പശ്ചിമഘട്ടത്തിനുമപ്പുറത്തു നിന്നും പാലക്കാടന്‍ ചുരമിറങ്ങി അവര്‍ വന്നു.
മീനാക്ഷിപുരം വഴി,
ഗോവിന്ദാപുരം വഴി...
അവര്‍... എണ്ണമൈലികളും കാക്കക്കറുമ്പന്‍മാരും
എണ്ണത്തില്‍ അവര്‍ ഒരു നൂറ് തികയില്ലായിരുന്നു.സുപ്രസിദ്ധനായ അംബദമഹര്ഷിയുടെ മാനസ സന്താനങ്ങളായിരുന്നു അവര്‍.അവരുടെ വരവില്‍ നഗരം പുളകം പൂണ്ടു.
അവര്‍......
ദ്രാവിഡ വീര്യം സിരകളില്‍ ഒഴുകുന്ന അങ്കക്കോഴികള്‍.. നഗരചത്വരങ്ങ ളില്‍ കൂടി ചിറകടിച്ച് നീങ്ങി. പൂവന്മാര് നീണ്ടു നിവര്‍ന്ന് സിംഹരാജ ണ്റ്റെ തലയെടുപ്പോടെ നീണ്ടു നിവര്‍ന്ന് ഉച്ചത്തില്‍ കൂവി. ആ കൂകലില്‍ നഗരത്തിണ്റ്റെ അസ്ഥിവാരം ഇളകി. ദ്രാവിഡക്കോഴികള്ക്കെല്ലാം ശിവ പ്പെരുമാളുടെ മൂന്നാം തിരുക്കണ്ണ് പോലെ കൊക്കിനോട് ചേര്‍ന്ന് ദീര്‍ഘ മായ ഒരു ഗോപിക്കുറി ഉണ്ടായിരുന്നു. എണ്ണമൈലികളും അങ്കക്കോഴി കളും നഗരജീവിതത്തിണ്റ്റെ താളം മാറ്റി മറിച്ചു. ആര്യരക്തം സിരകളില്‍ കൂടി ഒഴുകുന്ന നഗരവെള്ളപ്പൂവന്മാരും പിടകളും ദ്രാവിഡക്കോഴികളെ തീണ്ടപ്പാടകലെ നിര്‍ത്തി. പക്ഷെ ഉള്ളിണ്റ്റെ ഉള്ളില്‍ ആര്യക്കോഴികള് ദ്രാവിഡ ക്കോഴികളെ മോഹിച്ചു. പ്രത്യേകിച്ചും പൂവന്മാര് പിടകളെ.. എണ്ണക്കറുപ്പില്‍ കൊത്തിയെടുത്ത ആകാരവടിവും, അഴിച്ചിട്ടാല്‍ നിലം തൊടുന്ന വാലും മയ്യെഴുതിയ പോലെ ഉള്ള കണ്ണുകളും...തങ്ങളുടെ പിടകളുടെ വിളറിയ നിറവും തൊട്ടാല്‍ ഒടിഞ്ഞു വീഴുമ്പോലെ ഉള്ള ആരോഗ്യസ്ഥിതിയും അവര്‍ ഉള്ളാലെ വെറുത്തിരുന്നു. നാഗരികതയുടെ പുറം മോടിയ്ക്കുള്ളില്‍ ഒളിച്ചിരുന്ന മൃഗീയതകള്‍ വേഷഭൂഷകള്‍ അഴിച്ചു വച്ച് നഗ്നരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. എണ്ണമൈലികളുടെ അന്നനട കണ്ട് നഗരസൃഗാലന്മാര് വെള്ളമിറക്കി. ജനയിതാവായ അംബധമഹര്ഷി അപകടത്തെക്കുറിച്ച് ദീര്‍ഘ ദര്‍ശനം ചെയ്തു. മുനി തണ്റ്റെ കമണ്ഡലുവില്‍ അല്പം വെള്ളമെടുത്ത് കോഴികളുടെ മേല്‍ തളിച്ചു.
അത്ഭുതം... ! അത്യത്ഭുതം.. !
