Tuesday, February 5, 2008

കണ്ണൂര്‍

"ണ്റ്റാളെ ങ്ങളെങ്ങോട്ടാ" ..

അപ്പുറത്തെ പാളത്തിലൂടെ നീങ്ങിക്കൊണ്ടിരിയ്ക്കുന്ന ട്രെയിനില്‍ നിന്നും ഒരു കയ്യില്‍ പലഹാരത്തട്ടും മറുകയ്യില്‍ ചായയുടെ വലിയ തൂക്കുപാത്രവുമായി റെയില്‍വേ സപ്‌ളയര്‍ ബാലന്‍സ്‌ ചെയ്‌ത്‌ ചാടി ഇറങ്ങുന്നത്‌ നോക്കി ഇരിയ്ക്കവേ ചോദ്യം ശരിയ്ക്ക്‌ കേട്ടില്ല. മുഖം തിരിച്ച്‌ നോക്കി.
കറുപ്പുടുപ്പിട്ട ഒരു താത്തയാണ്‌ ചോദ്യകര്‍ത്താവ്‌. തീവണ്ടിയുടെ കുലുക്കത്തില്‍ താന്‍ ചോദ്യം ശരിയ്ക്ക്‌ കേട്ടില്ലെന്ന്‌ തോന്നിയിട്ടോ എന്തോ അവര്‍ ചോദ്യം ആവര്‍ത്തിച്ചു.
"ങ്ങള്‌ എങ്ങട്ടാ പോണത്‌"
"കണ്ണൂര്‍ക്ക്‌"
മുഖവും താടിയും കൈപ്പത്തിയും ഒഴിച്ചുള്ള ഭാഗങ്ങളെല്ലാം ബുര്‍‌ഖ‍യുടെ ഉള്ളിലാണ്‌. വെളുത്ത്‌ സുന്ദരിയായ ഒരു സ്‌ത്രീ. തന്‍‌റ്റെ പ്രായമേ കാണൂ എന്ന്‌ തോന്നി.. കൂടെ രണ്ട്‌ പെണ്‍കുട്ടികള്‍. മക്കളാവും. നല്ല മുഖഛായ. തണ്റ്റെ മറുപടി അവര്‍ക്ക്‌ ആശ്വാസം നല്‍കിയെന്ന്‌ മുഖഭാവത്തില്‍ നിന്നും മനസ്സിലായി.
സാവകാശം അവര്‍ തന്‍‌റ്റെ ബിഗ്‌ ഷോപ്പറിനുള്ളില്‍ എന്തോ പരതി. റെക്സിന്‍ കൊണ്ടുള്ള ഒരു കൊച്ചു പെട്ടി പുറത്തെടുത്തു. പെണ്‍പിള്ളാരുടെ മെയ്ക്കപ്പ്‌ കിറ്റ്‌ പോലൊരെണ്ണം.
ഇവര്‍ ഇതെന്തിനുള്ള പുറപ്പാടാണ്‌?...കൌതുകം തോന്നി.
പെട്ടിയ്ക്കകത്തു നിന്നും വെറ്റില, അടയ്ക്ക, വാസന ചുണ്ണാമ്പ്‌ എന്നിവ അവര്‍ പുറത്തെടുത്തു. വിശാലമായി ഒന്നു മുറുക്കുന്നതിനുള്ള ഒരുക്കത്തിലായിരുന്നു അവര്‍. വെറ്റില ഞരമ്പും ഞെട്ടിയും തുമ്പും നുള്ളി നൂറ്‌ തേച്ച്‌ ചുരുളാക്കി മോണയില്‍ അങ്ങോളമിങ്ങോളം ഒന്നോടിച്ചു വായിലാക്കി രണ്ടു മൂന്നുരു ചവച്ചു. അടുത്ത ചോദ്യം പിന്നാലെ വന്നു:
"ങ്ങള്‌ ഒറ്റയ്ക്കേള്ളൂ?"
"ആ, അതേ".
"ണ്റ്റാളെ ങ്ങക്ക്‌ പേടിയാവൂലേ.. ണ്റ്റെ കെട്ടിയോനും മോനും അങ്ങേപ്രത്തെ പെട്ടീല്‍ണ്ട്‌. ന്നിട്ടന്നെ നിയ്ക്ക്‌ പേടിയാ"...
"അപ്പോ അതില്‍ തന്നെ കയറായിരുന്നില്ലേ"
മുസ്ളിം സ്‌ത്രീകള്‍ പൊതു കമ്പാര്‍‌ട്ട്മെന്‍‌റ്റില്‍ കയറാറില്ല.. അഥവാ അവര്‍ സമ്മതിച്ചാലും ആണുങ്ങള്‍ സമ്മതിയ്ക്കാറില്ല എന്നത്‌ അറിഞ്ഞു കൊണ്ടു തന്നെയാണ്‌ ചോദിച്ചത്‌.
എന്നാലും നേര്‌ പറയാന്‍ അവര്‍ തയ്യാറായില്ല.
"അതിണ്റ്റാത്ത്‌ ലാസ്‌തി തെരക്കാ.. കണ്ണൂരില്‌ ഏടപ്പോണം ങ്ങക്ക്‌?"
"തളാപ്പില്‌".
"ങ്ങടെ വീട്‌ ആടെയാന്നോ".
"അല്ല, തൃശ്ശൂരിലാണ്‌".
"ഞാടെ വീട്‌ അങ്ങ്‌ പിലാത്തറേലാന്നും""...".
"ങ്ങക്ക്‌ ജോലിയാന്നോ ആടെ".
"ആ അതെ".
"ആടെ ഏട്യാ പാര്‍ക്കണേ".
"എസ്‌എന്‍ കാരുടെ ഹോസ്റ്റലിലാണ്‌ . സുന്ദരേശ്വര ക്ഷേത്രത്തിനോട്‌ ചേര്‍ന്നിട്ടുള്ളത്‌".
"അ ആ ഞാ കണ്ടേക്ക്ണൂ".
സാധാരണയായി ട്രയിനില്‍ ഇതുപോലെയുള്ള ഹ്രസ്വ സംഭാഷണങ്ങള്‍ക്ക്‌ ചെവി കൊടുക്കാന്‍ ഇഷ്ടമാണ്‌. ഇന്നെന്തോ ഒരു രസം തോന്നിയില്ല.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ചെയ്യാറുള്ള വിദ്യ തന്നെ പുറത്തെടുത്തു. ബാഗിനകത്തു നിന്നും ഒരു വീക്ക്‌ലി പുറത്തെടുത്തു. അതീവ ശ്രദ്ധയോടെ വായിയ്ക്കാന്‍ തുടങ്ങി....കടലാസ്സില്‍ പക്ഷെ തെളിഞ്ഞത്‌ കണ്ണൂരിന്‍‌റ്റെ ചിത്രമായിരുന്നു...
നാലു വര്‍ഷത്തിനു ശേഷം ആദ്യമായാണ്‌ ഞാന്‍ കണ്ണൂരിലേയ്ക്ക്‌ പോകുന്നത്‌. ജില്ലാ ഓഫീസര്‍ എന്ന നിലയില്‍ രണ്ടു വര്‍ഷം ഞാന്‍ ഇരുന്ന ഓഫീസാണ്‌ കണ്ണൂരിലേത്‌. ഒരു ജില്ലയുടെ മാത്രം മേധാവി എന്ന അവസ്ഥയില്‍ നിന്നും പതിനാലു ജില്ലകളുടെയും പരി ശോധനാ ഉദ്യോഗസ്ഥ എന്ന തസ്‌തികയിലേയ്ക്ക്‌ പ്രൊമോഷന്‍ കിട്ടിയ ശേഷം ഉള്ള ആദ്യത്തെ യാത്രയാണ്‌.
എന്തു കൊണ്ടോ അഞ്ചു വര്‍ഷം മുമ്പത്തെ ഒരു ദിവസമാണ്‌ ഓര്‍മയില്‍ തെളിയുന്നത്‌. കണ്ണൂരിലേയ്ക്കുള്ള ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കയ്യില്‍ കിട്ടിയ ദിവസം. അടിമുടി തളര്‍ന്നു പോയത്‌ ഇന്നും ഓര്‍ക്കുന്നു.
