വില്‍പനക്കാരിയും ഞാനും.
കഥ..
മുതലാളിയുടെ കടയിലെ വില്‍പനക്കാരി മാത്രമായിരുന്നു പെണ്‍കുട്ടി. ഇരുപതുകാരി. വെളുത്തു മെലിഞ്ഞ സുന്ദരി.. സ്വപ്നം മയങ്ങുന്ന നീലക്കണ്ണുകള്‍... എന്തിനെ കുറിച്ചാണ് അവള്‍ സ്വപ്നം കാണുന്നത്?ഞാന്‍ ആശ്ചര്യപ്പെട്ടു.
അപ്പോള്‍ ഉപഭോക്‌താവ് കയറി വന്നു.
യുവാവ്. സുന്ദരന്‍.. ധനികന്‍...സ്വര്‍ണമാല..മോതിരം..കൈച്ചങ്ങല..പുകയുന്ന വിദേശ സിഗററ്റ്..ചുറ്റും പരക്കുന്ന ഫോറിന്‍ സുഗന്ധം..
മുതലാളി ആതിഥേയനായി. ആചാരോപചാരങ്ങള്‍ക്ക് കുറവൊന്നുമുണ്ടായില്ല. മുതലാളി ഉപഭോക്‌താവിനെ കൈ പിടിച്ചാനയിച്ചു. വീരാളിപ്പട്ട് വിരിച്ച ഉപധാനത്തില്‍ ഇരുത്തി. ചാമരം വീശാന്‍ വില്‍പനക്കാരിയോട് ആജ്ഞാപിച്ചു. പാനീയം വാങ്ങാന്‍ താന്‍ തന്നെ പുറത്തു പോയി.
യുവാവ് വില്‍പനക്കാരിയെ നോക്കി വശ്യമായി പുഞ്ചിരിച്ചു.
തേനില്‍ കുഴച്ച വാക്കുകള്‍ ഉരുവിട്ടു.
പാവം വില്‍പനക്കാരി.
അവളുടെ കൈത്തണ്ടയിലെ രോമങ്ങല്‍ എഴുന്നു നില്‍ക്കുന്നത് ഗൂഢസ്മിതത്തോടെ ഉപഭോക്‌താവ് കണ്ടു.
ഏതു കളിയിലും താന്‍ ജയിച്ചിട്ടല്ലേ ഉള്ളൂ. ജയിയ്ക്കാനായി ജയിച്ചവനാണ് താന്‍. എങ്ങിനെ കരുക്കള്‍ നീക്കണമെന്ന് ആരും പഠിപ്പിയ്ക്കേണ്ട കാര്യമില്ല...
. പിന്നെ..
വെറും കൈയോടെ മുതലാളി തിരിച്ചെത്തി..ശീതളപാനീയത്തിണ്റ്റെ വില്‍പന സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു..
അല്ലെങ്കില്‍ ഏതു മുതലാളിയാണ് ഗുണഭോക്‌താവിനു വേണ്ടി പണം ചിലവഴിച്ചിട്ടുള്ളത്?..
മുതലാളി പണപ്പെട്ടിയ്ക്ക് പിന്നില്‍ ഇരുന്നു.. ഗുണഭോക്‌താവ് മുന്നിലും.. കൊടുക്കലും വാങ്ങലും അവര്‍ തമ്മിലായിരുന്നു..
നഷ്ടപ്പെടുത്തിയത് വില്‍പനക്കാരിയായിരുന്നല്ലോ..
തുറന്നിരുന്നിട്ടും ഒന്നും കാണാതിരുന്ന നീലക്കണ്ണുകളില്‍ എരിഞ്ഞടങ്ങിയ സ്വപ്നങ്ങളുടെ ചാരമായിരുന്നു എന്ന് ആദ്യമായി ഞാനറിഞ്ഞു..
ഒരു കിലോ കോഴിമാംസത്തിന്‍ വില അന്‍പത് രൂപ..
ഒരു കിലോ മനുഷ്യമാംസത്തിനോ...?
