിപ്രവഹിച്ചു. ധൈഷണികന്‍മാര്‍ പദ്ധതികള്‍ വിഭാവനം ചെയ്‌തു.
പണി ചെയ്യാന്‍ ഭൂമി, ഉണ്ടുറങ്ങാന്‍, പെറ്റു പെരുകാന്‍ വീടുകള്‍, സ്വയം തൊഴില്‍ സം രംഭങ്ങള്‍,പല മാനങ്ങളില്‍ ,പല തലങ്ങളില്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍പടര്‍ന്നു പന്തലിച്ചു. എഴുതാനും വായിയ്ക്കാനും പഠിച്ചിട്ടില്ലാത്ത, പഠിക്കാന്‍ മനസ്സു കാണിയ്ക്കാത്ത ഉദ്യോഗസ്ഥര്‍ ശൂ നീട്ടി വരച്ച് ധന സഹായം പാസ്സാക്കി. വര്‍ഷം പത്തിരുപത് കഴിഞ്ഞു. മഹാരാജാവ് തീപ്പെട്ടു. പുതിയ മഹാരാജാവായി സ്ഥാനാരോഹണം ചെയ്യപ്പെട്ട മകന്‍പരിവര്‍ത്തനത്തിന് ദാഹിയ്ക്കുന്ന യുവരക്‌തത്തിന് ഉടമയായിരുന്നു.. വ്യവസ്ഥിതി ഉടച്ചു വാര്‍ക്കും എന്ന് പ്രതിജ്ഞ ചെയ്‌തവനായിരുന്നു. ശാസ്‌ത്ര സാങ്കേതിക രംഗങ്ങളിലെ അസൂയാവഹമായ പുരോഗതിയ്ക്കനുസരിച്ച് ജനം കൂടുതല്‍ കൂടുതല്‍ ഔന്ന്യത്യങ്ങളിലേയ്ക്ക് കുതിയ്ക്കേണ്ടിയിരിയ്ക്കുന്നു.കോഴിപ്രജകള്‍ മാത്രം നിന്നിടത്തു നിന്നും ഒരിഞ്ചു പോലും മാറാതെ നില കൊള്ളുന്നു.ഈ നില മാറിയേ തീരു.കാലത്തിനനുസരിച്ച് കോഴി മനുഷ്യരുടെ ജീവിത ചര്യകളും മാറണം.മാറിയേ തീരൂ. ലോകം മടിത്തട്ടിലെ കമ്പ്യൂട്ടറിലേയ്ക്ക് ചുരുങ്ങിയിരിയ്ക്കുന്നു. കോഴിപ്രജകള്‍ മാത്രം പഴയ തൂവല്‍ പേനയും കടുക്ക മഷിയും ആയി ഇരിയ്ക്കുകയോ ....
'ായ് . ! ലജ്ജാവഹം!.. ലജ്ജാവഹം!!
രാജ്യത്തുടനീളം മാതൃകാ ഗുരുകുലങ്ങള്‍ സ്ഥാപിയ്ക്കപ്പെട്ടു. കുക്കുട സന്തതികള്‍ ഗുരുകുല വിദ്യാഭാസം തുടങ്ങി. മട്രിക്കുലേഷന്‍ പാസ്സായവര്‍ കലാശാലകളില്‍ ചേര്‍ന്നു. പിന്നെ കടല്‍ കടന്ന് പോകാന്‍ തുടങ്ങി. കോഴിപ്രജകള്‍ക്ക് വെള്ളക്കാരണ്റ്റെ നാട്ടില്‍ പോയി ഉയര്‍ന്ന പരീക്ഷ പാസ്സാകാന്‍ ലക്ഷം വരാഹന്‍ സമ്മാനം.കാര്യാലയ കാര്യക്കാര്‍ അപ്പോഴും ശൂവില്‍ തന്നെ ഉറച്ചു നിന്നു. വിരുന്നുകാര്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കോഴിപ്രജകള്‍ ആപ്പീസ്പണികള്‍ പഠിച്ചില്ല.ഒരു കാര്യത്തില്‍ മാത്രം കോഴിപ്രജകള്‍ ഒന്നാം സ്ഥാനത്തെത്തി....പരിഹാസം.