എല്ലാ കോഴികളും നൊടിയിട കൊണ്ട് മനുഷ്യരായി മാറി.. നെറ്റിയില്‍ തിരുശേഷിപ്പായി ഗോപിക്കുറി നിലനിന്നു.നവമാനുഷര് (നിലാവത്തഴിച്ചു വിട്ട മുന്‍ കുക്കുടങ്ങള്‍ )എന്തു ചെയ്യേണ്ടു എന്നറിയാ തെ നാലും കൂടിയ ചത്വരങ്ങളിലൂടെ അലയുന്നത് കണ്ടാറെ മഹര്‍ഷി ിന്നനായി.. എട്ടും പൊട്ടും തിരിയാത്ത കുക്കുട നാരികള്‍ ക്ഷുദ്ര നാഗരിക സൃഗാലന്മാരുടെ വലയില്‍ വീണാലോ?നാടു വാഴുന്ന മഹാരാജാവിന് തന്നോടുള്ള താത്പര്യം മുതലെടുക്കാന്‍ തന്നെ മഹര്‍ഷി തീരുമാനിച്ചു.അദ്ദേഹം മഹാരാജാവിനെ കണ്ട് സങ്കടം ഉണര്‍ത്തിച്ചു. തിരുമനസ്സെ..നാടും വീടും വിട്ട് അവിടത്തെ അഭയം പ്രാപിച്ച പരദേശിക ളായ ഈ അഗതികള്‍ക്ക് എന്തെങ്കിലും ജീവിതമാര്‍ഗം കല്പ്പിച്ചരുളി ച്ചെയ്താലും.
രാജാവ് ദര്‍ബാര്‍ കൂടിയ സമയമായിരുന്നു.പരദേശികളാണെങ്കിലും അവര്‍ ഇപ്പോള്‍ നമ്മുടെ പ്രജകളാണ്.അവരെ സഹായിയ്ക്കണം എന്ന കാര്യ ത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല. കാലാകാലങ്ങളില്‍ നട ത്തപ്പെടുന്ന തെരഞ്ഞെടുപ്പ് പരീക്ഷകളില്‍ എനിയ്ക്കും എണ്റ്റെ പാര്‍ട്ടി യ്ക്കും പരമാവധി വോട്ട് വാങ്ങിയ്ക്കാം എന്ന് ഓരോരുത്തരും മനപ്പായ സമുണ്ടു.ഗാഢമായ ആലോചനയ്ക്കും കടുക് കീറലിനും ശേഷം കാര്യാ ലയം ഒന്ന് തുറക്കാന്‍ ഉത്തരവുണ്ടായി. നെറ്റിയില്‍ ഗോപിക്കുറിയുമായി ജനിയ്ക്കുന്ന സകല മാനവരുടെയും സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ ഉന്നമനത്തിനായി ഒരു കാര്യാലയം.അവിടെ ഉദ്യോ ഗസ്ഥരായി ഇവരെത്തന്നെ നിയമിയ്ക്കാം തിരുവചനം വൈകാതെ ഓല യിലൂടെ പുറത്തിറങ്ങി. മണ്ണില്‍ കൊത്തിപ്പെറുക്കി പുഴുക്കളെ തിന്നാന്‍ മാത്രം വശമുള്ള ഇവറ്റ കാര്യാലയത്തിലെ കടലാസ് പണികള്‍ എങ്ങിനെ ചെയ്യും?മണ്ണില്‍ ചികയാനല്ലാതെ പേന പിടിയ്ക്കാന്‍ ഇവറ്റയുടെ വിരലു കള്‍ വഴങ്ങുമോ? അംബധ മഹര്‍ഷി ചിന്താക്രാന്തനായി. അദ്ദേഹം വീണ്ടും മഹാരാജാവിണ്റ്റെ സവിധത്തിലെത്തി. പ്രശ്നം ചക്രവ ര്‍ത്തി തിരുമനസ്സിനോട് ഉണര്‍ത്തിച്ചു. മഹാരാജാവിന് പ്രശ്നത്തിണ്റ്റെ ഗൌരവം മനസ്സിലായി. കുക്കുട ജന്മങ്ങളുടെ മാഹാത്മ്യം രാജാവിന് വെളിച്ചപ്പെട്ടു.സ്ത്രീ യോനിയിലൂടെ രക്തം ചിന്തി ക്ഷുദ്ര മാനവന് പിറവി എടുക്കുന്നു.മഹാരാജാവായ ഈ ഞാന്‍ പോലും ഈ പോരായ്മയില്‍ നിന്നും വിമുക്തനല്ല. ഇവരോ ദൈവത്തിണ്റ്റെ സ്വന്തം പ്രജകളായി പിറവി എടുക്കുന്നു. ബാല്യം, കൌമാരം, എന്നീ അവസ്ഥകളില്‍ കൂടി കടന്നു പോകാതെ യൌവനത്തി ലേയ്ക്ക് നേരിട്ടവതരിയ്ക്കുന്നു.