കണ്ണൂര്‍‍... ജനാധിപത്യത്തിന്‌ ചോരയുടെ ചുവപ്പാണ്‌ എന്ന്‌ ഭാഷ്യം ചമയ്ക്കുന്ന കണ്ണൂര്‍‍.
ഒന്നു പറഞ്ഞാല്‍ രണ്ടാം വാക്കിന്‌ കത്തി ഊരുന്ന ആളുകളുടെ സ്വന്തം കണ്ണൂര്‍‍.
പിഞ്ചോമനകളുടെ മുമ്പില്‍ വച്ച്‌ ഒരു കൈ വിറയുമില്ലാതെ അവരുടെ അധ്യാപകനെ തുണ്ടം തുണ്ടമാക്കിയ കണ്ണൂര്‍‍.
മനുഷ്യനെ പച്ചയ്ക്ക്‌ തിന്നുന്ന രാക്ഷസരുള്ള കേരളലങ്ക.
നിസ്സഹായയായി കണ്ണൂരിലേയ്ക്ക്‌ കെട്ടും കിടയ്ക്കയുമായി നിറമിഴിയോടെ പുറപ്പെട്ടത്‌ ഇന്നും ഓര്‍മ്മയില്‍ മിഴിവാര്‍ന്ന്‌ .....
ഈ സ്ഥാപനത്തിലേയ്ക്ക്‌ ജോലിയ്ക്ക്‌ വരാന്‍ തോന്നിച്ച നിമിഷത്തെ ഒരു പതിനായിരാമത്തെ വട്ടം ശപിച്ചു.
ഈ സ്ഥാപനത്തില്‍ ജോലിയില്‍ കയറുന്നതിന്‌ മുമ്പ്‌ സര്‍ക്കാരിന്‍‌റ്റെ തന്നെ മറ്റൊരു ഡിപ്പാര്‍ട്ട്മെന്‍‌റ്റില്‍ സാമാന്യം ഭേദപ്പെട്ട ഒരു ജോലിയായിരുന്നു. കര്‍ഷകര്‍ക്കിടയില്‍ ധവളവിപ്‌ളവത്തിന്‌ ആക്കം കൂട്ടുക, ക്ഷീരസംഘങ്ങളിലും മഹിളാസമാജങ്ങളിലും മറ്റും ചര്‍ച്ചാക്‌ളാസ്സുകള്‍ സംഘടിപ്പിയ്ക്കുക,തീറ്റപ്പുല്‍കൃഷിയുടെ അനന്തസാദ്ധ്യതകളെ കുറിച്ച്‌ വാചാലയാകുക..വര്‍ഷാവര്‍ഷം മഴയ്ക്ക്‌ മുമ്പായി ഇറക്കുന്ന തീറ്റപ്പുല്ലിണ്റ്റേയും മക്കച്ചോളത്തിണ്റ്റെയും പാക്കറ്റുകള്‍ സബ്സിഡി നിരക്കില്‍ വിറ്റഴിയ്ക്കുക, അതിണ്റ്റെ പ്രചാരം കൂട്ടുന്നതിനു വേണ്ടി രാസവള സബ്സിഡി നല്‍കുക..
ജോലിയില്‍ കയറി അഞ്ച്‌ വര്‍ഷമാകുമ്പോഴേയ്ക്കും ആവര്‍ത്തന വിരസത അതിന്‍‌റ്റെ പാരമ്യത്തിലെത്തി.
ബസ്സിറങ്ങി ഒന്നും രണ്ടും കി. മീറ്റര്‍ ഉള്ളിലുള്ള ക്ഷീരസംഘങ്ങളിലേയ്ക്ക്‌ നടക്കുമ്പോള്‍ ചോദിച്ചുപോകുന്ന ഒരു ചോദ്യമുണ്ട്‌, ഇങ്ങിനെ ഒരു ജോലിയ്ക്ക്‌ വേണ്ടിയാണോ രാത്രി പകലാക്കി പഠിച്ചത്‌ ?
മുല കുടിയ്ക്കുന്ന മോനെ ഉറക്കിക്കിടത്തി പി.എസ്സി പരീക്ഷയ്ക്ക്‌ തയ്യാറെടുത്തത്‌.
ഒരു ജോലി എന്ന്‌ ചിന്തിയ്ക്കുമ്പോള്‍ എന്‍‌റ്റെ സങ്കല്‍പം മാസാമാസം ശമ്പളം എണ്ണി വാങ്ങാന്‍ കഴിയുന്ന എന്തെങ്കിലും ആയിരുന്നോ. ഈ ജോലി എനിയ്ക്ക്‌, എണ്റ്റെ മനസ്സിന്‌ എന്ത്‌ സംതൃപ്‌തിയാണ്‌ നല്‍കുന്നത്‌.. ?
ഇഷ്ടമില്ലാതിരുന്നിട്ടും യാന്ത്രികമായി ഞാന്‍ ആ ജോലി ചെയ്‌തു കൊണ്ടേയിരുന്നു.
വീടു വീടാന്തിരം കയറി ഇറങ്ങുന്ന ഒരു വില്‍പനക്കാരിയുടെ ജീവിതം ഞാന്‍ വെറുത്തു.
ഓരോ ദിവസവും മനസ്സില്‍ ഉറപ്പിച്ചു : രക്ഷപ്പെടണം. അങ്ങനെ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക്‌ ശേഷം വീണ്ടും പി.എസ്‌ സി പരീക്ഷാ ഹാളുകള്‍ എന്‍‌റ്റെ സാന്നിധ്യം അറിഞ്ഞു...............
ഈ പൊതു മേഖലാസ്ഥാപനത്തിലെ ജില്ലാ ഓഫീസര്‍ തസ്‌തികയിലേയ്ക്ക്‌ അപ്പോയിണ്റ്റ്‌മെന്‍‌റ്റ്‌ ഓര്‍ഡര്‍ വന്നപ്പോള്‍ രണ്ടാമതൊന്നു കൂടി ആലോചിയ്ക്കാന്‍ നില്‍ക്കാതെ പഴയ ജോലിയില്‍ നിന്നും വിടുതല്‍ വാങ്ങി ഇതിലേയ്ക്ക്‌ ..
ഔദ്യോഗിക പര്‍വത്തില്‍ ശാന്തിയുടെയും സമാധാനത്തിന്‍‌റ്റെയും നാളുകള്‍ അവസാനിയ്ക്കുകയായിരുന്നു എന്ന്‌ അപ്പോഴറിഞ്ഞില്ല.
പൊതു മേഖലാസ്ഥാപനത്തിലെ ജില്ലാതല ഓഫീസര്‍.
പുറമെ നിന്ന്‌ നോക്കിയാല്‍ വളരെ ഉയര്‍ന്ന തസ്‌തിക.. സ്ഥാപനത്തിന്‌ അന്നുണ്ടായിരുന്ന എട്ട്‌ ജില്ലാ ഓഫീസര്‍മാരില്‍ ഒരാള്‍.
ജില്ലാ കളക്ടറുടെ കാബിനിലോ നക്ഷത്ര ഹോട്ടലുകളിലെ ശീതീകരിച്ച കോണ്‍ഫറന്‍സ്‌ ഹാളുകളിലോ നടത്തപ്പെടുന്ന, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മാത്രം പങ്കെടുക്കുന്ന മീറ്റിങ്ങുകള്‍.
മന്ത്രിമാരും എം.എല്‍.ഏമാരുമായി നേരിട്ട്‌ ബന്ധം.
അഖിലേന്ത്യാ സര്‍വീസിലുള്ളവരാണ്‌ മാനേജിങ്ങ്‌ ഡയറക്ടര്‍മാര്‍.
മുമ്പത്തേത്‌ ഈ പകിട്ടൊന്നും ഇല്ലാത്ത ഒരു പാവം ജോലിയായിരുന്നു.