എന്തിനേയും ഏതിനേയും ആരെയും എപ്പോള്‍ വേണമെങ്കിലും പരിഹസിക്കുവാന്‍ അവരെ കഴിഞ്ഞിട്ടേ ആരും ഉണ്ടായിരുന്നുള്ളൂ. ജ്നാന സ്നാന ജനനത്തിണ്റ്റെആനുകൂല്യം ഏത് പരീക്ഷ പാസ്സാകുന്നതില്‍ നിന്നും അവരെ ഒഴിവാക്കി.ഒന്നും ഒന്നും കൂട്ടുമ്പോള്‍ അവര്‍ക്ക് എന്നും ഇമ്മിണി വലിയ ഒന്ന് കിട്ടി.മഹാരാജന്‍ സാമ ദാന ഭേദ ദണ്ഡങ്ങള്‍ പ്രയോഗിച്ചു. കിം ഫലം.ദേവ ജാതകത്താല്‍ ലഭിച്ച ആനുകൂല്യങ്ങള്‍ ഒന്നും വേണ്ടെന്ന് വയ്ക്കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. പുതിയ മഹാരാജന്‍ സുല്ല് പറഞ്ഞു.വഴി മാറി ചവിട്ടാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു.ഓരോ കാര്യാലയത്തിനും സാരഥികളായി ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും മിടുക്കും ഉള്ള അര്‍ഹരായ ചെറുപ്പക്കാര്‍ വരട്ടെ. മഹാരാജാവ് കല്‍പനയായി. പറയടിച്ച് വിളംബരം ചെയ്യപ്പെട്ടു.എഴുത്തു പരീക്ഷ ,വാചാ പരീക്ഷ .. പാറ്റിക്കൊഴിച്ച് പാറ്റിക്കൊഴിച്ച് ഒടുവില്‍ അഞ്ചു പേരെ തെരഞ്ഞെടുത്തു. മത്സരത്തില്‍ ഒന്നാമതെത്തിയത് പെണ്ണൊരുത്തി.സുന്ദരി,യുവതി,സംഗീത നൃത്തകലകളില്‍ പ്രവീണ.ഉന്നത ബിരുദങ്ങള്‍ നേടിയിട്ടും തലക്കനം തീരെ ഇല്ലാത്തവള്‍.ഇതിനകം അടുത്തൂണ്‍ പറ്റാറായ കോഴിത്തലമുറ പുതിയവരെ, വിശേഷിച്ചും പെണ്ണൊരുത്തിയെ കണ്ട് അസ്വ്സ്ഥരായി.അസൂയയും കുശുമ്പും കൊണ്ട് അവര്‍ക്ക് കണ്ണ് കണ്ടു കൂടാതെ ആയി.
കോഴിത്തള്ളകളുടെ ഉറക്കം നഷ്ടപ്പെട്ടുഎടിയേ, കണ്ടില്ലേ അവടെ ഒരു ഭങ്ങി..കേട്ടില്ലേ അവള് വല്ല്യേ നൃത്തക്കാരിയാത്രേ..ആട്ടവും പാട്ടും അവതരിപ്പിയ്ക്കാന്‍ ഒരു പാട് രാജ്യങ്ങളില്‍ പോയിട്ടുണ്ടത്രേ.. ഒരുത്തി പരിദേവനം നടത്തി. മറ്റൊരുത്തിയ് ക്ക് വേറൊന്നിലായിരുന്നു ദേം. ഇനീപ്പോ തമ്പുരാന് നമ്മളെ ഒന്നും വേണ്ടാതെ ആകും. നമക്കൊക്കെ വയസ്സായില്ല്യോ;... അംബദ മഹര്‍ഷിയ്ക്ക് ചമത ഒരുക്കാനും മെത്ത വിരിയ്ക്കാനും തമ്മില്‍ തമ്മില്‍ പോരടിച്ചിരുന്നവര്‍ പൊതുശത്രുവിനു മുമ്പില്‍ ഒറ്റക്കെട്ടായി. പുതിയവളെ തുരത്തണം.കോഴിത്തള്ളകള്‍ തന്ത്രം മെനഞ്ഞു. പൂവന്‍മാര്‍ക്ക് സ്ഥാനം ഉണ്ടായിരുന്നില്ല. പിടകള്‍ കാര്യക്കാരായിരുന്നു. സമയത്തിന് തെല്ലും ഉണ്ടായിരുന്നില്ല ക്ഷാമം.കടലാസ്സില്‍ നോക്കാതെ തന്നെ വിരലുകള്‍ ശൂ വരച്ചിരുന്നല്ലോ. പുതിയവള്‍ ശുദ്ധഗതിക്കാരി..നേരെ വാ നേരെ പോ എന്ന ശീലിച്ചവള്‍.. കഠിനമായി ജോലി ചെയ്‌തു.സൌമ്യമായി മാത്രം സംസാരിച്ചു.. കളവേതുമില്ലാതെ സത്യം മാത്രം പറഞ്ഞു.കോഴിത്തള്ളകള്‍ കലക്കി വച്ച അരിമാവ് പല കുറി പാലാണെന്നു കരുതി കുടിച്ചു. കോഴിത്തള്ളകള്‍ ഒരുക്കിയ വാരിക്കുഴികളില്‍ പല തവണ വീണ് കാലൊടിച്ചു. ശാരീരിക ക്‌ളേശം, ധനനഷ്ടം, മനോവേദന..എന്നിട്ടും പുതിയവള്‍ തളര്‍ന്നില്ല.നാവടക്കി പണി ചെയ്യുക മാത്രം ചെയ്‌തു.