പരീക്ഷ പാസ്സായാല്‍ മാത്രം കിട്ടുന്ന അര്‍ഹത ജ്ഞാനസ്നാന ജാതരാകയാല് ഇവര്‍ക്ക് വേണ്ടതില്ല............... തീട്ടൂരം പുറത്തിറങ്ങാന്‍ താമസമുണ്ടായില്ല.
നാട് വാഴുന്ന മഹാരാജാവിനെ ദ്രാവിഡനായ ഒരു കള്ളസന്യാസി പെടാപ്പാട് പെടുത്തുന്നത് കണ്ടാറെ ആര്യശ്രേഷ്ടനായ പ്രധാനമന്ത്രി അസ്വ്സ്ഥനായിതിരുവുള്ളക്കേടുണ്ടാവരുത്.അടിയണ്റ്റെ പഴമനസ്സില് ഒരു സന്ദേഹം. കാര്യാലയം തുറന്ന സ്ഥിതിയ്ക്ക് പ്രവര്‍ത്തി നടക്കേണ്ടായൊ. .ദേവജാതരെങ്കിലും ഇവര്‍ക്ക് എഴുത്തും വായനയും അറിയില്ലല്ലോ .പരീക്ഷ പാസ്സാവേണ്ട.പക്ഷേ പണി പഠിയാതെ പറ്റുമോ? പുണ്യാത്മാവായ അംബധ മഹര്‍ഷി വിചാരിച്ചാല്‍ ഈ യോഗ്യത ഇവര്‍ക്ക് നല്‍കുന്നതിനും ഇവരെ ജോലിയില്‍ മിടുക്കന്മാരാക്കുന്നതിനും ബുദ്ധിമുട്ടുണ്ടാവില്ല.
ഒരു മന്ത്രം ചൊല്ലുക,ഒരു കിണ്ടി വെള്ളം ഇവറ്റയുടെ തലയില്‍ തൂവുക..ഏതു പരീക്ഷയും ഒന്നാമതായി പാസ്സാകുവാന്‍ ഇവര്‍ക്കു കഴിയും...മഹര്‍ഷി വിചാരിച്ചാല്‍ മതി.അത് ശരി വയ്ക്കുന്ന മാതിരി മഹാരാജാവ് മഹര്‍ഷിയെ നോക്കി തല കുലുക്കി. പരീക്ഷായോഗ്യത മുതലായ കാര്യങ്ങള്‍ തണ്റ്റെ അധികാര പരിധിയ്ക്ക് പുറത്ത് വരുന്ന കാര്യങ്ങളാണ്.അത് മണത്തറിഞ്ഞിട്ടു തന്നെ ആണ് പ്രധാന മന്ത്രി ഇങ്ങിനെ ഒരു പ്രതിവിധി പറയുന്നത്. മഹര്‍ഷി ഉള്ളാലെ പല്ലിറുമ്മി. നീയാര്?നമ്മുടെ പദ്ധതികള്‍ക്ക് പാര വയ്ക്കാന്‍ വരുന്ന നീ ഇതിനുള്ളത് അനുഭവിയ്ക്കുക തന്നെ ചെയ്യും. മഹര്‍ഷി ഉള്ളില്‍ കുറിച്ചിട്ടു. എങ്കിലും പുറമേയ്ക്ക് മധുരമായി ഉവാച :അസാമാന്യ ധിഷണാ ശാലിയായ പ്രധാന മന്ത്രി തിരുമനസ്സ് വിചാരിച്ചാല്‍ ഇതിനൊരു പരിഹാരം എളുപ്പം കണ്ടുപിടിയ്ക്കാമല്ലോ...
പ്രധാനമന്ത്രി വെട്ടില്‍ വീണു. തിരുവായ്മൊഴി കേള്‍ക്കായി :
ഇതിനൊരു പരിഹാരമാര്‍ഗം ഉടനെ കണ്ടുപിടിച്ചേ മതിയാകൂ മന്ത്രി വര്യരേ.. ആലോചനകളും നിഗമനങ്ങളും പല നിലയില്‍ കാടു കയറി. ധിഷണാശാലിയായ പ്രധാനമന്ത്രിയും സാദാ ബുദ്ധിമാന്മാരായ സഹമന്ത്രിമാരും തോറ്റ് പിന്‍വാങ്ങി. വിദൂഷകന് ഒരു വഴി..പോംവഴി ...വീണു കിട്ടി.