പ്രഥമവും പ്രധാനവുമായ ജോലി അധഃസ്ഥിത വിഭാഗത്തിലുള്ളവരുടെ ഉന്നമനത്തിനായി വിവിധ വായ്പകളായി ലക്ഷക്കണക്കിന്‌ രൂപ ചിലവഴിയ്ക്കുന്നതായിരുന്നു.
കര്‍ഷകര്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിനായി ഇറക്കുന്ന തീറ്റപ്പുല്ലും മക്കച്ചോളവും മിനറല്‍ മിക്സ്ചറും ആളുകളുടെ പിറകെ ചെന്ന്‌ കെട്ടി ഏല്‍പ്പിച്ചിരുന്ന സ്ഥാനത്ത്‌ ആളുകള്‍ ലോണിനു വേണ്ടി പിറകെ വരാന്‍ തുടങ്ങി.
കാല്‍നടയായി കിലോമീറ്ററുകള്‍ താണ്ടിയിരുന്ന സ്ഥാനത്ത്‌ യൂണിഫോറം ധരിച്ച ഡ്രൈവറും സ്റ്റേറ്റ്‌ ബോര്‍ഡ്‌ വച്ച കാറും............
ട്രെയിന്‍ നീണ്ട ഒരു ഞരക്കത്തോടെ മുന്നോക്കം പോയി നിന്നു.
പ്‌ളാറ്റ്ഫോറത്തിലൂടെ രണ്ട്‌ പേര്‍ ഓടുന്നത്‌ കണ്ടു. പിറകെ രണ്ട്‌ പോലീസുകാര്‍.
അടുത്തിരുന്ന സ്‌ത്രീ പറഞ്ഞു:"പോക്കറ്റടിയോ മാല പൊട്ടിക്കലോ ആകും കേസ്‌. "
അതും പറഞ്ഞ്‌ അവര്‍ തന്‍‌റ്റെ സാരിത്തലപ്പിന്‌ മുകളിലൂടെ മാറത്ത്‌ കിടന്നിരുന്ന താലിമാല എടുത്ത്‌ ഉള്ളിലേയ്ക്കിട്ടു.
ഏതാണ്‌ സ്റ്റേഷന്‍ ?
തല പുറത്തേയ്ക്കിട്ട്‌ നോക്കി.
താനൂറ്‍.
മലപ്പുറത്തുള്ളപ്പോള്‍ എത്ര തവണ കുടിശ്ശിക പിരിവുമായി വന്ന സ്ഥലമാണ്‌. റെയില്‍വേ സ്റ്റേഷന്‍‌റ്റെ മുമ്പിലുള്ള ടാക്സിപ്പേട്ടയില്‍ മിനിലോറി വായ്പ എടുത്തിരുന്ന ഒരു ഉണ്ണിയുണ്ടായിരുന്നു. രണ്ട്‌ തവണ ഉണ്ണിയുടെ ലോറി കുടിശ്ശിക വരുത്തിയതിന്‌ പിടിച്ചെടുക്കുക യുണ്ടായി.....
മലപ്പുറം..
മലപ്പുറത്താണ്‌ ആദ്യം പോസ്റ്റിങ്ങ്‌ കിട്ടിയത്‌.
അതു വരെ മലപ്പുറം എന്നാല്‍ എതോ അതി വിദൂരമായ ഒരു ഭൂഖണ്ഡമായിരുന്നു. മാപ്പിളമാരുടെ നാട്‌. ഹിന്ദുക്കളെങ്ങാന്‍ അബദ്ധത്തില്‍ അവരുടെ കസ്റ്റഡിയില്‍ പെട്ടാല്‍ മതം മാറ്റിയതു തന്നെ. പൊന്നാനിയില്‍ കൊണ്ടു പോയി തല മൊട്ടയടിച്ച്‌ മാപ്പിളയാക്കുന്നു.
പെണ്ണാണെങ്കില്‍ തട്ടമിടുവിക്കുന്നു. മാലതിയെ ജമീലയും സുഹറയും ആക്കും. അങ്ങനെ പേടിയോടെ കേട്ടിരുന്ന ഒരു സ്ഥലത്ത്‌ നാല്‌ കൊല്ലം.
വീട്ടില്‍ നിന്ന്‌ അര മണിക്കൂറ്‍ ഓഫീസിലേയ്ക്കും അര മണിക്കൂറ്‍ തിരിച്ച്‌ വീട്ടിലേയ്ക്കും വേണ്ടി വന്നത്‌ മൂന്ന്‌ മണിക്കൂറ്‍ ഓഫീസിലേയ്ക്കും നാല്‌ മണിക്കൂറ്‍ വീട്ടിലേയ്ക്കും എന്നായി.
രാവിലെ അഞ്ചേ മുക്കാലിന്‌ വീട്ടില്‍ നിന്നിറങ്ങി രാത്രി എട്ടേ മുക്കാലിന്‌ വീട്‌ തിരികെ പിടിച്ചു. എന്നും പുലര്‍ച്ചെ മൂന്നരയ്ക്ക്‌ അലാറം എന്ന ഭീകരന്‍ എന്നെ ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി. കണ്ണുകളില്‍ ഉറക്കച്ചടവും സിരകളില്‍ യാത്രാക്ഷീണവും കുടിപാര്‍പ്പായി..
എന്നാലും ഞാന്‍ സംതൃപ്‌തയായിരുന്നു.
എത്ര അലഞ്ഞാലും രാത്രി ഉറങ്ങാന്‍ നേരത്തെയ്ക്ക്‌ എന്‍‌റ്റെ മക്കളുടെ അടുത്തെത്താന്‍ കഴിയുന്നുണ്ടല്ലോ.. ആ ചിന്ത തന്നെ എല്ലാ ക്ഷീണവും അകറ്റാനുള്ള മൃതസഞ്ജീവനി ആയിരുന്നു.
ഷൊര്‍ണൂര്‍ നിലമ്പൂര്‍ ട്രെയിനിലെ ലേഡീസ്‌ കമ്പാര്‍ട്ട്മെണ്റ്റ്‌ ഉറക്കത്തിണ്റ്റെ ചെറിയ ഇടവേളകള്‍ സമ്മാനിച്ചു.
ഞാന്‍ സംതൃപ്‌തയായതില്‍ സംതൃപ്‌തരല്ലാത്ത ചിലരുണ്ടായിരുന്നു. അവര്‍ എന്നെ ഫുട്ബോള്‍ തട്ടാന്‍ തുടങ്ങി.
ഒന്നര വര്‍ഷത്തിനകം ഞാന്‍ മലപ്പുറം, കോഴിക്കോട്‌ എന്നീ ജില്ലകള്‍ക്ക്‌ പുറമെ വയനാട്‌, കോട്ടയം വീണ്ടും മലപ്പുറം എന്ന ക്രമത്തില്‍ ഞാന്‍ എടുത്തെറിയപ്പെട്ടു.
രണ്ടാമൂഴത്തില്‍ മലപ്പുറത്തെത്തി ആശ്വസിച്ചിരിയ്ക്കുമ്പോള്‍ വിചാരിയ്ക്കാത്ത നിമിഷത്തില്‍ വന്നു.. കണ്ണൂരിലേയ്ക്കുള്ള ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍.
അക്ഷരാര്‍ഥത്തില്‍ ഞെട്ടിത്തെറിച്ചു പോയി.
"വീട്ടിലാരൊക്കേണ്ട്‌".
താത്തയുടെ സംശയം തീരുന്നില്ലല്ലൊ. കണ്ടുമുട്ടിയ പെണ്ണ്‌ അതും ഏതാണ്ട്‌ തണ്റ്റെ തന്നെ പ്രായമുള്ള ഒരുത്തി ഒറ്റയ്ക്ക്‌ സഞ്ചരിയ്ക്കുന്നവള്‍ വിവാഹിതയാണോ അവിവാഹിതയാണോ എന്നറിയാനുള്ള നിരക്ഷരരുടെ ജിജ്ഞാസ മനസ്സിലാക്കാന്‍ ഒട്ടും വിഷമമുണ്ടായില്ല.