Saturday, October 20, 2007
വേട്ട
കോളിളക്കം സൃഷ്ടിച്ച സന്യാസിനീ വധത്തെക്കുറിച്ച് വിവരം ശേരി യ്ക്കുന്നതിനാണ് ഞാന്‍ ഈ ഉള്‍നാടന്‍ പട്ടണത്തില്‍ വന്നത്. ഇതിനു മുമ്പ് ഒരിയ്ക്കലെങ്കിലും ഈ സ്ഥലപ്പേര് പത്രത്തില്‍ കണ്ടതായി ഓര്‍ക്കു ന്നില്ല. ബാഹ്യലോകവുമായി ഒരു ബന്ധവുമില്ലെന്ന് തോന്നിയ്ക്കുന്ന ചുറ്റുപാടുകള്‍.
സന്യാസിനി വധിയ്ക്കപ്പെട്ടു..ആരാല്‍..?...എന്തിന്.. ?ഉത്തരം കിട്ടാത്ത ചോദ്യം. മനക്കണ്ണില്‍ തെളിയുന്ന കുറെ സ്‌ത്രീമുങ്ങള്‍
നിലവിളിയ്ക്കുന്ന, നെഞ്ചത്തടിയ്ക്കുന്ന ഭാര്യമാര്‍.,.. അമ്മമാര്‍, സഹോദരിമാര്‍.. ഉലഞ്ഞ മുടിയും,സിന്ദൂരം മാഞ്ഞ നെറ്റിയും.
തീ പടരുന്ന ഉടയാടകള്‍. അവ്യക്‌തമായ ഒരാരവം... ജാഥയാണോ?
നിശ്ശബ്ദമായ ഈ പ്രകൃതിയ്ക്ക് ചേരുന്നതല്ലല്ലോ ഈ ജാഥകള്‍.
ദൂരെ കാണുന്ന ചെറുകുന്നുകള്‍ക്ക് മേലെ കട്ടിയില്‍ പുക ഉയരുന്നു.
താറിടാത്ത വെട്ടുവഴി. അറ്റത്ത് കൂര്‍ത്ത ശിരങ്ങളുമായി ഉണങ്ങി നില്‍ക്കുന്ന വടവൃക്ഷം.
സമയം കഴിയുന്തോറും ആരവം അടുത്തെത്തി. ആക്രോശങ്ങളും പുലഭ്യങ്ങളും ഉയര്‍ന്നു.
വഴി നിറഞ്ഞ് വരുന്ന ആള്‍ ക്കൂട്ടം. മുന്നില്‍ മാന്യമായി വസ്‌ത്രം ധരിച്ച ഒരു സുന്ദരി. തലയില്‍ കീറക്കടലാസ് ചുരുട്ടിയുണ്ടാക്കിയ തൊപ്പി. കരികൊണ്ട് മുത്തും വസ്‌ത്രങ്ങളിലും കോറി വരഞ്ഞിരിയ്ക്കുന്നു.
ആള്‍ക്കൂട്ടം ഞാന്‍ നില്‍ക്കു ന്നതിന് തൊട്ടടുത്തെത്തി.
ഇപ്പോള്‍ സുന്ദരി എണ്റ്റെ നേരെ മുമ്പിലാണ്. നിസ്സഹായമായ നോട്ടം എണ്റ്റെ നേര്‍ക്ക് യാചനയായി നീണ്ടുവന്നു,.അത് എണ്റ്റെ ഉള്ളില്‍ എവിടെയോ കൊളുത്തി വലിച്ചു. ആ കണ്ണുകളിലെ ഭീതിയും ആശങ്കയും എണ്റ്റെ മനസ്സിനെ സ്പര്‍ശിച്ചു. അറിയാതെയെങ്കിലും സന്യാസിനിയും ഇവളും തമ്മില്‍ ഒരു താരതമ്യ ത്തിന് മനസ്സ് മുതിര്‍ന്നു.
'വേട്ടയാടപ്പെടുന്ന സ്‌ത്രീത്വം. ' മനസ്സിലെ താളുകളില്‍ ഒരു ടൈറ്റില്‍ തെളിഞ്ഞു. വാക്കുകള്‍ അനുസ്യൂ തം വാചകങ്ങളായി വാര്‍ന്നു വീണു.
സന്യാസിനിയുടെ അന്ത്യനിമിഷ ങ്ങള്‍......
അവള്‍ ധരിച്ചിരുന്ന ഒരു ചെരിപ്പ് അകത്തെ മുറിയില്‍ നിന്നും ഒരെണ്ണം കിണറ്റിന്‍ കരയില്‍ നിന്നുമാണല്ലോ കണ്ടെടുത്തത്.