പണി അറിയാവുന്ന പണിയാളന്മാരെ അയ്യഞ്ചു കൊല്ലത്തേയ്ക്ക് മറ്റു കാര്യാലയങ്ങളില്‍ നിന്നും വിരുന്നുകാരായി നിയമിയ്ക്കുക..ജോലി ഇവിടെ ശംബളവും ഇവിടെ...സമയം കഴിയുമ്പോള്‍ അവരെ തിരികെ പറഞ്ഞയച്ച് വേറെ ആളെ വയ്ക്കുക..
കോഴിപ്രജകള്‍ പണി പഠിച്ചു കഴിയുമ്പോള്‍ ഇവര്‍ക്ക് തിരികെ പോകാമല്ലോ.. ഹാ..എത്ര പ്രായോഗികമായ പരിഹാരം.. വിദൂഷകന് പട്ടും വളയും..ധൈഷണിക ശ്രേണിയിലേയ്ക്ക് സ്ഥാനക്കയറ്റം.. പ്രധാനമന്ത്രിയ്ക്ക് വിദൂഷക പദവിയിലേക്ക് റിവര്ഷന്.. ബുദ്ധി അംബധ മഹര്ഷിയുടേതായിരുന്നു. പ്രധാന മന്ത്രിയുടെ രോദനം വനരോദനമായി.
മഹാരാജണ്റ്റെ കണ്ണും കനവും ദ്രാവിഡ നാരിമാരുടെ അംഗലാവണ്യത്തിലായിരുന്നു. കാര്യാലയത്തിന് സ്വന്തമായി കെട്ടിടം പണിയാന്‍ പൊന്നു തമ്പുരാന് നഗരത്തിണ്റ്റെ കണ്ണായ മൂലയില്‍ പത്ത് സെണ്റ്റ് സ്ഥലം നല്കി. കെട്ടിടമായി. കൂട്ടരും കോപ്പുമായി കൊട്ടും കുരവയുമായി കാര്യാലയം പ്രവര്‍ത്തനം തുടങ്ങി. പ്രത്യുപകാരമായി കോഴിത്തരുണികള് മഹാരാജാവിന് ഊഴമിട്ട് കിടക്ക വിരിച്ചു. അന്തപ്പുരത്തിലെ തറവാടിത്തവും കുലമഹിമയും ഉണ്ടായിരുന്ന നൂറുകണക്കിന് സപത്നിമാരുടെ വിയര്‍പ്പിണ്റ്റെ പിത്ത ഗന്ധം മഹാരാജാവിണ്റ്റെ മനസ്സ് മടുപ്പിച്ചിരുന്നു.ദ്രാവിഡത്തിയുടെ മണ്ണിണ്റ്റെ മണമാര്‍ന്ന വിയര്‍പ്പു ഗന്ധം മഹാരാജാവിനെ മത്തു പിടിപ്പിച്ചു. രാജാവ് പ്രകൃതിയുടെ ജൈവകാമനകളിലേയ്ക്ക് രണ്ടാം ജന്മം നേടി. ജനം കൂട്ടം കൂട്ടമായി നഗരത്തിലേയ്ക്ക് പ്രവഹിച്ചു.തെക്ക് പാറശ്ശാല മുതല്‍ വടക്ക് ഗോകര്‍ണ്ണം വരെ ഉള്ള ദിക്കുകളില്‍ നിന്ന് ദ്രാവിഡക്കോഴികള് കോഴിനട നടന്ന് നഗരത്തിലെത്തി.അംബധ മഹര്‍ഷി ജ്ഞാനസ്നാനത്തിരക്കുകളിലേയ്ക്ക് സമാധി വിട്ടുണര്‍ന്നു. ജ്ഞാനസ്നാനത്തിന് മാത്രമായി ഒരു ആയുര്‍വേദിക് ഓയില്‍ ബാത്തിങ്ങ് സലൂണ്‍.. കം..മസാജ് സെണ്റ്റര്‍ തുറക്കപ്പെട്ടു.അംബധ മഹര്ഷിയുടേതായതു കൊണ്ട് റെയിഡ് പോലെയുള്ള അലമ്പ് പരിപാടികളൊന്നും ഉണ്ടായിരുന്നില്ല.