താത്തയെ സംശയത്തിണ്റ്റെ മുള്‍ മുനയില്‍ നിര്‍ത്തേണ്ടതില്ല എന്ന്‌ നിശ്ചയിച്ചു.
"ഭര്‍ത്താവും മക്കളും ഉണ്ട്‌". സംശയങ്ങള്‍ അവസാനിയ്ക്കുകയല്ല തുടരുക തന്നെയാണ്‌.
"എന്ത്‌ കുട്ട്യോളാ".
"ആങ്കുട്ട്യോള്‌"
"അപ്പോ ങ്ങള്‌ ഈടെ പോരുമ്പോ ആടെ ആരാ കെട്ട്യോനും മക്കള്‍ക്കും കഞ്ഞിണ്റ്റെ വെള്ളം അനത്തി കൊടുക്ക്‌ആ." .
താന്‍ പലപ്പോഴും സ്വയം ചോദിച്ചു പോയ ചോദ്യം.പലരും തന്നോടും ഭര്‍ത്താവിനോടും ചോദിച്ച ചോദ്യം. എങ്ങിനെ കഴിച്ചു കൂട്ടി?ആറേഴു വര്‍ഷം ..
ജീവിതമെന്നാല്‍ അന്തമില്ലാത്ത അലച്ചിലും യാത്രകളും ആണെന്ന്‌ തോന്നിയ വര്‍ഷങ്ങള്‍. രണ്ടു കൂട്ടരുടേയും വീട്ടുകാര്‍ കുറ്റപ്പെടുത്താനല്ലാതെ ഒരു നല്ല വാക്ക്‌ പറയാന്‍ ഉണ്ടായില്ല.
കൊമ്പത്തെ ജോലിയ്ക്ക്‌ പോയിട്ടല്ലേ, അനുഭവിച്ചോ..
പുലര്‍ച്ചെ തൃശ്ശൂര്‍ റയില്‍വേ സ്റ്റേഷനിലെത്തുന്ന തിരുവനന്തപുരം കണ്ണൂര്‍‍ എക്സ്പ്രസ്സ്‌. വൈകീട്ട്‌ കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക്‌ പുറപ്പെടുന്ന അതേ ട്രയിന്‍. അതിലെ ലേഡീസ്‌ കമ്പാര്‍ട്ട്മെണ്റ്റുകള്‍ എന്‍‌റ്റെ ജീവിതത്തിണ്റ്റെ അവിഭാജ്യ ഘടകമായി.
ശനിയാഴ്ച രാത്രികളില്‍ തൃശ്ശൂര്‍‍ റെയില്‍വേ സ്റ്റേഷനില്‍ പതിനൊന്നുമണിയ്ക്കു ശേഷം എത്തിയേക്കാവുന്ന യാത്രക്കാരിയേയും പ്രതീക്ഷിച്ചുള്ള നില്‍പ്‌... തിങ്കളാഴ്ച്ച പുലര്‍ച്ചെ 2.30 ന്‌ അതേ യാത്രക്കാരിയെ തിരിച്ചയയ്ക്കുന്നതിനു വേണ്ടിയുള്ള വരവ്‌.
പരിചയമുള്ള സ്റ്റേഷന്‍ മാസ്റ്റര്‍ ഭര്‍ത്താവിനെ നോക്കുന്ന നോട്ടത്തില്‍ അയ്യോ പാവം..
ശനിയാഴ്ച രാത്രി പന്ത്രണ്ടിനു ശേഷം പുലര്‍ച്ചെ അഞ്ചു മണി വരെ ഹ്രസ്വമായ ഉറക്കം. പുലര്‍ച്ചെ അഞ്ചരയ്ക്ക്‌ ഓണാക്കപ്പെടുന്ന റോബോട്ട്‌ അവിരാമം അനുസ്യൂതം കറങ്ങി കൊണ്ടിരിയ്ക്കുന്നു, പറമ്പിലും പുരയിലുമായി.. അന്നൊക്കെ ഞായറാഴ്ചകളിലെ പകല്‍ അവസാനിയ്ക്കുക സൂര്യന്‍ അസ്‌തമിയ്ക്കുമ്പോഴല്ല മറിച്ച്‌ കഴിഞ്ഞ ഒരാഴ്ച്ചത്തെയും വരുന്ന ഒരാഴ്ച്ചത്തേയ്ക്കുമുള്ള എന്‍‌റ്റെ ജോലികള്‍ കഴിയുമ്പോഴാണ്‌. ആറ്‌ ദിവസത്തേയ്ക്കുള്ള തോരനും ചാറ്‌ കറിയും എടുക്കേണ്ട ദിവസങ്ങളിലെ തീയതി എഴുതി ആറ്‌ ജോഡി പാത്രങ്ങളിലായി ഫ്രീസറിനകത്ത്‌ സ്ഥലം പിടിയ്ക്കുന്നു.
അക്കാലങ്ങളില്‍ ഞാന്‍ ഒരു ഭാര്യയും അമ്മയും എന്നതിനേക്കാള്‍ ഒരു വീട്ടുവേലക്കാരി മാത്രമായിരുന്നു എന്നു പറയുകയാവും ശരി.
വരവിനും തിരിച്ചുപോക്കിനും ഇടയിലുള്ള ചുരുങ്ങിയ മണിക്കൂറുകള്‍ക്കിടയില്‍ എങ്ങിനെ ഇതെല്ലാം എന്‍‌റ്റെ ഈ രണ്ട്‌ കൈ കൊണ്ട്‌ ചെയ്‌തു തീര്‍ക്കും? ഈ ഒരു ചോദ്യമാണ്‌ എന്‍‌റ്റെ ഉള്ളില്‍ മുഴങ്ങി കൊണ്ടിരിയ്ക്കുക.
ക്രൂരമായ മുഖത്തോടെ കണ്ണൂറ്‍ എന്നെ എതിരേറ്റു.
ജീവനക്കാര്‍ പുഞ്ചിരി വറ്റിയ മുത്തോടെ എനിയ്ക്ക്‌ സ്വാഗതമോതി.സൌഹൃദഭാവത്തില്‍ ഒന്നു ചിരിയ്ക്കാന്‍ പോലും ആര്‍ക്കും അറിയില്ലായിരുന്നു. ഫയല്‍ നോക്കി കൊണ്ടിരിയ്ക്കവെ യാദൃശ്ചികമായി മുഖമുയര്‍ത്തിയാല്‍ പലപ്പോഴും കാണുക വേഗത്തില്‍ സ്വന്തം ഫയലുകളിലേയ്ക്ക്‌ മുഖം താഴ്ത്തുന്ന ഏതെങ്കിലും ജീവനക്കാരനെ ആണ്‌.അവര്‍ എപ്പോഴും എന്നെ സംശയത്തോടെ മാത്രം വീക്ഷിച്ചു.ഞാന്‍ ജീവനക്കാരുമായി ശണ്ഠയുണ്ടാക്കുന്ന ഒരു ഓഫീസറാണെന്ന പ്രചരണവും എനിയ്ക്കെതിരെ പ്രവര്‍ത്തിച്ചിരുന്ന ലോബി നടത്തിയിരുന്നു.അതുകൊണ്ട്‌ എവിടെ ചെല്ലുമ്പോഴും ആദ്യം ജീവനക്കാര്‍ എന്നോട്‌ ശത്രുത കാണിച്ചു.എന്നോട്‌ കൂടുതല്‍ അടുക്കു ന്തോറും ആ ശത്രുത മാറുകയും ചെയ്‌തു.