ഫ്രിഡ്ജില്‍ നിന്നും വെള്ളമെടുക്കാന്‍ പോയവള്‍ എങ്ങിനെ കിണറ്റിന്‍ കരയിലെത്തി ?.......
എണ്റ്റെ ശ്രദ്ധ വീണ്ടും മുന്നിലെ ദൃശ്യത്തിലെത്തി.
ആള്‍ക്കൂട്ടം വടവൃ ക്ഷത്തിണ്റ്റെ പൊട്ടിപ്പൊളിഞ്ഞ തറയ്ക്ക് മുന്നിലെത്തി നിന്നു. ആരൊ ക്കെയോ ചേര്‍ന്ന് യുവതിയെ വലിച്ചിഴച്ച് മണ്ഡപത്തില്‍ കയറ്റി. അത്യപൂ ര്‍വമായ ഒരു സംഭവത്തിന് സാക്ഷിയാവുകയാണ് ഞാന്‍.
നല്ലൊരു സ്കൂപ്പിനുള്ള സാധ്യത. മനസ്സ് ആലസ്യം വിട്ടുണര്‍ന്നു.പേനയും പാഡും കയ്യിലെടുത്തു.
ക്ഷുരകന്‍മാരെന്ന് തോന്നിച്ച രണ്ടു പേര്‍ വേദിയില്‍ കയറി. മൂന്നു പേര്‍ യുവതിയെ ബലമായി പിടിച്ചു നിര്‍ത്തി. കത്രിക ചലിച്ചു. ശിരസ്സിലെ കൂര്‍മ്പന്‍ തൊപ്പിയ്ക്കൊപ്പം മുടിച്ചുരുളുകള്‍ മുറി ഞ്ഞു വീഴുകയായി.
നിമിഷങ്ങള്‍ക്കകം മുണ്ഡനം ചെയ്യപ്പെട്ട ശിരസ്സുമായി തടിച്ചു കൂടിയ പുരുഷാരത്തിനു മുമ്പില്‍ വേദിയില്‍ പരിഹാസപാത്ര മായി അവള്‍ നിന്നു. ധരിച്ചിരുന്ന വെള്ള വസ്‌ത്രത്തില്‍ കറുത്ത മുടി നാരുകള്‍ വിചിത്ര ചിത്രങ്ങള്‍ വരഞ്ഞു. വല്ലാത്ത രൂപമായിരുന്നു അവ ളുടേത്.
കറുത്ത അങ്കിയ്ക്കു മുകളില്‍ ചെമ്പട്ട് പുതച്ച് ചെങ്കോലുമായി നേതാവെന്ന് തോന്നിയ്ക്കുന്ന ഒരാള്‍ വേദിയില്‍ കയറി. സദസ്സ് നിശ്ശ ബ്ദമായി. അധികാരി സംസാരിയ്ക്കാന്‍ തുടങ്ങി. "പാവനമായ നമ്മുടെ സ്കാരത്തെ,ആചാരാനുഷ്ഠാനങ്ങളെ ഇവള്‍ കളങ്കപ്പെടുത്തി .
ഇവളെ മരിയ്ക്കും വരെ കല്ലെറിഞ്ഞ് കൊല്ലാനാണ് പൊന്നു തമ്പുരാന്‍ വിധിച്ചിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെട്ട ആറു പേര്‍ ഇവിടെ എത്തിയിട്ടുണ്ട്. അവരുടെ ഊഴം കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ക്കാണ് ഭാഗ്യം. "
ഹര്‍ഷാരവം മുഴങ്ങി.
ഞാന്‍ ആ മുത്ത് നോക്കി. നിര്‍വികാരവും നിര്‍ഭീകവുമാണ് ആ മും .
മഹത്തായ ലക്ഷ്യത്തിന് വേണ്ടി ആത്മ ബലി അര്‍പ്പിയ്ക്കുന്ന ചാവേറിണ്റ്റെ നിസ്സംഗത ആ മു ത്ത് പ്രകടമായിരുന്നു. ശിക്ഷ നല്‍കാന്‍ നിയുക്‌തരായവര്‍ ഓരോരുത്തരായി വേദിയിലേയ്ക്ക് കയറി.വ്യത്യസ്‌ത മതങ്ങളെ പ്രതിനിധീകരിയ്ക്കുന്ന മൂന്ന് പുരോഹിതന്‍മാര്‍, മധ്യവയസ്കരായ ഒരു സ്‌ത്രീയും പുരുഷനും. സുന്ദരനായ ഒരു യുവാവായിരുന്നു ആറാമന്‍.