കോഴികള്‍ അങ്ങിനെ ജ്ഞാനസ്നാനപ്പെട്ട് കുക്കുട നാരികളും നരന്മാരുമായി.ജോഡി തിരിഞ്ഞ് പൊറുതി തുടങ്ങി.അങ്ങിനെ പോയാറെ പ്രമാദമായ ഒരു പ്രശ്നം പൊന്തി വന്നു. ഇത്രയും പേരുടെ പ്രശ്നം പരിഹരിയ്ക്കുന്നതിന് ഒരു കാര്യാലയം തന്നെ മതിയാകില്ല.അങ്ങിനെ പ്രധാന കാര്യാലയത്തിന് ശാാ കാര്യാലയത്തിന് ശാകളുണ്ടായി. തെക്കും,വടക്കും,തെക്കു കിഴക്കും പടിഞ്ഞാറും ശാാ കാര്യാലയങ്ങള്‍ തുറക്കപ്പെട്ടു.പൊന്നു തിരുമേനിയില്‍ നിന്നുള്ള ഔദാര്യം, .....കോഴിത്തരുണികളോടുള്ള പ്രേമവായ്പുമാകാം.....പണക്കിഴികളായിപ്രവഹിച്ചു. ധൈഷണികന്മാര് പദ്ധതികള്‍ വിഭാവനം ചെയ്തു.
പണി ചെയ്യാന്‍ ഭൂമി, ഉണ്ടുറങ്ങാന്‍, പെറ്റു പെരുകാന്‍ വീടുകള്‍, സ്വയം തൊഴില്‍ സം രംഭങ്ങള്‍,പല മാനങ്ങളില്‍ ,പല തലങ്ങളില്‍ ക്ഷേമ പ്രവര്ത്തനങ്ങള്പടര്ന്നു പന്തലിച്ചു. എഴുതാനും വായിയ്ക്കാനും പഠിച്ചിട്ടില്ലാത്ത, പഠിക്കാന്‍ മനസ്സു കാണിയ്ക്കാത്ത ഉദ്യോഗസ്ഥര്‍ ശൂ നീട്ടി വരച്ച് ധന സഹായം പാസ്സാക്കി. വര്‍ഷം പത്തിരുപത് കഴിഞ്ഞു. മഹാരാജാവ് തീപ്പെട്ടു. പുതിയ മഹാരാജാവായി സ്ഥാനാരോഹണം ചെയ്യപ്പെട്ട മകന്പരിവര്ത്തനത്തിന് ദാഹിയ്ക്കുന്ന യുവരക്തത്തിന് ഉടമയായിരുന്നു.. വ്യവസ്ഥിതി ഉടച്ചു വാര്‍ക്കും എന്ന് പ്രതിജ്ഞ ചെയ്തവനായിരുന്നു. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ അസൂയാവഹമായ പുരോഗതിയ്ക്കനുസരിച്ച് ജനം കൂടുതല്‍ കൂടുതല്‍ ഔന്ന്യത്യങ്ങളിലേയ്ക്ക് കുതിയ്ക്കേണ്ടിയിരിയ്ക്കുന്നു.കോഴിപ്രജകള്‍ മാത്രം നിന്നിടത്തു നിന്നും ഒരിഞ്ചു പോലും മാറാതെ നില കൊള്ളുന്നു.ഈ നില മാറിയേ തീരു.കാലത്തിനനുസരിച്ച് കോഴി മനുഷ്യരുടെ ജീവിത ചര്യകളും മാറണം.മാറിയേ തീരൂ. ലോകം മടിത്തട്ടിലെ കമ്പ്യൂട്ടറിലേയ്ക്ക് ചുരുങ്ങിയിരിയ്ക്കുന്നു. കോഴിപ്രജകള്‍ മാത്രം പഴയ തൂവല്‍ പേനയും കടുക്ക മഷിയും ആയി ഇരിയ്ക്കുകയോ ....
'ായ് . ! ലജ്ജാവഹം!.. ലജ്ജാവഹം!!