കണ്ണൂരിലും സ്ഥിതി വ്യതസ്ഥമായിരുന്നില്ല.എന്നാല്‍ ആരംഭം മുതല്‍ എന്നോട്‌ എന്നും മിത്രഭാവത്തില്‍ വര്‍ത്തിച്ചത്‌ ഇന്ദിരയാണ്‌. ഇന്ദിര വികലാംഗയായിരുന്നു, അവിവാഹിതയും. സാമാന്യം പൊക്കമുള്ള അവര്‍ നീളം കൂടിയ തണ്റ്റെ വലതുകാല്‍ വലിച്ചു വച്ച്‌ ആ ഓഫീസിലെങ്ങും നിശ്ശബ്ദയായി നടന്നു. രാവിലെ നേര്‍ത്തെ ഓഫീസില്‍ വരുന്ന അവര്‍ തണ്റ്റെ കയ്യില്‍ എപ്പോഴും ഒരു മുല്ലപ്പൂമലയുടെ തുണ്ട്‌ കരുതി, എന്‍‌റ്റെ മുടിയില്‍ തിരുകാന്‍. ഉച്ചയ്ക്ക്‌ മണമോ രുചിയോ ഇല്ലാത്ത എന്‍‌റ്റെ ഹോസ്റ്റല്‍ ഭക്ഷണത്തിന്‌ രുചിയും മണവും നല്‍കി എനിയ്ക്കായി സ്പെഷല്‍ കറികള്‍ കൊണ്ടു വന്നു. ഇന്ദിരയുടെ ഒറ്റപ്പെടലിലേയ്ക്ക്‌ കയറിച്ചെന്ന ആദ്യത്തെ സ്‌ത്രീ ആയിരുന്നുവോ ഞാന്‍? അറിയില്ല. പക്ഷെ ഒന്നെനിയ്ക്ക്‌ തീര്‍ച്ചയാണ്‌. പില്‍ക്കാലത്ത്‌ പലരും എന്നോട്‌ അടുപ്പം കാണിച്ചിട്ടുണ്ട്‌. എന്നിലെ ഓഫീസറോട്‌. ഇന്ദിര എന്നോട്‌ കാണിച്ച അടുപ്പം ഒരു കൂടപ്പിറപ്പിനോടുള്ളതായിരുന്നു.
ഒരു പറ്റം സ്‌ത്രീകള്‍ മീന്‍കുട്ടകളുമായി കയറി വന്നു.
ഏതാണ്‌ സ്റ്റേഷന്‍..
മാഹി.. മയ്യഴി. മുകുന്ദന്‍‌റ്റെ മയ്യഴി.
ആദ്യമായി മയ്യഴി എന്ന ബോര്‍ഡ്‌ വായിച്ചപ്പോള്‍ കോരിത്തരിച്ചുപോയത്‌ ഓര്‍ത്തപ്പോള്‍ ചിരി പൊട്ടി. ഈ നാല്‍പതാം വയസ്സിലും എണ്റ്റെ അകം ഒരു പതിനേഴുകാരിയുടേതാണ്‌ എന്ന്‌ ഒരിയ്ക്കല്‍ കൂടി തിരിച്ചറിഞ്ഞു.
ഇപ്പോള്‍ മയ്യഴിപ്പുഴയുടെ മുകളില്‍ കൂടിയാണ്‌ വണ്ടി പൊയ്ക്കൊണ്ടിരിയ്ക്കുന്നത്‌. ദൂരെ തല തല്ലി ച്ചിരിയ്ക്കുന്ന വെള്ളിത്തിരമാലകള്‍. നോക്കി, എങ്ങാനും കാണാനുണ്ടോ വെള്ളിയാങ്കല്ല്‌.. ?ദാസണ്റ്റെയും ചന്ദ്രിയുടെയും ആത്മാവുകളെ ആവാഹിയ്ക്കുന്ന രണ്ടു ശലഭങ്ങളെ..കാണാ നുണ്ടോ അല്‍ഫോന്‍സച്ചനെ, മഗ്ഗി മദാമ്മയെ, കുറമ്പിയമ്മയെ, ഗസ്‌തോനെ, ലീലേച്ചിയെ, ..ദാസണ്റ്റെയും ചന്ദ്രിയുടെയും പിന്‍ഗാമികളെ.
തീരത്ത്‌ കയറ്റിവച്ചിരിയ്ക്കുന്ന അസം്യം ചങ്ങാടങ്ങള്‍. ബോട്ടുകള്‍..അനുഭവിച്ചു കൊണ്ടിരി യ്ക്കുന്ന സമയത്ത്‌ ബുദ്ധിമുട്ടും കഷ്ടപ്പാടുകളും ആയിരുന്ന സംഭവങ്ങള്‍ തന്നെ പില്‍ക്കാലത്ത്‌ മധുരമായ നൊമ്പരം ഉണര്‍ത്തുന്ന സ്മരണകള്‍ ആകുന്ന വൈചിത്ര്യം ഒരിയ്ക്കല്‍ കൂടി ഞാന്‍ അറിയുന്നു.
തുറന്ന ജനാലകള്‍ക്കപ്പുറം വഴിയോരക്കാഴ്ച്ചകളുടെ വൈവിദ്ധ്യം. പുഴകളും തോടുകളും കായലുകളും .. ഇടയ്ക്ക്‌ അടുത്തും അകലെയുമായി സാഗര ഗരിമ.. ഉച്ചവെയിലില്‍ രത്നക്കല്ലുകള്‍ പോലെ തിളങ്ങുന്ന അലച്ചാര്‍ത്തുകള്‍..
വണ്ടി ഇപ്പോള്‍ തലശ്ശേരിയില്‍ കൂടിയാണ്‌ പൊയ്ക്കൊണ്ടിരിയ്ക്കുന്നത്‌. തലശ്ശേരി..
തലച്ചേരി.. പഴശ്ശിരാജാവിണ്റ്റെ തലച്ചേരി..
ഒരുപാട്‌ തലകളീ മണ്ണില്‍ ഉരുണ്ടു. ഇന്നും ഉരുണ്ടു കൊണ്ടിരിയ്ക്കുന്നു.
നാല്‌ വര്‍ഷം ഈ സ്ഥലത്തിന്‌ ഇത്രയും മാറ്റം വരുത്തിയോ?
അന്ന്‌ തുറസ്സായി കിടന്നിരുന്ന സ്‌'ഥലങ്ങളിലെല്ലാം വികസനത്തിണ്റ്റെ കോണ്‍ക്രീറ്റ്‌ കാടുകള്‍ നിറഞ്ഞിരിയ്ക്കുന്നു. മാറ്റമില്ലാത്തത്‌ കണ്ടല്‍ക്കാടുകളുടെ ഹരിതാഭയ്ക്ക്‌ മാത്രം. ആവോ, പറയാന്‍ പറ്റില്ല ഇനി ഒരു തവണ വരുമ്പോള്‍ ഇവയും വെട്ടി നികത്തി കോണ്‍ക്രീറ്റ്‌ കാടുകള്‍ നിറച്ചിട്ടുണ്ടാകുമോ എന്ന്‌ പരിസ്ഥിതി എന്നു പറഞ്ഞ്‌ ബഹളം കൂട്ടാന്‍ ചില വട്ടന്‍മാരും വട്ടത്തികളും ഇല്ലായിരു ന്നെങ്കില്‍ എന്നോ ഈ കൊച്ചു കേരളം ഒരു തരിശുഭൂമി ആയിക്കഴിഞ്ഞു. ഇപ്പോള്‍ കടലിനും ഈ വണ്ടിയ്ക്കും ഇടയില്‍ ഏതാനും കൊച്ചു വീടുകളുടെയും ഒരു റോഡിണ്റ്റെയും ഒരു ഇട മാത്രം. ആര്‍ത്തിയോടെ നോക്കി ഇരുന്നു.
കടല്‍... എത്ര കണ്ടാലും മതി വരാത്ത ഒരു പ്രതിഭാസം. കന്യാകുമാരിയില്‍ എത്ര പോയാലും മതി വരാത്തതിണ്റ്റെ കാരണവും മറ്റൊന്നല്ല.
വീണ്ടും ചേതന തളാപ്പിലേയ്ക്ക്‌ മടങ്ങിയെത്തി...
തളാപ്പ്‌.. തളാപ്പിലെ സുന്ദരേശ്വര ക്ഷേത്രം.