അയാളെ കണ്ട മാത്രയില്‍ അവളുടെ മു ത്തെ നിര്‍വികാരത പ്രതീക്ഷയ്ക്ക് വഴി മാറികൊടുക്കുന്നത് എനിയ്ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു..
അയാളെ പരിചയപ്പെടുത്തിക്കൊണ്ട് അധികാരി തുടങ്ങി:
ഇത് ഇവളുടെ കഴുത്തില്‍ താലി ചാര്‍ത്തിയ പ്രഭു.ഇദ്ദേഹത്തെയും സ്വന്തം മക്കളെയും മറന്ന് അന്യപുരുഷന്‍മാരുമായി നമുക്കറിയാത്ത ഭാഷയില്‍ ഇവള്‍ ആശയ വിനിമയം നടത്തി...
അധികാരിയുടെ വാക്കുകള്‍ കുപ്പിച്ചില്ലുകളായി വീണു തകര്‍ന്നു. ചോരയൊലിയ്ക്കുന്നത് അവളുടെ ദേഹത്തില്‍ നിന്നോ മനസ്സില്‍ നിന്നോ..ഞാന്‍ സംശയിച്ചു.
യുവാവ് ഇപ്പോള്‍ അവളുടെ നേരെ മുന്നിലാണ്. ഒരിയ്ക്കല്‍ ഭാര്യയായിരുന്നവളെ ഇത്രയും ആളുകളുടെ മുന്നില്‍ വച്ച് കല്ലെറിയുവാനുള്ള മനക്കരുത്ത് ഏതായാലും അയാള്‍ക്ക് ഉണ്ടാവില്ല. ഞാന്‍ കരുതി.പ്രതീക്ഷാനിര്‍ഭര മായ കണ്ണുകള്‍ ..അയാളുടെ ചലനങ്ങളില്‍ ജാഗരൂകമായി നില്‍ക്കുകയാണ് എല്ലാവരുടെയും ശ്രദ്ധ. സംശയലേശമന്യേ ആ മനുഷ്യന്‍ കരിങ്കല്‍ക്കുന്തം വലിച്ചെറിഞ്ഞു ......ഒരിയ്ക്കല്‍ ഭാര്യയായിരുന്നവളുടെ നെഞ്ചിലേയ്ക്ക്.
മുറിപ്പെട്ട സ്നേഹവിശ്വാസങ്ങള്‍ കണ്ണീരായി. നെഞ്ഞു പിളര്‍ന്ന് വിലാപം ചുവന്നു. ആദ്യമായി നെഞ്ചില്‍ ഇടം നല്‍കിയവനാല്‍ തന്നെ അത് തകര്‍ക്കപ്പെടുക...!. വിധി തന്നെ.
അവര ലക്ഷ്യം നിറവേറ്റിയ ചാരിതാര്‍ഥ്യത്തോടെ പ്രഭു
ഴോട്ടിറങ്ങി.
പൊടുന്നനെ കുറുക്കന്‍മാരുടെ ഓരി ഉയര്‍ന്നു.കുറ്റിക്കാടുകള്‍ ഇളകി.
'സമുദായ സ്നേഹി'യുടേതായിരുന്നു രണ്ടാമൂഴം. മെലിഞ്ഞ് അല്‍പം ഉള്ളിലേയ്ക്ക് വളഞ്ഞ മദ്ധ്യവയസ്കനായിരുന്നു അയാള്‍. വല്ലാതെ വെറി പിടിച്ച ഒരു മട്ടുണ്ടായിരുന്നു അയാളുടെ മു ത്ത്.
കുറ്റപത്രം വായിയ്ക്കപ്പെട്ടു. "മനസ്സ് അനാവശ്യമായ ഒരാഡംബരമാണ്. ലളിതജീവിതം നയിയ്ക്കുന്നവരാണ് നാം.ആ നമ്മോട് മനസ്സ് എന്ന അനാവശ്യമായ അലങ്കാരതോടെ ജീവിയ്ക്കാന്‍ ഇവള്‍ ആവശ്യപ്പെട്ടു. നിരാഡംബരമായ നമ്മുടെ ജീവിതരീതി മാറ്റി മറിച്ച് വിപ്‌ളവം കൊണ്ടു വരാന്‍ ഇവള്‍ ശ്രമിച്ചു. അതിന് ഈ ശിക്ഷ മതിയാവില്ല.