രാജ്യത്തുടനീളം മാതൃകാ ഗുരുകുലങ്ങള്‍ സ്ഥാപിയ്ക്കപ്പെട്ടു. കുക്കുട സന്തതികള്‍ ഗുരുകുല വിദ്യാഭാസം തുടങ്ങി. മട്രിക്കുലേഷന് പാസ്സായവര്‍ കലാശാലകളില്‍ ചേര്‍ന്നു. പിന്നെ കടല്‍ കടന്ന് പോകാന്‍ തുടങ്ങി. കോഴിപ്രജകള്ക്ക് വെള്ളക്കാരണ്റ്റെ നാട്ടില്‍ പോയി ഉയര്‍ന്ന പരീക്ഷ പാസ്സാകാന്‍ ലക്ഷം വരാഹന്‍ സമ്മാനം.കാര്യാലയ കാര്യക്കാര്‍ അപ്പോഴും ശൂവില്‍ തന്നെ ഉറച്ചു നിന്നു. വിരുന്നുകാര് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കോഴിപ്രജകള്‍ ആപ്പീസ്പണികള് പഠിച്ചില്ല.ഒരു കാര്യത്തില്‍ മാത്രം കോഴിപ്രജകള്‍ ഒന്നാം സ്ഥാനത്തെത്തി....പരിഹാസം.
എന്തിനേയും ഏതിനേയും ആരെയും എപ്പോള്‍ വേണമെങ്കിലും പരിഹസിക്കുവാന്‍ അവരെ കഴിഞ്ഞിട്ടേ ആരും ഉണ്ടായിരുന്നുള്ളൂ. ജ്നാന സ്നാന ജനനത്തിണ്റ്റെആനുകൂല്യം ഏത് പരീക്ഷ പാസ്സാകുന്നതില്‍ നിന്നും അവരെ ഒഴിവാക്കി.ഒന്നും ഒന്നും കൂട്ടുമ്പോള്‍ അവര്‍ക്ക് എന്നും ഇമ്മിണി വലിയ ഒന്ന് കിട്ടി.മഹാരാജന് സാമ ദാന ഭേദ ദണ്ഡങ്ങള്‍ പ്രയോഗിച്ചു. കിം ഫലം.ദേവ ജാതകത്താല്‍ ലഭിച്ച ആനുകൂല്യങ്ങള്‍ ഒന്നും വേണ്ടെന്ന് വയ്ക്കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. പുതിയ മഹാരാജന് സുല്ല് പറഞ്ഞു.വഴി മാറി ചവിട്ടാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു.ഓരോ കാര്യാലയത്തിനും സാരഥികളായി ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും മിടുക്കും ഉള്ള അര്‍ഹരായ ചെറുപ്പക്കാര്‍ വരട്ടെ. മഹാരാജാവ് കല്പനയായി. പറയടിച്ച് വിളംബരം ചെയ്യപ്പെട്ടു.എഴുത്തു പരീക്ഷ ,വാചാ പരീക്ഷ .. പാറ്റിക്കൊഴിച്ച് പാറ്റിക്കൊഴിച്ച് ഒടുവില്‍ അഞ്ചു പേരെ തെരഞ്ഞെടുത്തു. മത്സരത്തില്‍ ഒന്നാമതെത്തിയത് പെണ്ണൊരുത്തി.സുന്ദരി,യുവതി,സംഗീത നൃത്തകലകളില്‍ പ്രവീണ.ഉന്നത ബിരുദങ്ങള്‍ നേടിയിട്ടും തലക്കനം തീരെ ഇല്ലാത്തവള്‍.ഇതിനകം അടുത്തൂണ്‍ പറ്റാറായ കോഴിത്തലമുറ പുതിയവരെ, വിശേഷിച്ചും പെണ്ണൊരുത്തിയെ കണ്ട് അസ്വ്സ്ഥരായി.അസൂയയും കുശുമ്പും കൊണ്ട് അവര്‍ക്ക് കണ്ണ് കണ്ടു കൂടാതെ ആയി.