ശ്രീ നാരായണ ഗുരുവിനാല്‍ പ്രതിഷ്ഠ നടത്തപ്പെട്ട ശിവ ക്ഷേത്രങ്ങളില്‍ ഒന്ന്‌. രാവിലത്തെ വെയിലില്‍ വെട്ടിത്തിളങ്ങുന്ന ശ്രീകോവില്‍. ഗാംഭീര്യം സ്ഫുരിയ്ക്കുന്ന പരിസരങ്ങള്‍. മണല്‍ വിരിച്ച മുറ്റം. പടര്‍ന്നു പന്തലിച്ച കൂറ്റന്‍ അശോകമരം. മുറ്റത്തിണ്റ്റെ ഇറക്കില്‍ വിശാലമായ മൈതാനം. മൈതാനത്തിനും ക്ഷേത്രത്തിനും ഇടയിലായി വലിയ അമ്പല ക്കുളം. കുളത്തില്‍ ഏതു സമയത്തും ആളുകള്‍ കുളിയ്ക്കുന്നുണ്ടായിരിയ്ക്കും. തെങ്ങിന്‌ ചുവട്ടില്‍ കുറ്റിയില്‍ തളച്ചിരിയ്ക്കുന്ന ഗജവീരന്‍. അമ്പലത്തോട്‌ ചേര്‍ന്ന്‌ എസ്‌.എന്‍ .ഡി.പി ക്കാര്‍ നടത്തുന്ന വര്‍ക്കിങ്ങ്‌ വിമന്‍സ്‌ ഹോസ്റ്റല്‍.
ഈ കോര്‍പ്പറേഷനില്‍ ജോയിന്‍ ചെയ്‌തതില്‍ പിന്നെ പേരിനു പോലും ഒരു കൂട്ടുകാരിയെ ലഭിച്ചിട്ടില്ലാതിരുന്ന എനിയ്ക്ക്‌ ഹോസ്‌'റ്റലില്‍ മനസ്സിനോട്‌ അടുത്തു നില്‍ക്കാന്‍ പാകത്തിന്‌ ഏതാനും കൂട്ടുകാരികളെ കിട്ടി.
ഇന്നു കിട്ടും നാളെ കിട്ടും നാടായ തൃശ്ശൂരിലേയ്ക്ക്‌ ട്രാന്‍സ്ഫര്‍ എന്ന പ്രതീക്ഷയില്‍ പന്ത്രണ്ട്‌ വര്‍ഷം കഴിഞ്ഞു പോയത്‌ അറിഞ്ഞില്ല എന്നു പറയുന്ന പ്രോവിഡണ്റ്റ്‌ ഫണ്ട്‌ ഓഫീസിലെ ബാലാമണി. തൃശ്ശൂരില്‍ കേന്ദ്രീയ വിദ്യാലയത്തിലെ അദ്ധ്യാപകനായ രാജേട്ടനും മക്കളായ നീജു, ശ്രീക്കുട്ടി എന്നിവരും എന്നാണ്‌ താന്‍ പഠിപ്പിയ്ക്കുന്ന കണ്ണൂരിലെ കേന്ദ്രീയ വിദ്യാലയ ത്തിലേയ്ക്ക്‌ ട്രാന്‍സ്ഫര്‍ വാങ്ങി വരിക എന്ന്‌ അക്ഷമയോടെ കാത്തിരിയ്ക്കുന്ന ഗീത. അവിടെത്തന്നെ പഠിപ്പിയ്ക്കുന്ന, മുപ്പതുകളുടെ ഒടുവിലത്തെ പടിയിലെത്തിയിട്ടും അവിവാഹിതകളായി തന്നെ കഴിയുന്ന ഹേമലതയും രാജിയും. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും ജോലിയും അവരെ സംബന്ധിച്ചിടത്തോളം ഒരു ശാപമായി മാറുകയായിരുന്നു. റിട്ടയര്‍മെന്‍‌റ്റിന്‌ മുന്നോടിയായി ഒടുവിലത്തെ പ്രൊമോഷന്‍ കിട്ടി വന്ന ഹെല്‍ത്ത്‌ ഡിപ്പാര്‍ട്ട്മെണ്റ്റില്‍ അഡ്മിനിസ്ട്രേറ്റീവ്‌ ഓഫീസറായ ലീലാവതിയമ്മ..
ഒരു ദിവസം ഓഫീസ്‌ കഴിഞ്ഞു വരുമ്പോഴാണ്‌ റൂമില്‍ പുതിയ അംഗത്തെ കണ്ടത്‌. ആദ്യ ദര്‍ശനത്തില്‍ ഭയങ്കര ഗൌരവക്കാരിയാണെന്നാണ്‌ തോന്നിയത്‌. അളന്ന്‌ തൂക്കിയായിരുന്നു സംസാരം. ചോദിച്ചതിനു മാത്രം മറുപടി, അതും ഉവ്വ്‌, ഇല്ല എന്നുമാത്രം.ആദ്യമായിട്ടായിരുന്നു ജോലിയില്‍ സ്ഥലം മാറ്റം. അതിണ്റ്റെ വിഷമമായിരുന്നു കക്ഷിയ്ക്ക്‌. ഒരു ദിവസം ഉറക്കത്തില്‍ ഒരു തേങ്ങല്‍ കേട്ടു. ലയിറ്റിട്ട്‌ നോക്കിയപ്പോള്‍ ആള്‍ കമിഴ്ന്നു കിടക്കുന്നു. പുറം ഉയരുകയും താഴുകയും ചെയ്യുന്നു. ചെന്ന്‌ പുറത്ത്‌ കൈ വച്ചു.. അങ്ങിനെ മഞ്ഞുരുകി....
കൂടുതല്‍ അടുത്തപ്പോഴാണ്‌ ഭയങ്കര തമാശക്കാരിയാണ്‌ ആള്‍ എന്ന്‌ മനസ്സിലായത്‌. ഹോസ്റ്റലില്‍ വളരെ നേരത്തെ അത്താഴം കഴിയും. ഏഴേമുക്കാലാകുമ്പോഴേയ്ക്കും എല്ലാവരുടെയും ഊണ്‌ കഴിയും. ഉറങ്ങാന്‍ പിന്നെയും കിട ക്കുന്നു മണിക്കൂറുകള്‍. രണ്ടാം നിലയിലെ അഴിയടിച്ച വരാന്തയില്‍ വട്ടമിട്ടിരുന്ന്‌ വാചകമടി യ്ക്കലായിരുന്നു സമയം കൊല്ലാന്‍ ഏക മാര്‍ഗം.. ഒരു പാട്ടെങ്കിലും മൂളാത്തവര്‍ സഭയില്‍ഉണ്ടായിരുന്നില്ല എന്നു തന്നെ പറയാം.
ലീലേച്ചി മനോഹരമായി പാട്ട്‌ പാടുമായിരുന്നു. മൂന്നു പേരക്കുട്ടികളുടെ അമ്മൂമ്മയായ സ്‌ത്രീയാണോ ഈ പാട്ട്‌ പാടുന്നത്‌ എന്ന്‌ സംശയം തോന്നുമായിരുന്നു.
വിദൂര ദേശങ്ങളിലെ വ്യത്യസ്‌ത കുടുംബങ്ങളിലെ ഗൌരവക്കാരായ സ്‌ത്രീകള്‍ എസ്‌.എന്‍ ഹോസ്റ്റലിലെ അഴിയടിച്ച വരാന്തയില്‍ എന്നോ കഴിഞ്ഞു പോയ തങ്ങളുടെ കൌമാരയൌവനങ്ങള്‍ പുന:സൃഷ്ടിയ്ക്കുകയായിരുന്നു. ഒരു ഉദ്യോഗസ്ഥവീട്ടമ്മയെ സംബന്ധിച്ചിടത്തോളം ഹ്രസ്വമായ കാലഘട്ടത്തിലേയ്ക്കുള്ള സ്ഥലം മാറ്റങ്ങള്‍ ഒരു മൃതസഞ്ജീവനിയുടെ ഫലം ചെയ്യും. ഞാന്‍ കണ്ടു പിടിച്ചു..
സ്‌ത്രീ..