അംബദ മഹര്‍ഷിയുടെ മനസ്സലിഞ്ഞു. പാവം പെണ്‍കുട്ടി..കുക്കുടവംശത്തില്‍ പിറക്കാത്തവളെങ്കിലും ഇവളും ഈ വലിയ സ്ഥാപനത്തിലെ അംഗം തന്നെ അല്ലേ..ഇവളിലും തണ്റ്റെ കരുണാകടാക്ഷം പതിയേണ്ടതു തന്നെ. മഹര്‍ഷി വാരിക്കുഴികളില്‍ നിന്നവളെ രക്ഷിച്ചു.ഒന്നല്ല ,പല തവണ.. മഹര്‍ഷി പല തവണ കോഴിത്തള്ളകളെ ഗുണദോഷിച്ചു.. ഒന്നുമില്ലെങ്കില്‍ നിങ്ങളെ പോലെ ഉള്ള ഒരു പെണ്ണല്ലെ അവളും..ഒരു പെണ്ണ് മറ്റൊരു പെണ്ണിനെ ഇങ്ങിനെ വിഷമിപ്പിക്കാമോ.. എല്ലാവരും സംഘം ചേര്‍ന്ന് ഒരുത്തിയെ പീഡിപ്പിക്കുകയാണ്..ഇത് ശരിയല്ല..അവളുമായി സ്നേഹത്തില്‍ പോ..അവള്‍ നിങ്ങള്‍ക്കാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നില്ലല്ലോ..പിന്നെ നിങ്ങള്‍ക്കെന്തിനാണ് അവളോട് ഇത്ര പകയും വിദ്വേഷവും..അവളുമായി സ്നേഹത്തിലാവ്.. കോഴിത്തള്ളകള്‍ക്ക് നല്ല വാക്ക് കേള്‍ക്കാന്‍ തെല്ലും ഉണ്ടായില്ല കാത്.. അവര്‍ പുതു പുത്തന്‍ കുതന്ത്രങ്ങള്‍ മെനഞ്ഞു കൊണ്ടിരുന്നു.. മഹര്‍ഷി ക്ഷുഭിതനായി..താന്‍ സൃഷ്ടിച്ച തണ്റ്റെ പ്രജകള്‍ക്ക് ഇത്ര അഹംകാരമോ..കാണിച്ചു കൊടുക്കാം.. മഹര്‍ഷി കോഴിവംശത്തിണ്റ്റെ അന്ത്യം വരുത്തുമെന്ന് ശപഥം ചെയ്‌തു..
കിം ഫലം..
മഹര്‍ഷി അവസരം കാത്തിരുന്നു,.. കൂടുതല്‍ കഠോരമായ കൃത്യങ്ങളിലേയ്ക്ക് കോഴി അമ്മമാര്‍ ഊര്‍ജം നേടി..പുതിയവളെകുറിച്ച് നിറം പിടിപ്പിച്ച് കഥകള്‍ അന്തരീക്ഷത്തില്‍ പറന്നു നടന്നു.കഥയില്‍ പുരുഷന്‍മാരെ വേട്ടയാടാന്‍ ഇറങ്ങിയ താത്രിക്കുട്ടിയായിട്ടായിരുന്നു അവളുടെ പുനര്‍ജനനം. പാവം പെണ്‍കുട്ടി..മനം നൊന്ത് ഒടുവില്‍ ഒരു കഷണം കയറില്‍ അവള്‍ തണ്റ്റെ വിലയേറിയ ജീവിതം അവസാനിപ്പിച്ചു. തണ്റ്റെ മാനസ പുത്രിമാരുടെ കൊടും ക്രൂരത മഹര്‍ഷിയുടെ കണ്ണ് തുറപ്പിച്ചു. മഹര്‍ഷി പദ്മാസനത്തില്‍ ആസനസ്ഥനായി.. മനക്കണ്ണില്‍ കഴിഞ്ഞ കാലങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റു..വംശാവലിയുടെ അടിവേരുകള്‍ കണ്‍മുന്നില്‍ തെളിഞ്ഞു.ധ്യാനം മൂര്‍ദ്ധന്യത്തിലായി. സകല ചരാചരങ്ങളും നിശ്ചലമായി.പ്രാണവായുവിന് പോലും സ്‌തംഭനമുണ്ടായി.ധ്യാനത്തിണ്റ്റെ മൂര്‍ദ്ധന്യത്തില്‍ ബോധോദയമുണ്ടായി. പിന്നെ താമസമുണ്ടായില്ല.മഹര്‍ഷി കമണ്ഡലുവിലെ ജലം കൈക്കുടന്ന യില്‍ എടുത്തു...കണ്ണുകള്‍ അടഞ്ഞു.
ധ്യാന നിരതമായ ഏതാനും മാത്രകള്‍ കൂടി..അങ്ങോളമിങ്ങോളമുള്ള കോഴിപ്രജകളെ മനസ്സില്‍ ധ്യാനിച്ച് കൈക്കുടന്നയിലെ ജലം സൂര്യ ഭഗവാന് തര്‍പ്പണം നടത്തി..വീണ്ടും ജ്നാനസ്നാനം.എണ്ണമൈലികളും കാക്കക്കറുമ്പന്‍മാരും കസേരകള്‍ ഉപേക്ഷിച്ച് തെരുവിലേയ്ക്ക് ഇറങ്ങി.കസേരകള്‍ ശൂന്യമായി..
അങ്ങിനെ കോഴിപ്പെരുമ സമാപ്‌തം.

Subscribe to:
Comments (Atom)