കോഴിത്തള്ളകളുടെ ഉറക്കം നഷ്ടപ്പെട്ടുഎടിയേ, കണ്ടില്ലേ അവടെ ഒരു ഭങ്ങി..കേട്ടില്ലേ അവള് വല്ല്യേ നൃത്തക്കാരിയാത്രേ..ആട്ടവും പാട്ടും അവതരിപ്പിയ്ക്കാന്‍ ഒരു പാട് രാജ്യങ്ങളില്‍ പോയിട്ടുണ്ടത്രേ.. ഒരുത്തി പരിദേവനം നടത്തി. മറ്റൊരുത്തിയ് ക്ക് വേറൊന്നിലായിരുന്നു ദേം. ഇനീപ്പോ തമ്പുരാന് നമ്മളെ ഒന്നും വേണ്ടാതെ ആകും. നമക്കൊക്കെ വയസ്സായില്ല്യോ;... അംബദ മഹര്ഷിയ്ക്ക് ചമത ഒരുക്കാനും മെത്ത വിരിയ്ക്കാനും തമ്മില്‍ തമ്മില്‍ പോരടിച്ചിരുന്നവര്‍ പൊതുശത്രുവിനു മുമ്പില്‍ ഒറ്റക്കെട്ടായി. പുതിയവളെ തുരത്തണം.കോഴിത്തള്ളകള്‍ തന്ത്രം മെനഞ്ഞു. പൂവന്മാര്ക്ക് സ്ഥാനം ഉണ്ടായിരുന്നില്ല. പിടകള്‍ കാര്യക്കാരായിരുന്നു. സമയത്തിന് തെല്ലും ഉണ്ടായിരുന്നില്ല ക്ഷാമം.കടലാസ്സില്‍ നോക്കാതെ തന്നെ വിരലുകള്‍ ശൂ വരച്ചിരുന്നല്ലോ. പുതിയവള്‍ ശുദ്ധഗതിക്കാരി..നേരെ വാ നേരെ പോ എന്ന ശീലിച്ചവള്‍.. കഠിനമായി ജോലി ചെയ്തു.സൌമ്യമായി മാത്രം സംസാരിച്ചു.. കളവേതുമില്ലാതെ സത്യം മാത്രം പറഞ്ഞു.കോഴിത്തള്ളകള്‍ കലക്കി വച്ച അരിമാവ് പല കുറി പാലാണെന്നു കരുതി കുടിച്ചു. കോഴിത്തള്ളകള്‍ ഒരുക്കിയ വാരിക്കുഴികളില്‍ പല തവണ വീണ് കാലൊടിച്ചു. ശാരീരിക ക്ളേശം, ധനനഷ്ടം, മനോവേദന..എന്നിട്ടും പുതിയവള്‍ തളര്‍ന്നില്ല.നാവടക്കി പണി ചെയ്യുക മാത്രം ചെയ്തു.
അംബദ മഹര്‍ഷിയുടെ മനസ്സലിഞ്ഞു. പാവം പെണ്‍കുട്ടി..കുക്കുടവംശത്തില് പിറക്കാത്തവളെങ്കിലും ഇവളും ഈ വലിയ സ്ഥാപനത്തിലെ അംഗം തന്നെ അല്ലേ..ഇവളിലും തണ്റ്റെ കരുണാകടാക്ഷം പതിയേണ്ടതു തന്നെ. മഹര്‍ഷി വാരിക്കുഴികളില്‍ നിന്നവളെ രക്ഷിച്ചു.ഒന്നല്ല ,പല തവണ.. മഹര്‍ഷി പല തവണ കോഴിത്തള്ളകളെ ഗുണദോഷിച്ചു.. ഒന്നുമില്ലെങ്കില്‍ നിങ്ങളെ പോലെ ഉള്ള ഒരു പെണ്ണല്ലെ അവളും..ഒരു പെണ്ണ് മറ്റൊരു പെണ്ണിനെ ഇങ്ങിനെ വിഷമിപ്പിക്കാമോ.. എല്ലാവരും സംഘം ചേര്‍ന്ന് ഒരുത്തിയെ പീഡിപ്പിക്കുകയാണ്..ഇത് ശരിയല്ല..അവളുമായി സ്നേഹത്തില്‍ പോ..അവള് നിങ്ങള്‍ക്കാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നില്ലല്ലോ..പിന്നെ നിങ്ങള്‍ക്കെന്തിനാണ് അവളോട് ഇത്ര പകയും വിദ്വേഷവും..അവളുമായി സ്നേഹത്തിലാവ്.. കോഴിത്തള്ളകള്ക്ക് നല്ല വാക്ക് കേള്‍ക്കാന്‍ തെല്ലും ഉണ്ടായില്ല കാത്.. അവര്‍ പുതു പുത്തന്‍ കുതന്ത്രങ്ങള്‍ മെനഞ്ഞു കൊണ്ടിരുന്നു.. മഹര്‍ഷി ക്ഷുഭിതനായി..താന്‍ സൃഷ്ടിച്ച തണ്റ്റെ പ്രജകള്‍ക്ക് ഇത്ര അഹംകാരമോ..കാണിച്ചു കൊടുക്കാം.. മഹര്‍ഷി കോഴിവംശത്തിണ്റ്റെ അന്ത്യം വരുത്തുമെന്ന് ശപഥം ചെയ്തു..