അവള്‍ ഇന്ന ഇടത്ത്‌ ഇന്നാരുടെ ഭാര്യയാണ്‌.. അമ്മയാണ്‌. ഇന്ന ഓഫീസിലെ ഇന്ന തസ്‌തി കയില്‍ ജോലി ചെയ്യുന്ന ഇന്നാരാണ്‌. മറ്റാരൊക്കെയോ ആകേണ്ടി വരുന്ന അവള്‍ ഒരിയ്‌ ക്കല്‍ പോലും അവള്‍ മാത്രം ആകുന്നില്ല. വിവാഹിതയാകുന്നതോടെ അവളുടെ ജീവിത ത്തില്‍ നിന്നും നിലാവും ആകാശവും നക്ഷത്രങ്ങളും അപ്രത്യക്ഷമാകുന്നു. അടുക്കളപ്പ ണികളും കുട്ടികളെ നോക്കലും ഓഫീസ്‌ ജോലിയും കൂടി അവളെ മുഴുവനായി വരിഞ്ഞു മുറുക്കുന്നു. ഹോസ്റ്റല്‍ ജീവിതം അവള്‍ക്ക്‌ അവളെ തിരികെ നല്‍കുന്നു. അവിടത്തെ അസം്യം സ്‌ത്രീകളില്‍ ഒരുവള്‍ മാത്രമാകുന്നു അവള്‍. സകല കെട്ടുപാടുകളില്‍ നിന്നും തത്കാലം അവള്‍ മുക്തയാകുന്നു.
വിവാഹത്തോടെ എണ്റ്റെ ജീവിതത്തില്‍ നിന്നും സാ..വ..കാ..ശം എന്ന വാക്കു തന്നെ എന്നെന്നേയ്ക്കുമായി പടി ഇറങ്ങിപ്പോയി.ഇപ്പോള്‍ വിചാരിയ്ക്കാതെ കിട്ടിയ സമയധാരാളിത്തം എന്നെ അത്യധികം ആഹ്‌ളാദിപ്പിച്ചു. പ്രഭാതങ്ങളില്‍ ഞാന്‍ സമയമെടുത്ത്‌ കുളിച്ചു. അലസമായി മുടി വേറെടുത്ത്‌ വരാന്തയില്‍ നില്‍ക്കും. ആരെങ്കിലും കണ്ടാലോ എന്ന പേടി വേണ്ട. അഥവാ കണ്ടാലും എന്നെപ്പോലെ തന്നെയുള്ള സ്‌ത്രീകള്‍ മാത്രം.
രാത്രികാലങ്ങളില്‍ ഹോസ്റ്റല്‍ വരാന്തയില്‍ നിലാവാട പുതച്ച്‌ കിടക്കുന്ന മൈതാനവും അമ്പലമുറ്റവും ഉയര്‍ന്നു കാണുന്ന കൊടിമരവും നോക്കി അങ്ങനെ ധൃതിയില്ലാതെ നില്‍ ക്കവേ ഞാന്‍ അതാണ്‌ ഓര്‍ക്കുക..ആ രാത്രികളില്‍ ഞാന്‍ എണ്റ്റെ വിദൂര കൌമാര യൌവന കാലങ്ങള്‍ ഓര്‍മ്മിച്ചു പോകുന്നു.വൈദ്യുതി പോലും എത്തിയിട്ടില്ലാത്ത ഒരു പുഴയോരഗ്രാമം മുത്തശ്ശന്‍, മുത്തശ്ശി ഇളയമ്മ..
അച്ഛനും അമ്മയും അങ്ങ്‌ ദൂരെ ബോംബേ എന്ന മഹാനഗരത്തില്‍ ആയിരുന്നു. പ്രായ മായ പെണ്‍കുട്ടികള്‍ വളരേണ്ട സ്ഥലമല്ല ബോംബെ.. തന്നെ ഗ്രാമത്തില്‍ നിര്‍ത്തിയതിനുള്ള വിശദീകരണമായിരുന്നു അത്‌. അച്ഛനമ്മമാരോടുള്ള അമര്‍ഷം എന്നും ഉള്ളില്‍ അടച്ചു വച്ചു.
പിന്നെ സ്വപ്നം കാണാന്‍ തുടങ്ങി.. സ്വപ്നങ്ങള്‍ക്ക്‌ നിശ്ചിതരൂപം കൈവന്നു. ഒടുവില്‍ ഒരു ദിവസം ഇന്നതാണ്‌ എനിയ്ക്ക്‌ നഷ്ടപ്പെട്ടത്‌ എന്ന്‌ ഓര്‍ത്തു വയ്ക്കാനായി ഞാന്‍ സ്വപ്നം കണ്ടു.
ഹോസ്റ്റലിന്‌റ്റെ അഴിയടിച്ച വരാന്തയ്ക്കിപ്പുറം പുറമെ നിഴലും നിലാവും ഒളിച്ചു കളിയ്ക്കു ന്നതും നോക്കി നില്‍ക്കാന്‍ മണിക്കൂറുകള്‍ എനിയ്ക്ക്‌ പതിച്ചു കിട്ടിയപ്പോള്‍ നഷ്ടങ്ങളെല്ലാം നേട്ടങ്ങളായി...
ഗൃഹാതുരത്വം എനിയ്ക്കെന്തെല്ലാമോ സമൃദ്ധിയോടെ തിരികെ നല്‍കി.
നന്ദി.. എനിയ്ക്ക്‌ നഷ്ടപ്പെട്ട ഓര്‍‌മ്മ‍കളെ തിരിച്ചു നല്‍കിയ എസ്‌.എന്‍ ഹോസ്റ്റലിന്‌..
അവിടത്തെ തങ്കം മേട്രണ്‍ അരുമയായി വളര്‍ത്തുന്ന സ്നേഹപ്പക്ഷികള്‍ക്ക്‌...
നാനാ ജാതി പൂക്കള്‍ കാന്തിയും സൌരഭ്യവും ചൊരിഞ്ഞ പൂന്തോട്ടത്തിന്‌..
റെയില്‍വേയുടെ കോമ്പൌണ്ട്‌ വാളിനപ്പുറം ആളെ കുത്തി നിറച്ച ഒരു ബസ്സ്‌ പോകുന്നു. പ്ളാറ്റ്ഫോമില്‍ നിന്ന്‌ പച്ചക്കൊടി വീശൂന്ന സ്റ്റേഷന്‍ മാസ്റ്റര്‍.
ഏതാണ്‌ സ്റ്റേഷന്‍?കണ്ണൂര്‌ തെക്ക്‌.
ഇനി നിമിഷങ്ങളേ വേണ്ടൂ എനിയ്ക്കിറങ്ങേണ്ട സ്റ്റേഷനിലെത്താന്‍.
"കണ്ണൂരായി, ങ്ങക്ക്‌ സാധനങ്ങളൊന്നൂല്യേ എറക്കാനക്കൊണ്ട്‌. "
താത്ത തണ്റ്റെ ബാഗും സാധനങ്ങളും മുകളില്‍ നിന്നിറക്കി കൊണ്ട്‌ ചോദിച്ചു. നഗരത്തിരക്കിനെ ചുവട്ടിലാക്കി കൊണ്ട്‌ വണ്ടി ഫ്ളൈ ഓവറിലൂടെ സ്റ്റേഷനിലേയ്ക്ക്‌ പ്രവേശിച്ചു.
ഇടതുവശത്തായി കൂറ്റന്‍ ഇന്ധന ടാങ്കുകള്‍.. റെയില്‍വേ മുത്തപ്പന്‍ ക്ഷേത്രം.
ഓര്‍മകളുടെ കുത്തൊഴുക്ക്‌ എണ്റ്റെ കണ്ണുകള്‍ നിറഞ്ഞിരിയ്ക്കുന്നതായി ഞാന്‍ മനസ്സിലാക്കി. ആത്മസുഹൃത്തിനെ ഏറെ കാലമായി കാണാന്‍ കണ്ണില്‍ എണ്ണയുമൊഴിച്ചിരിയ്ക്കുന്ന ബാല്യകാലമിത്രത്തെ പ്പോലെ കണ്ണൂറ്‍ സ്റ്റേഷന്‍ എന്നെ വരവേറ്റു..
രണ്ടു കൈയും നീട്ടി ... ...

