Saturday, October 20, 2007

വില്‍പന

വില്‍പനക്കാരിയും ഞാനും.
കഥ..
മുതലാളിയുടെ കടയിലെ വില്‍പനക്കാരി മാത്രമായിരുന്നു പെണ്‍കുട്ടി. ഇരുപതുകാരി. വെളുത്തു മെലിഞ്ഞ സുന്ദരി.. സ്വപ്നം മയങ്ങുന്ന നീലക്കണ്ണുകള്‍... എന്തിനെ കുറിച്ചാണ്‌ അവള്‍ സ്വപ്നം കാണുന്നത്‌?ഞാന്‍ ആശ്ചര്യപ്പെട്ടു.
അപ്പോള്‍ ഉപഭോക്‌താവ്‌ കയറി വന്നു.
യുവാവ്‌. സുന്ദരന്‍.. ധനികന്‍...സ്വര്‍ണമാല..മോതിരം..കൈച്ചങ്ങല..പുകയുന്ന വിദേശ സിഗററ്റ്‌..ചുറ്റും പരക്കുന്ന ഫോറിന്‍ സുഗന്ധം..
മുതലാളി ആതിഥേയനായി. ആചാരോപചാരങ്ങള്‍ക്ക്‌ കുറവൊന്നുമുണ്ടായില്ല. മുതലാളി ഉപഭോക്‌താവിനെ കൈ പിടിച്ചാനയിച്ചു. വീരാളിപ്പട്ട്‌ വിരിച്ച ഉപധാനത്തില്‍ ഇരുത്തി. ചാമരം വീശാന്‍ വില്‍പനക്കാരിയോട്‌ ആജ്ഞാപിച്ചു. പാനീയം വാങ്ങാന്‍ താന്‍ തന്നെ പുറത്തു പോയി.
യുവാവ്‌ വില്‍പനക്കാരിയെ നോക്കി വശ്യമായി പുഞ്ചിരിച്ചു.
തേനില്‍ കുഴച്ച വാക്കുകള്‍ ഉരുവിട്ടു.
പാവം വില്‍പനക്കാരി.
അവളുടെ കൈത്തണ്ടയിലെ രോമങ്ങല്‍ എഴുന്നു നില്‍ക്കുന്നത്‌ ഗൂഢസ്മിതത്തോടെ ഉപഭോക്‌താവ്‌ കണ്ടു.
ഏതു കളിയിലും താന്‍ ജയിച്ചിട്ടല്ലേ ഉള്ളൂ. ജയിയ്ക്കാനായി ജയിച്ചവനാണ്‌ താന്‍. എങ്ങിനെ കരുക്കള്‍ നീക്കണമെന്ന്‌ ആരും പഠിപ്പിയ്ക്കേണ്ട കാര്യമില്ല...
. പിന്നെ..
വെറും കൈയോടെ മുതലാളി തിരിച്ചെത്തി..ശീതളപാനീയത്തിണ്റ്റെ വില്‍പന സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു..
അല്ലെങ്കില്‍ ഏതു മുതലാളിയാണ്‌ ഗുണഭോക്‌താവിനു വേണ്ടി പണം ചിലവഴിച്ചിട്ടുള്ളത്‌?..
മുതലാളി പണപ്പെട്ടിയ്ക്ക്‌ പിന്നില്‍ ഇരുന്നു.. ഗുണഭോക്‌താവ്‌ മുന്നിലും.. കൊടുക്കലും വാങ്ങലും അവര്‍ തമ്മിലായിരുന്നു..
നഷ്ടപ്പെടുത്തിയത്‌ വില്‍പനക്കാരിയായിരുന്നല്ലോ..
തുറന്നിരുന്നിട്ടും ഒന്നും കാണാതിരുന്ന നീലക്കണ്ണുകളില്‍ എരിഞ്ഞടങ്ങിയ സ്വപ്നങ്ങളുടെ ചാരമായിരുന്നു എന്ന്‌ ആദ്യമായി ഞാനറിഞ്ഞു..
ഒരു കിലോ കോഴിമാംസത്തിന്‍‌ വില അന്‍പത്‌ രൂപ..
ഒരു കിലോ മനുഷ്യമാംസത്തിനോ...?

8 comments:

ക്രിസ്‌വിന്‍ said...

:)

ബാജി ഓടംവേലി said...

വില്‍‌പന എന്ന് തലക്കെട്ട് എഴുതാമായിരുന്നു.
കോഴിമാസത്തിനും ഇപ്പോള്‍ വില ഒത്തിരി കൂടുതലാണ്.
നല്ല ചിന്ത.
നന്നായിരിക്കുന്നു.
തുടരുക.

ദിലീപ് വിശ്വനാഥ് said...

കൊള്ളാം. നന്നായിട്ടുണ്ട്.

സുരേഷ് ഐക്കര said...

ശുഭ,
മാര്‍ക്കറ്റില്‍ ഏറെ ഡിമാന്റ്‌ പെണ്‍‌മാംസത്തിനു തന്നെയാണ്.

ശ്രീ said...

നന്നായിരിക്കുന്നു.
:)

മുസാഫിര്‍ said...

-തുറന്നിരുന്നിട്ടും ഒന്നും കാണാതിരുന്ന നീലക്കണ്ണുകളില്‍ എരിഞ്ഞടങ്ങിയ സ്വപ്നങ്ങളുടെ ചാരമായിരുന്നു എന്ന്‌ ആദ്യമായി ഞാനറിഞ്ഞു..
പാവം പെണ്‍കുട്ടി.നല്ല കഥ , ഏകാകിനി.

asdfasdf asfdasdf said...

കഥ നന്നായി. ഇനിയും എഴുതുക.

ശുഭ....... said...

ക്രിസ്‌വിന്‍,വാല്‍മീകി,സുരേഷ്,ശ്രീ,മുസാഫിര്‍,കുട്ടന്‍മേനൊന്‍.... എല്ലാവര്‍ക്കും നന്ദി.....