ചെറുലേ¶നം. ശ്രീലത.
ഇന്ന് സമൂഹത്തെ ഗ്രസിച്ചിരിയ്ക്കുന്ന ഏറ്റവും വലിയ വിപത്തുകളില്‍ ഒന്നാണ് ധനാര്‍ത്തി. തനിയ്ക്കും Äæa ഭാര്യയ്ക്കും മക്കള്‍ക്കും വേണ്ടി മാത്രമല്ല ഒരു പത്തു തലമുറയ്ക്ക് ജീവിയ്ക്കാനുള്ള ധനം ഉണ്ടാക്കിയാലും ചിലര്‍ക്ക് തൃപ്തി വരുന്നില്ല.
പൂന്താനം ജ്നാനപ്പാനയില് പാടിയത് എത്ര ശരിയാണ്. 'പത്തു കിട്ടുകില്‍ നൂറു മതിയെന്നും ശതമാകില്‍ സഹസ്രം മതിയെന്നും... ആയിരം പണം കൈയിലുണ്ടെന്നാകുമ്പോള് ആയുതമാകിലാശ്ചര്യമെന്നതും.. തിങ്കേന്നു വേര്വിടാതേ കരേറുന്നു മേല്ക്കുമേല്...... ഒന്നിനെ പത്തായും നൂറായും ആയിരവും പതിനായിരവും ലക്ഷവും ഒക്കെ ആക്കുന്നതിനു വേണ്ടി എന്ത് പാതകങ്ങള്‍ ചെയ്യുവാനും മടിയില്ലാത്ത ഒരു നികൃഷ്ട ജീവിയായി മനുഷ്യന് അധഃപതിച്ചിരിയ്ക്കുന്നു. പണത്തിæa കാര്യം വരുമ്പോള്‍ കൂടപ്പിറപ്പുകളെപ്പോലും വകവരുത്തുവാന്‍ ഒരു മടിയും ഇല്ല. വെറുതെയല്ല കുഞ്ചന്‍ നമ്പ്യാര്‍ പാടിയത് 'കനകം മൂലം കാമിനി മൂലം കലഹം പല വിധമുലകില്‍ സുലഭം.' എന്ന്.
പെട്ടെന്ന് പണക്കാരനാകാനുള്ള മോഹം മൂലം ഓരോരോ പ്രലോഭനങ്ങളില്‍പ്പെട്ട് നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്ത് ഒടുവില്‍ കാരാഗൃഹത്തില്‍ എത്തിച്ചേരുന്ന നല്ല മനുഷ്യരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നു. മനുഷ്യന് ജീവിയ്ക്കാന്‍ പണം വേണം. അക്കാര്യത്തില്‍ ഒരു സംശയവും ഇല്ല. പക്ഷെ എത്ര. ഇവിടേയാണ് എല്ലാ അതിര്‍വരമ്പുകളേയും ലംഘിച്ച് പണത്തിനു വേണ്ടിയുള്ള അത്യാഗ്രഹം മനുഷ്യത്വത്തെ ഞെരിച്ചു കൊല്ലുന്നത്. ഇക്കൂട്ടര്‍ പ്രമാണമായി ചില പഴം ചൊല്ലുകള്‍ ഉയര്ത്തിപ്പിടിയ്ക്കും. 'പണത്തിനു മീതെ പരുന്തും പറക്കില്ല'ഇങ്ങിനെയുള്ള വിശ്വാസ പ്രമാണങ്ങളില്‍ വിശ്വസിയ്ക്കുന്ന മാതാപിതാക്കളുടെ മക്കള്‍ സ്വാഭാവികമായും പണമുണ്ടാക്കുന്നതില്‍ ആകൃഷ്ടരാകുന്നതില്‍ അതിശയിയ്ക്കാനില്ല. ഏതു വിധേനയും പണം ഉണ്ടാക്കിയാല്‍ മതി. പണക്കാരനായാല്‍ സമുദായത്തില്‍ അംഗീകാരമായി. മാന്യതയായി.. എങ്ങിനെ പണക്കാരനായി എന്നത് സമൂഹം മറന്നുകൊള്ളും എന്നാണ് അവരുടെ ചിന്താഗതി. 'ലക്ഷ്യം മാര്‍ഗത്തെ സാധൂകരിയ്ക്കുന്നു. 'അവിടേയും പഴം ചൊല്ലിÄæaണ്റ്റെ പിന്‍ബലത്തില്‍ അവന് രക്ഷപ്പെടാന്‍ പഴുത് കണ്ടെത്തുന്നു. 