9 comments:

Kaithamullu said...

നല്ലൊരു എഴുത്തുകാരിയെ കണ്ടു എന്ന സംതൃപ്തി വായിച്ച് കഴിഞ്ഞപ്പോള്‍.
എഴുതു, ധാരാളമായി.

സംഭവങ്ങളുടെ വിവരണത്തിനു അത്യാവശ്യമെന്ന് തോന്നാത്ത കഥാപാത്രങ്ങളെ ഒഴിവാക്കി ഒന്ന് വെട്ടിയൊതിക്കിയാല്‍ കുറച്ച് കൂടെ ഹൃദ്യമായിരിക്കുമെന്ന് തോന്നി.
(വിമര്‍ശനമല്ല, ഒരുപദേശമെന്ന മട്ടിലെടുക്കുമല്ലോ?)
-ആശംസകള്‍!

മൂര്‍ത്തി said...

എഴുത്ത് നല്ലതാണ്.

നീളം കൂടുതലുണ്ടോ എന്നൊരു സംശയം എനിക്കും ഉണ്ടായി. ഫോര്‍മാറ്റിങ്ങിലും ഇത്തിരി ശ്രദ്ധിച്ചാല്‍ വായിക്കാന്‍ സുഖമുണ്ടായിരുന്നു.

കണ്ണൂര്‍ എന്ന തലക്കെട്ട്. കണ്ണൂരിനെക്കുറിച്ചുള്ള ചില പരാമര്‍ശങ്ങളും ഇതിലുണ്ട്. അവ തെറ്റോ ശരിയോ എന്നു പിന്നീട് മനസ്സിലാക്കുന്നതല്ല ഈ പോസ്റ്റിന്റെ വിഷയം എങ്കില്‍ ആ പരാ‍മര്‍ശങ്ങള്‍ ഒഴിവാക്കുന്നതല്ലേ ശരി? കാരണം ആ വരികള്‍ ഇല്ലെങ്കിലും പ്രത്യേകിച്ച് ഒരു മാറ്റവും ഇതിലെ വിഷയത്തിനു സംഭവിക്കുന്നില്ല. ഒരു ഭീകരനഗരമായി കണ്ണൂരിനെ വിശേഷിപ്പിക്കുന്നത് മാധ്യമങ്ങളുടെ സെന്‍സേഷണലിസത്തിന്റെ ഭാഗം കൂടിയാണ്. മലപ്പുറത്തെക്കുറിച്ചുള്ള പരാമര്‍ശത്തിനും ഇത് ബാധകമാണ്. വായിച്ചപ്പോള്‍ odd ആയി തോന്നിയത് കൊണ്ട് പറഞ്ഞെന്നെയുള്ളൂ.

qw_er_ty

Harold said...

നന്നായി എഴുതിയിരിക്കുന്നു.
അഭിനന്ദനങ്ങള്‍
ഹോസ്റ്റല്‍ ജീവിതം ഒരു പാടു വേദനകളും ഒരുപാടു വിശേഷപ്പെട്ട നിമിഷങ്ങളും സമ്മാനിക്കുന്നു ...നല്ല നിരീക്ഷണം..പിന്നെ ഇത്തിരി നീണ്ടു പോയോ എന്നു സംശയം..ഒരു പക്ഷെ അനന്തമായ ട്രെയിന്‍ യാത്രപോലെ ....ഒരു ബോധധാരാ പ്രവാഹം ? വേണ്ടതും വേണ്ടാത്തതും കൂടിക്കുഴഞ്ഞ് ..അല്ലെങ്കില്‍കുഴച്ച് ...
പരീക്ഷണമാണോ?
പിന്നെ മൂര്‍ത്തി പറഞ്ഞതിനോട് യോജിക്കുന്നു
എന്നെ സംബന്ധിച്ചിടത്തോളം തൃശൂരിനു വടക്കോട്ട് പോകുന്തോറും മനുഷ്യത്വം കൂടി വരുന്നതായാണാനുഭവം..തന്‍‌കാര്യം നോക്കികളല്ലാത്ത നിസ്വാര്‍ത്ഥരായ മനുഷ്യര്‍..അപവാദങ്ങളില്ലെന്നല്ല.
ഞാനൊരു വേണാടനാണേ..

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എഴുത്തിന്റെ ശൈലി നന്നായി..
ഒരല്പം അധിക്രമിച്ചൊ ആവൊ..
എയ്യ് സാരല്യാ.. കൊള്ളാം.

asdfasdf asfdasdf said...

എഴുത്തു നന്നായി. പക്ഷേ പലയിടത്തും ചിതറിപ്പോകുന്ന അനുഭവം. വലിയൊരു കാന്വാസ് ചുരുക്കിയെഴുതുകയെന്നത് വളരെ ശ്രമകരമാണ്. അവിടെ ഈ കഥ വിജയിച്ചില്ലെന്ന് പറയേണ്ടി വരും.
വിമര്‍ശനമായിട്ടുതന്നെ എടുക്കാം. ഇനിയും എഴുതൂ.
(ഓടോ : ചേച്ചിയുടെ മകനാണ് ഈ ലിങ്ക് തന്നത്.)

ശുഭ....... said...

കൈതമുള്ള്>>താങ്കളുടെ വിലയേറിയ നിര്‍ദേശത്തിന്‌ നന്ദി. സ്ഥൂലത ഒഴിവാക്കാന്‍ ശ്രമിയ്ക്കുന്നതാണ്‌.

മിന്നാമിനുങ്ങിന്‌:വളരെ നന്ദി. ഇനിയും താങ്കളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിയ്ക്കുന്നു.

മൂര്‍ത്തി..താങ്കളുടെ വിലയേറിയ നിര്‍ദേശത്തിന്‌ നന്ദി. ഫോര്‍മാറ്റിങ്ങില്‍ ശ്രദ്ധിയ്ക്കാം. സമയക്കുറവ്‌' ഒരു പ്രശ്നമാണ്‌.

ഹാരോള്‍ഡ്‌.. ഞാനും കേട്ടിട്ടുണ്ട്‌ വടക്കര്‍ നല്ലതാണ്‌ എന്ന്‌. തെക്കര്‍ മറിച്ചാണെന്നും. പക്ഷെ ഓഫീസര്‍ എന്ന നിലയില്‍ കോട്ടയത്തും കണ്ണൂരും എനിയ്ക്ക്‌ മറിച്ചാണ്‌ അനുഭവം. കണ്ണൂരില്‍ ജനം പെട്ടെന്ന്‌ പ്രതികരിയ്ക്കുന്നു. കോട്ടയത്ത്‌ ആലോചിച്ചും..കണ്ണൂര്‍ക്കാര്‍ ശുദ്ധരായതു കൊണ്ടാകാം.. കഥ കൂടുതല്‍ ബ്രീഫാക്കാന്‍ ശ്രമിയ്ക്കാം.വായിച്ച്‌ അബിപ്രായം പറഞ്ഞതിന്‌ വളരെ നന്ദി.

കുട്ടന്‍ മേനോന്‍.. എഴുത്തില്‍ അഭിനന്ദനങ്ങളേക്കാള്‍ വിമര്‍ശനങ്ങളെ കൂടുതല്‍ ഇഷ്ടപ്പെടുന്നു. നല്ല കഥകള്‍ എഴുതണം എന്നാണ്‌ ആഗ്രഹം. താങ്കളുടെ വിലയേറിയ നിര്‍ദേശത്തിന്‌ ഏറെ നന്ദിയുണ്ട്‌.

ബയാന്‍ said...

കണ്ണൂര്‍ എന്നു കണ്ടപ്പോള്‍ വായിക്കാതിരിക്കാനായില്ല.

മുസാഫിര്‍ said...

കണ്ണൂര്‍ ഇതിലെ ഒരു കഥാപാത്രം തന്നെയാണ്.കഥ എഴുതിയത് കുറച്ച് മുന്‍പാണെന്നു തോന്നി.പക്ഷെ ഒരു ഇടവേളക്ക് ശേഷം അവിടെ വീണ്ടും ചോരക്ക് വേണ്ടിയുള്ള പോര്‍വിളികള്‍ ഉയരുമ്പോള്‍ വിഷയത്തിന് സമകാലിക പ്രസക്സ്തി കൈവരുന്നു.കുറച്ച് നീണ്ടതെങ്കിലും എഴുത്ത് ഇഷ്ടപ്പെട്ടു കഥാകാരി.

Unknown said...

എഴുത്തിന് നല്ല ഒഴുക്കുണ്ട്. ഇഷ്ടമായി.