കിം ഫലം..
മഹര്‍ഷി അവസരം കാത്തിരുന്നു,.. കൂടുതല്‍ കഠോരമായ കൃത്യങ്ങളിലേയ്ക്ക് കോഴി അമ്മമാര്‍ ഊര്‍ജം നേടി..പുതിയവളെകുറിച്ച് നിറം പിടിപ്പിച്ച് കഥകള്‍ അന്തരീക്ഷത്തില്‍ പറന്നു നടന്നു.കഥയില്‍ പുരുഷന്മാരെ വേട്ടയാടാന്‍ ഇറങ്ങിയ താത്രിക്കുട്ടിയായിട്ടായിരുന്നു അവളുടെ പുനര്‍ജനനം. പാവം പെണ്‍കുട്ടി..മനം നൊന്ത് ഒടുവില്‍ ഒരു കഷണം കയറില്‍ അവള് തണ്റ്റെ വിലയേറിയ ജീവിതം അവസാനിപ്പിച്ചു. തണ്റ്റെ മാനസ പുത്രിമാരുടെ കൊടും ക്രൂരത മഹര്‍ഷിയുടെ കണ്ണ് തുറപ്പിച്ചു. മഹര്‍ഷി പദ്മാസനത്തില്‍ ആസനസ്ഥനായി.. മനക്കണ്ണില്‍ കഴിഞ്ഞ കാലങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റു..വംശാവലിയുടെ അടിവേരുകള്‍ കണ്മുന്നില് തെളിഞ്ഞു.ധ്യാനം മൂര്‍ദ്ധന്യത്തിലായി. സകല ചരാചരങ്ങളും നിശ്ചലമായി.പ്രാണവായുവിന് പോലും സ്തംഭനമുണ്ടായി.ധ്യാനത്തിണ്റ്റെ മൂര്‍ദ്ധന്യത്തില്‍ ബോധോദയമുണ്ടായി. പിന്നെ താമസമുണ്ടായില്ല.മഹര്‍ഷി കമണ്ഡലുവിലെ ജലം കൈക്കുടന്ന യില്‍ എടുത്തു...കണ്ണുകള്‍ അടഞ്ഞു.
ധ്യാന നിരതമായ ഏതാനും മാത്രകള്‍ കൂടി..അങ്ങോളമിങ്ങോളമുള്ള കോഴിപ്രജകളെ മനസ്സില്‍ ധ്യാനിച്ച് കൈക്കുടന്നയിലെ ജലം സൂര്യ ഭഗവാന് തര്‍പ്പണം നടത്തി..വീണ്ടും ജ്നാനസ്നാനം.എണ്ണമൈലികളും കാക്കക്കറുമ്പന്‍മാരും കസേരകള്‍ ഉപേക്ഷിച്ച് തെരുവിലേയ്ക്ക് ഇറങ്ങി.കസേരകള്‍ ശൂന്യമായി..
അങ്ങിനെ കോഴിപ്പെരുമ സമാപ്തം.
Monday, August 20, 2007
Subscribe to:
Post Comments (Atom)

3 comments:
കോഴിപ്പെരുമ കൊള്ളാം
ഇത്രയും നീളം വേണ്ട
ഞങ്ങള്‍ പ്രവാസികള്‍ സമയക്കുറവുള്ളവറരാ
കിം ഫലം..
ഏകാകിനി,
ആദ്യമായി ബ്ലോഗുലകത്തിലേക്കു സ്വാഗതം.
കൈത്തഴക്കമുള്ള ഒരു എഴുത്തുകാരിയുടെ ലക്ഷണങ്ങള്‍ എഴുത്തില്‍ അവിടവിടെ കാണുന്നുണ്ട്.
വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ ഔദ്യോതിക ജീവിതത്തിന്റെതാണുന്ന് തോന്നുന്ന നൂലാമാലകളും തമാശകളും കാണാനും ആസ്വദിക്കാനും കഴിയുന്നുമുണ്ട്.തുടരുക.
ആദ്യത്തെ രണ്ടു കഥകള്‍ക്കുള്ള പ്രോത്സാഹനത്തിനു അകമഴിഞ്ഞ നന്ദി....
Post a Comment