'നാണം കെട്ടും പണം നേടിയാല്‍ നാണക്കേടാപ്പണം തീര്‍ത്തുകൊള്ളും' ഇത്യാദി...ഈ ഒരു ചിന്താഗതി കുട്ടിയെ സ്വാധീനിയ്ക്കും. ഏതു വിധേനയും പണമുണ്ടാക്കാനുള്ള ത്വരയില്‍ അവന് ചെന്നു പതിയ്ക്കുന്നത് പലപ്പോഴും ചീത്ത കൂട്ടുകെട്ടുകളിലാണ്. നല്ല പൌരന്മാരായി സമൂഹത്തിന് മാതൃകകള്‍ ആകേണ്ടതിനു പകരം കുരുന്നിലേ പുഴുക്കുത്തേറ്റ് സമൂഹത്തിലെ അഴുക്കുചാലുകളില്‍ ശത്രുവി കഠാരിത്തുമ്പില് ജീവിതം അവസാനിപ്പിയ്ക്കേണ്ടി വരുന്ന എത്രയോ ചെറുപ്പക്കാര്‍ പത്രത്താളുകളിലൂടെ നമ്മുടെ മുÄæaന്നില്‍ വരുന്നു. ഉന്നതമായ മൂല്യങ്ങളില്‍ അടിയുറച്ച ജീവിത വീക്ഷണം കുട്ടികളില്‍ ഉണ്ടാക്കാനായിരിയ്ക്കണം മാതാപിതാക്കള്‍ ശ്രമിയ്ക്കേണ്ടത്. അത്യാഗ്രഹികളായ മനുഷ്യര്‍ പണമുണ്ടാക്കുന്നതിനുള്ള വ്യഗ്രതയില്‍ എന്തിæaയൊക്കെയോ പിറകെ കണ്ണുമടച്ച് പായുന്നു. തങ്ങള്‍ക്കുള്ള സൌഭാഗ്യങ്ങള്‍ ഓര്‍ത്ത് സന്തോഷിയ്ക്കുകയും ദൈവത്തിന് നന്ദി പറയുകയും ചെയ്യുന്നതിനു പകരം പണം എന്ന ഒരൊറ്റ വസ്തുവിനു പിറകെ ഭ്രാന്തെടുത്ത് പായുകയാണ് മനുഷ്യന്.
Äæa ജീവിതത്തില്‍ ഉണ്ടാകുന്ന ചെറിയ ചുവടു പിഴയ്ക്കലുകള് പോലും അവനെ ആത്മഹത്യയിലേയ്ക്ക് നയിയ്ക്കുന്നു. എന്തിനാണ് ഇങ്ങിനെ പണമുണ്ടാക്കുന്നത് ..? ഇങ്ങിനെ പണം ഉണ്ടാക്കിയിട്ട് എനിയ്ക്ക് എന്ത് കിട്ടുന്നു. .. പണം കൊണ്ട് വാങ്ങുന്ന സു¶ങ്ങള് എനിയ്ക്ക് യഥാര്‍ത്ഥത്തില്‍ എന്ത് സന്തോഷമാണ് നല്‍കുന്നത്? ഞാന്‍ മരിയ്ക്കുമ്പോള്‍ ഇതില്‍ ഒരു ചില്ലിക്കാശ് പോലും ഒപ്പം കൊണ്ടുപോകാന്‍ എനിയ്ക്ക് കഴിയില്ല. പിന്നെ എന്തിനാണ് ഞാന്‍ ജീവിയ്ക്കാതെ പണം ഉണ്ടാക്കുന്നത്.. ? ഈ ചോദ്യങ്ങള്‍ ഇടയ്ക്കെങ്കിലും ചോദിച്ചാല്‍ ഈ ഭ്രാന്തന് പലായനം നിര്‍ത്താന്‍ പലരും പ്രേരിതരാകും. മനുഷ്യന് ജീവിയ്ക്കുന്നത് പണത്തിനു വേണ്ടിയാണ് എന്ന അവസ്ഥ മാറി പണം മനുഷ്യനു വേണ്ടി എന്ന അവസ്ഥ വന്നാലേ മനുഷ്യæa ധനാര്‍ത്തി ഇല്ലാതാകൂ.. ശ്രീലത.

1 comment:
വാണിജ്യവല്‍ക്കരണം,തകര്‍ത്തെറിഞ്ഞ..
മാനവമൂല്യങ്ങള്‍..
എല്ലാം കൂട്ടിവായിയ്ക്കുമ്പോള്‍ ഇരുപതാം നൂറ്റാണ്ടിന്റെ കവി 'ടി.എസ്.എലിയെറ്റ്' വിവരിച്ച 'തരിശ്ശു നിലങ്ങള്‍' ഇവിടെ അന്വര്‍ത്ഥ മാകുകയാണ്..
Post a Comment