വീണ്ടും രക്‌താഭിഷേകം. പാതിവ്രത്യ സംരക്ഷക സമിതി പ്രസിഡണ്റ്റായ മദ്ധ്യ വയസ്കയുടേ തായിരുന്നു മൂന്നാമൂഴം.സ്ഥൂല ശരീരം പട്ടിലും പൊന്നിലും പൊതിഞ്ഞ് അവര്‍ വേദിയില്‍ കയറി.
കുറ്റപത്രം വീണ്ടും വായിയ്ക്കപ്പെട്ടു. എല്ലാ നല്ല കാര്യങ്ങളേയും പോലെ ജീവിത പങ്കാളിയേയും പങ്കു വയ്ക്കണം എന്ന നമ്മുടെ മഹനീയ ആദര്‍ശം പാപം നിറഞ്ഞതാണെന്നും അത് ഒഴിവാക്കേണ്ടതാണെന്നും ഇവള്‍ പ്രസംഗിച്ചു.പങ്കാളിയെ ഒറ്റയ്ക്ക് അനുഭവിയ്ക്കണം എന്ന് പറയുക വഴി ഒരു ജനതയെ മുഴുവനായി സ്വാര്‍ഥലോലുപരാക്കാനാണ് ഇവള്‍ ശ്രമിച്ചത്.ആയതിനാല്‍......
വാക്കുകള്‍ അസ്‌ത്രങ്ങളായി പറന്നു തമ്മിലടിച്ച് അഗ്നിശകലങ്ങള്‍ പറന്നു. ആ അഗ്നിയില്‍ എനിയ്ക്ക് കാഴ്ച നഷ്ടപ്പെടുന്നതായി തോന്നി. നെറ്റിയില്‍ മൂന്നാം തിരുക്കണ്ണായി ഒരു ചോരപ്പുഴ. ജീവനോടെ തൊലിയുരിയ്ക്കപ്പെടുന്ന വേട്ടമൃഗം...അല്ല അതിനേക്കാള്‍ ദയനീയമാണ് ഈ അവസ്ഥ.
ബലിമൃഗത്തിന് ഒരു നിമിഷത്തെ വേദനയെ ഉള്ളൂ.
ഒറ്റ വെട്ട്..തല വേറെ ..ഉടല്‍ വേറെ..കഴിഞ്ഞു..ഇതോ.. ഇഞ്ചിഞ്ചായി പീഡിപ്പിച്ച് കൊല്ലുക!
അരുതേ എന്ന് വിലക്കാന്‍ ഒരു പുരുഷ കേസരിയും ഇല്ല.
പെണ്ണായിപ്പിറന്നവളെ പീഡിപ്പിയ്ക്കാന്‍ കൂട്ടു നില്‍ക്കുന്നത് പെണ്ണു തന്നെ.
കീറിയ വസ്‌ത്രശകലങ്ങള്‍ക്കിടയില്‍ കൂടി കാണപ്പെടുന്ന സ്നിഗ്ദതകള്‍..
ഇരയെ കണ്ട വന്യ മൃഗം ഇരയുടെ ഇറച്ചി കണ്ട് കൊതിയോടെ നൊട്ടി നുണയ്ക്കുന്നതിണ്റ്റെ ശബ്ദം എനിയ്ക്ക് കേള്‍ക്കാം.
ജനം വരികയായി.....കയ്യില്‍ കൂര്‍ത്ത ശിലാണ്ഡങ്ങളുമായി. ....തിരമാല പോലെ ആര്‍ത്തലച്ച് .....പതഞ്ഞു പതഞ്ഞ്.. ആകാശം മുട്ടെ ഉയര്‍ന്ന് ...
ഓരോ അലച്ചാര്‍ത്തിലും കൂര്‍ത്ത കല്ലുകള്‍ ...
വാദ്യഘോഷങ്ങള്‍ ഉച്ചത്തിലായി.
കിരാത നൃത്തമാടുന്ന കോലങ്ങള്‍..
ഹീ..ഹീ..ഹിറേയ്.
ഈശ്വരാ ഇവര്‍ ഇപ്പോള്‍ എണ്റ്റെ നേര്‍ക്കാണല്ലോ വരുന്നത് ....................

Subscribe to:
Comments (Atom)